റീലിസായത് ഇന്നലെ; മണിക്കൂറുകൾക്കുള്ളിൽ വേട്ടയൻ വ്യാജ പതിപ്പ് ഓൺലൈനിൽ
- Published by:Sneha Reghu
- news18-malayalam
Last Updated:
തമിഴ് ബ്ലാസ്‌റ്റേഴ്‌സ് എന്ന കുപ്രസിദ്ധ വെബ്സൈറ്റ് ആണ് ചിത്രം ഇന്‍റർനെറ്റിൽ അപ്‌ലോഡ് ചെയ്തത്
രജനികാന്ത് നായകനായെത്തിയ 'വേട്ടയൻ' ഇന്നലെയാണ് തിയേറ്ററുകളിൽ എത്തിയത്. ചിത്രം പുറത്തിറങ്ങി മണിക്കൂറുകൾ പിന്നിടുന്നതിനിടയിൽ വ്യാജ പതിപ്പും ഇന്റർനെറ്റിൽ ചോർന്നിരിക്കുകയാണ്. വ്യാജ പതിപ്പിനെ സിനിമാ പ്രേമികൾ എതിർക്കണമെന്ന് പറഞ്ഞ് രജനികാന്ത് ആരാധകരും രംഗത്ത് എത്തിയിട്ടുണ്ട്.
ഒക്ടോബർ 10-നാണ് ചിത്രം തിയേറ്ററിൽ എത്തിയത്. പ്രദർശന ദിവസത്തിൽ തന്നെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇന്റർനെറ്റിൽ പ്രചരിക്കാൻ തുടങ്ങിയത്. നിരവധി പേരാണ് ടെലിഗ്രാമിലൂടെ ചിത്രങ്ങൾ ഡൗൺലോഡ് ചെയ്തത്. തമിഴ് ബ്ലാസ്‌റ്റേഴ്‌സ് എന്ന കുപ്രസിദ്ധ വെബ്സൈറ്റ് ആണ് ചിത്രം ഇന്‍റർനെറ്റിൽ അപ്‌ലോഡ് ചെയ്‌തത്.
ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. യുഎ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. രജനികാന്തിനൊപ്പം ഫഹദ് ഫാസിലിനു പുറമേ ചിത്രത്തില്‍ മഞ്‍ജു വാര്യര്‍, അമിതാഭ് ബച്ചൻ, റാണ ദഗ്ഗുബാട്ടി, ശർവാനന്ദ്, ജിഷു സെൻഗുപ്‌ത, അഭിരാമി, രീതിക സിങ്, ദുഷാര വിജയൻ, രാമയ്യ സുബ്രമണ്യൻ, കിഷോർ, റെഡ്‌ഡിന് കിങ്‌സ്‌ലി, രോഹിണി, രവി മരിയ, റാവു രമേശ്, രാഘവ് ജൂയാൽ, രമേശ് തിലക്, ഷാജി ചെൻ, രക്ഷൻ, സിങ്കമ്പുലി, ജി എം സുന്ദർ, സാബുമോൻ, അബ്ദുസമദ്, ഷബീർ കല്ലറക്കൽ എന്നിവരും മറ്റ് പ്രധാന താരങ്ങളായി ഉണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം എസ് ആർ കതിർ.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Chennai,Tamil Nadu
First Published :
October 11, 2024 3:23 PM IST