• HOME
  • »
  • NEWS
  • »
  • film
  • »
  • 'സര്‍വ്വശക്തന്റെ അനുഗ്രഹത്താല്‍ ഈ മുഹൂര്‍ത്തത്തിന് 25 വയസ്സ്'; വിവാഹവാര്‍ഷിക ദിനത്തില്‍ സലീം കുമാര്‍

'സര്‍വ്വശക്തന്റെ അനുഗ്രഹത്താല്‍ ഈ മുഹൂര്‍ത്തത്തിന് 25 വയസ്സ്'; വിവാഹവാര്‍ഷിക ദിനത്തില്‍ സലീം കുമാര്‍

1996 സെപ്തംബര്‍ 14നാണ് സലിം കുമാറും സുനിതയും വിവാഹിതരാകുന്നത്.

Image Facebook

Image Facebook

  • Share this:
    നിരവധി സിനിമകളില്‍ കോമഡി വേഷങ്ങളിലൂടെയും ക്യാരക്ടര്‍ റോളുകളിലൂടെയും മലയാളികളെ ത്രസിപ്പിച്ച താരമാണ് സലിം കുമാകര്‍. ഇപ്പോഴിതാ താരം ഇരുപത്തിയഞ്ചാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്നതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ്. ഭാര്യ സുനിതയുമായുള്ള വിവാഹ ചിത്രമാണ് താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്.

    'സര്‍വ്വശക്തന്റെ അനുഗ്രഹത്താല്‍ ഈ മുഹൂര്‍ത്തത്തിന് ഇന്ന് 25 വയസ്സ് തികയുകയാണ്. ഞങ്ങളോട് സഹകരിച്ച എല്ലാവരോടുമുള്ള നന്ദി എന്നും ഹൃദയത്തില്‍ ഉണ്ടാവും. സ്‌നേഹാദരങ്ങളോടെ സലിംകുമാര്‍ & സുനിത' എന്ന കുറിപ്പോടെയാണ് സലീം കുമാര്‍ ചിത്രം പങ്കുവെച്ചിരിക്കുന്നത്.


    1996 സെപ്തംബര്‍ 14നാണ് സലിം കുമാറും സുനിതയും വിവാഹിതരാകുന്നത്. ചന്തു, ആരോമല്‍ എന്നിവരാണ് മക്കള്‍. നിരവധി പേരാണ് താരത്തിന് ആശംസകളറിയിച്ച് രംഗത്തെത്തുന്നത്.

    'കല്യാണം കഴിക്കുന്നുണ്ടെങ്കില്‍, അത് യാതൊരു വേലയും കൂലിയും ഇല്ലാത്ത, ഈ മിമിക്രി കാരനെ മാത്രമായിരിക്കും', എന്ന ഈ സ്ത്രീയുടെ അപകടകരമായ ആ ദൃഢനിശ്ചയത്തിന് ഇന്ന് 24 വയസ്സ് പൂര്‍ത്തീകരിക്കുകയാണ്. ഒരുപാട് തവണ മരിച്ചു പുറപ്പെട്ടു പോകാന്‍ തുനിഞ്ഞ എന്നെ ഇവിടെ പിടിച്ചു നിര്‍ത്തിയതും ഇവരുടെ മറ്റൊരു ദൃഢനിശ്ചയം തന്നെ. എങ്ങനെ നന്ദി പറയണം എന്നറിയില്ല. ആഘോഷങ്ങള്‍ ഒന്നുമില്ല. എല്ലാവരുടെയും പ്രാത്ഥനകള്‍ ഉണ്ടാകും എന്ന വിശ്വാസത്തോടെ നിങ്ങളുടെ സ്വന്തം സലിംകുമാര്‍' കഴിഞ്ഞ വര്‍ഷം താരം സരസമായ രീതിയില്‍ വിവാഹ വാര്‍ഷികത്തിന് ഫേസ്ബുക്കില്‍ കുറിച്ചിരുന്നത്.

    23ാം വിവാഹ വാര്‍ഷിക ദിനത്തിലും പ്രിയപ്പെട്ടവളുടെ കാത്തിരിപ്പാണ് തന്നെ ഐസിയുവില്‍ നിന്ന് ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നതെന്ന് ഹൃദയസ്പര്‍ശിയായ കുറിപ്പില്‍ സലിം കുമാര്‍ വ്യക്തമാക്കിയിരുന്നു.
    Published by:Jayesh Krishnan
    First published: