അതെന്നോടുള്ള ഇഷ്ടമല്ല! പ്രണയത്തിന് പ്രായമില്ലെന്ന് മോഹൻലാൽ

Last Updated:

പ്രണയിക്കുന്നതും പ്രണയിക്കപ്പെടുന്നതും ഭാ​ഗ്യമല്ലേയെന്നും മോഹൻലാൽ പറഞ്ഞു

News18
News18
പ്രണയത്തിന് പ്രായമില്ലെന്ന് നടൻ മോഹൻലാൽ. പ്രണയത്തിന് വയസ്സാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു കാലഘട്ടത്തിലെ സ്ത്രീകളുടെ പുരുഷ സങ്കൽപ്പവും പ്രണയവുമായിരുന്നല്ലോ മോഹൻലാൽ.
എന്തുകൊണ്ടാണ് സത്രീകൾ ഇത്രയും ലാലേട്ടനെ ഇഷ്ടപ്പെടുന്നതെന്ന ന്യൂസ് 18 അവതാരകയുടെ ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രണയം എന്നു പറയുന്നത് ഒരു വലിയ കാര്യമാണ്.
അവരിപ്പോഴും എന്റെ സിനിമകൾ കണ്ടുകൊണ്ടിരിക്കകയാണ്. അതുകൊണ്ടായിരിക്കാം ആ ഇഷ്ടം. ഞാൻ ചെയ്ത കഥാപത്രങ്ങളിലൂടെയാണ് അവർ എന്നെ ഇഷ്ടപ്പെടുന്നത്.
അല്ലാതെ പേഴ്സണൽ ആയിട്ടുള്ള ഇഷ്ടമല്ലല്ലോ. ഞാൻ ചെയ്ത കഥാപാത്രങ്ങളെയാണ് അവരിഷ്ടപ്പെടുന്നത്. പിന്നെ പ്രണയിക്കുന്നതും പ്രണയിക്കപ്പെടുന്നതും ഭാ​ഗ്യമല്ലേയെന്നും മോഹൻലാൽ പറഞ്ഞു.
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് മോ​ഹൻലാൽ കേന്ദ്ര കഥാപാത്രമായെത്തിയ ഹൃദയപൂർവ്വം സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായി ന്യൂസ് 18 അനുവധിച്ച അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലയാളം വാർത്തകൾ/ വാർത്ത/Film/
അതെന്നോടുള്ള ഇഷ്ടമല്ല! പ്രണയത്തിന് പ്രായമില്ലെന്ന് മോഹൻലാൽ
Next Article
advertisement
കൊച്ചി സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് 'ഏറ്റവും മികച്ച പ്രിൻസിപ്പാൾ' പുരസ്കാരം
കൊച്ചി സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് 'ഏറ്റവും മികച്ച പ്രിൻസിപ്പാൾ' പുരസ്കാരം
  • സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് മികച്ച പ്രിൻസിപ്പാൾ പുരസ്കാരം ലഭിച്ചു.

  • ഹിജാബ് വിവാദങ്ങൾക്കിടയിൽ റോട്ടറി ഇന്‍റർനാഷണൽ ക്ലബ് സിസ്റ്റര്‍ ഹെലീന ആല്‍ബിയെ ആദരിച്ചു.

  • തിരുവനന്തപുരത്ത് അടുത്ത മാസം നടക്കുന്ന ചടങ്ങിൽ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് പുരസ്കാരം സമ്മാനിക്കും.

View All
advertisement