25 വർഷങ്ങൾക്ക് ശേഷം മലയാളികളുടെ 'വല്യേട്ടന്‍' എത്തുന്നു ; ആഘോഷമാക്കാന്‍ 'വല്യേട്ടന്‍' റീറിലീസ് ടീസര്‍
- Published by:Sarika N
- news18-malayalam
Last Updated:
രണ്ടായിരങ്ങളില്‍ തിയേറ്ററുകളെ പൂരപ്പറമ്പാക്കിയ ഷാജി കൈലാസ് മാസ് ചിത്രം റീറിലീസിലും തരംഗം തീര്‍ക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍
25 വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റ് ചിത്രം വല്യേട്ടന്‍ തിയേറ്ററുകളിലേക്ക് വീണ്ടും എത്തുന്നു. രണ്ടായിരങ്ങളില്‍ തിയേറ്ററുകളെ പൂരപ്പറമ്പാക്കിയ ഷാജി കൈലാസ് മാസ് ചിത്രം റീറിലീസിലും തരംഗം തീര്‍ക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. 4 k അറ്റ്‌മോസ് മികവോടെയാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. നവംബര്‍ 29നാണ് റീറിലീസ്.
റീറിലീസുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ പുതിയ ട്രെയ്‌ലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. സായ് കുമാര്‍ കഥാപാത്രത്തിന്റെ വിവരണത്തിലൂടെ ആരംഭിക്കുന്ന ടീസര്‍ അറക്കല്‍ മാധവനുണ്ണിയെ കുറിച്ചുള്ള പ്രേക്ഷക ഓര്‍മകള്‍ തൊട്ടുണര്‍ത്തുകയാണ്.മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ആഘോഷിക്കപ്പെട്ട മാസ് ഹീറോകളിലൊന്നായ അറക്കല്‍ മാധവനുണ്ണിയെ ബിഗ് സ്‌ക്രീനില്‍ വീണ്ടും കാണാനാകുന്നതിന്റെ ആവേശം ടീസര്‍ വീഡിയോക്ക് താഴെയുള്ള കമന്റുകളില്‍ കാണാം.
advertisement
മമ്മൂട്ടിയെയും സായ് കുമാറിനെയും കൂടാതെ ശോഭന, സായ് കുമാര്‍, എന്‍.എഫ് വര്‍ഗീസ്, സിദ്ദീഖ്,മനോജ് കെ ജയന്‍ എന്നിവരാണ് വല്യേട്ടനില്‍ പ്രധാന വേഷത്തിലെത്തുന്നത്. രഞ്ജിത്ത് തിരക്കഥ രചിച്ച ചിത്രം അമ്പലക്കര ഫിലിംസാണ് നിര്‍മിച്ചിരിക്കുന്നത്.മോഹന്‍ സിത്താര പാട്ടുകളും സി രാജാമണി പശ്ചാത്തലസംഗീതവും ഒരുക്കിയിരിക്കുന്ന ചിത്രത്തിനായി ക്യാമറ ചലിപ്പിച്ചത് രവി വര്‍മനും എഡിറ്റിങ് നിര്‍വഹിച്ചത് എല്‍. ഭൂമിനാഥനുമായിരുന്നു. കാര്‍ത്തിക് ജോഗേഷ് ആണ് പുതിയ ടീസര്‍ എഡിറ്റ് ചെയ്തിരിക്കുന്നത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
November 16, 2024 8:03 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
25 വർഷങ്ങൾക്ക് ശേഷം മലയാളികളുടെ 'വല്യേട്ടന്‍' എത്തുന്നു ; ആഘോഷമാക്കാന്‍ 'വല്യേട്ടന്‍' റീറിലീസ് ടീസര്‍