'ഇന്ത്യൻ സിനിമയിൽ വലിയ മാറ്റങ്ങൾ ആദ്യം കൊണ്ടുവന്നത് മലയാളം ഇന്‍ഡസ്ട്രി'; ബറോസ് ട്രെയ്‌ലർ ലോഞ്ചിനിടെ മോഹൻലാൽ
- Published by:Sarika N
- news18-malayalam
Last Updated:
കേരളം ഒരു ചെറിയ മാർക്കറ്റ് ആണ് പക്ഷേ പല മലയാള സിനിമകളും പാൻ ഇന്ത്യൻ ലെവൽ വരെ എത്തിയിട്ടുണ്ടെന്ന് മോഹൻലാൽ പറഞ്ഞു
ഇന്ത്യൻ സിനിമയിൽ വലിയ മാറ്റങ്ങൾ ആദ്യം കൊണ്ടുവന്നത് മലയാളം ഇന്‍ഡസ്ട്രിയാണെന്ന് നടൻ മോഹൻലാൽ. താരത്തിന്റെ പുതിയ ചിത്രമായ ബറോസിന്റെ ഹിന്ദി ട്രെയ്ലർ ലോഞ്ചിനിടെയാണ് താരത്തിന്റെ പരാമർശം.മോഹൻലാൽ ആദ്യമായി സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് ബറോസ്.ബോളിവുഡ് സൂപ്പർസ്റ്റാർ അക്ഷയ് കുമാറാണ് ചിത്രത്തിന്റെ ഹിന്ദി ട്രെയ്‌ലർ ലോഞ്ച് ചെയ്തത്. ഇപ്പോഴിതാ വേദിയിൽ മലയാള സിനിമകളെക്കുറിച്ച് മോഹൻലാൽ പറഞ്ഞ വാക്കുകളാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. മലയാള സിനിമാ ഇൻഡസ്ട്രി ചെറുതാണെങ്കിലും ഇന്ത്യൻ സിനിമാ മേഖലയ്ക്ക് നിരവധി സംഭാവനകൾ നൽകിയിട്ടുണ്ടെന്ന് താരം പറഞ്ഞു.
Lalettan About Mollywood Industry 👌🔥#Kaalapani #Vanaprastham #Barroz3D @Mohanlal pic.twitter.com/J4ATIHx3v0
— Vishnu P.S彡 (@im__vishnu_) December 14, 2024
മോഹൻലാലിൻറെ വാക്കുകൾ ഇങ്ങനെ, 'കേരളം ഒരു ചെറിയ മാർക്കറ്റ് ആണ്. പക്ഷേ മലയാള സിനിമാ ഇൻഡസ്ട്രിയിൽ നിന്ന് വലിയ മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്. പല മലയാള സിനിമകളും പാൻ ഇന്ത്യൻ ലെവൽ വരെ എത്തിയിട്ടുണ്ട്. അഭിമാനത്തോടെ പറയാൻ കഴിയും കാലാപാനി ഒരു പാൻ ഇന്ത്യൻ ചിത്രമാണെന്ന്. ആദ്യത്തെ സിനിമാ സ്കോപ് ഇന്ത്യൻ സിനിമാ ഇൻഡസ്ട്രിയിൽ കൊണ്ടുവന്നത് മലയാളത്തിലാണ്, ആദ്യ ത്രീഡി ചിത്രം ഉണ്ടായത് മലയാളത്തിൽ നിന്നാണ്. ആദ്യത്തെ കോ പ്രൊഡക്ഷൻ, ഫ്രാൻസുമായി നടത്തിയ ചിത്രം വാനപ്രസ്ഥം ഉണ്ടായതും മലയാളത്തിൽ നിന്നാണ്. അത്തരത്തിൽ മാറ്റങ്ങൾ ഉണ്ടാകാനാണ് മലയാള സിനിമ നോക്കുന്നത്, അതാണ് എന്‍റെ സ്വപ്നവും. ആ മാറ്റങ്ങളില്‍ ഞാൻ അഭിമാനിക്കുന്നു' .
advertisement
ക്രിസ്തുമസ് റിലീസായി ഡിസംബർ 25 ന് ബറോസ് തീയേറ്ററുകളിലെത്തും.ചിത്രത്തിന്റേതായി പുറത്തുവരുന്ന അപ്ഡേറ്റുകൾക്ക് വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട് . കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്ലർ ഇപ്പോൾ യൂട്യൂബിൽ ട്രെൻഡിങ്ങാണ്.സിനിമയുടെ വിര്‍ച്വല്‍ ത്രീഡി ട്രെയ്‌ലറാണ് പുറത്തിറങ്ങിയത്. കുട്ടികള്‍ക്കുള്ള ചിത്രമായാണ് ബറോസ് ഒരുങ്ങുന്നത്. 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കി മോഹന്‍ലാല്‍ ഒരുക്കുന്ന ചിത്രമാണ് ബറോസ്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
December 17, 2024 11:02 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'ഇന്ത്യൻ സിനിമയിൽ വലിയ മാറ്റങ്ങൾ ആദ്യം കൊണ്ടുവന്നത് മലയാളം ഇന്‍ഡസ്ട്രി'; ബറോസ് ട്രെയ്‌ലർ ലോഞ്ചിനിടെ മോഹൻലാൽ