'കങ്കുവ അഭിമാനം..സൂര്യ ചെയ്തതിന്റെ പകുതിയെങ്കിലും എനിക്ക് പറ്റിയിരുന്നെങ്കിൽ ': പ്രശംസയുമായി മാധവൻ
- Published by:Sarika N
- news18-malayalam
Last Updated:
തിയേറ്ററിൽ തന്നെ കാണേണ്ട സിനിമയാണ് കങ്കുവയെന്നും മാധവൻ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു
തമിഴ് സൂപ്പർ താരം സൂര്യ നായകനായി എത്തിയ ചിത്രം കങ്കുവയെ പ്രശംസിച്ച് നടനും സംവിധായകനുമായ ആർ മാധവൻ. സുര്യയുടെ പ്രകടനം അത്ഭുതപ്പെടുത്തി. അദ്ദേഹം ആ സിനിമയ്ക്കായി ചെയ്തതിന്റെ പകുതിയെങ്കിലും തനിക്ക് കഴിഞ്ഞിരുന്നെങ്കിൽ. തിയേറ്ററിൽ തന്നെ കാണേണ്ട സിനിമയാണ് കങ്കുവയെന്നും ആർ മാധവൻ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
advertisement
'കഴിഞ്ഞ ദിവസം കങ്കുവ ബിഗ് സ്‌ക്രീനിൽ കണ്ടു. എന്റെ സഹോദരൻ സൂര്യയുടെ പ്രയത്‌നവും പ്രതിബദ്ധതയും കണ്ടപ്പോൾ അഭിമാനം തോന്നി. അദ്ദേഹം ചെയ്തതിന്റെ പകുതിയെങ്കിലും എനിക്ക് ചെയ്യാൻ കഴിഞ്ഞിരുന്നുവെങ്കിൽ എന്ന് ആഗ്രഹിക്കുന്നു. വലിയ അധ്വാനം തന്നെയാണ് അണിയറപ്രവർത്തകർ ചെയ്തിരിക്കുന്നത്. ഈ ചിത്രം തിയേറ്റർ വാച്ച് അർഹിക്കുന്നു,' എന്ന് ആർ മാധവൻ കുറിച്ചു.
advertisement
സ്റ്റുഡിയോ ഗ്രീനിന്‍റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ, യു വി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കങ്കുവ, ഫ്രാൻസിസ് എന്നിങ്ങനെ ഇരട്ടവേഷങ്ങളിൽ സൂര്യ എത്തുന്ന ചിത്രത്തിൽ ബോളിവുഡ് നടി ദിഷ പഠാണിയാണ് നായികാ വേഷം ചെയ്യുന്നത്. കോവൈ സരള, യോഗി ബാബു, ആനന്ദരാജ്, ജി മാരിമുത്തു, ബാല ശരവണൻ തുടങ്ങിയവരും സിനിമയിൽ ഭാഗമാകുന്നുണ്ട്. ബോളിവുഡ് നടൻ ബോബി ഡിയോളാണ് ചിത്രത്തിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Chennai,Tamil Nadu
First Published :
November 21, 2024 9:07 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'കങ്കുവ അഭിമാനം..സൂര്യ ചെയ്തതിന്റെ പകുതിയെങ്കിലും എനിക്ക് പറ്റിയിരുന്നെങ്കിൽ ': പ്രശംസയുമായി മാധവൻ