'റോളക്സ് അല്ല വാൾട്ടർ'; ബെൻസിലെ വില്ലൻ വേഷത്തെക്കുറിച്ച് നടൻ നിവിൻ പോളി
- Published by:Sarika N
- news18-malayalam
Last Updated:
ബെൻസിലെ വില്ലൻ വേഷം റോളക്സുമായി ആരാധകർ താരതമ്യം ചെയ്യുന്നതിനിടയിലാണ് നടന്റെ പ്രതികരണം
കൊച്ചി: ലോകേഷ് കനകരാജ് നിർമ്മിച്ച് ഭാഗ്യരാജ് കണ്ണൻ സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രം ബെൻസിനെക്കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെച്ച് നിവിൻ പോളി. ചിത്രത്തിൽ വാൾട്ടർ എന്ന വില്ലൻ കഥാപാത്രത്തെയാണ് നിവിൻ അവതരിപ്പിക്കുന്നത്. നിവിൻ പോളിയുടെ വില്ലൻ വേഷം ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിലെ വിക്രം എന്ന ചിത്രത്തിലെ റോളക്സുമായി ആരാധകർ താരതമ്യം ചെയ്യുന്നതിനിടയിലാണ് നടന്റെ പ്രതികരണം.
തന്റെ പുതിയ ചിത്രമായ ബേബി ഗേളിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന വാർത്താ സമ്മേളനത്തിലാണ് താരത്തിന്റെ പ്രതികരണം. 'ബെൻസിൽ ഇനിയും 35 ദിവസത്തെ ഷൂട്ട് ബാക്കിയുണ്ട്. റോളക്സുമായി ഇതിനെ താരതമ്യം ചെയ്യാൻ കഴിയില്ല. എങ്കിലും ആ ഒരു കഥാപാത്രം ചെയ്യുന്നതിന്റെ ആകാംക്ഷയിലാണ് ഞാനും,' നിവിൻ പറഞ്ഞു. നിലവിൽ 'ബത്‌ലഹേം കുടുംബ യൂണിറ്റ്' എന്ന ചിത്രത്തിന്റെ തിരക്കിലാണെന്നും അത് കഴിഞ്ഞാൽ ബെൻസിൽ ജോയിൻ ചെയ്യുമെന്നും താരം വ്യക്തമാക്കി. കൂടാതെ ബിഗ് ബജറ്റ് ചിത്രമായ 'മൾട്ടിവേഴ്‌സ് മന്മഥൻ' അല്പം വൈകുമെന്നും നിവിൻ അറിയിച്ചു. അരുൺ വർമ്മ സംവിധാനം ചെയ്യുന്ന 'ബേബി ഗേൾ' എന്ന ചിത്രത്തിൽ സനൽ മാത്യു എന്ന ഹോസ്പിറ്റൽ അറ്റൻഡന്റായാണ് നിവിൻ എത്തുന്നത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
Jan 23, 2026 1:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'റോളക്സ് അല്ല വാൾട്ടർ'; ബെൻസിലെ വില്ലൻ വേഷത്തെക്കുറിച്ച് നടൻ നിവിൻ പോളി








