എന്‍റെ ഇച്ചാക്കയ്ക്ക് അഭിനന്ദനങ്ങള്‍; അവാര്‍ഡ് നേട്ടത്തില്‍ മമ്മൂട്ടിക്ക് ആശംസകളുമായി മോഹന്‍ലാല്‍
- Published by:Arun krishna
- news18-malayalam
Last Updated:
ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം അവാര്‍ഡ് ജേതാക്കളായ സഹപ്രവര്‍ത്തകരെ അഭിനന്ദിച്ചത്.
53-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട നടന്‍ മമ്മൂട്ടിയ്ക്കും മറ്റ് അവാര്‍ഡ് ജേതാക്കള്‍ക്കും ആശംസകളറിയിച്ച് നടന്‍ മോഹന്‍ലാല്‍. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം അവാര്‍ഡ് ജേതാക്കളായ സഹപ്രവര്‍ത്തകരെ അഭിനന്ദിച്ചത്.
’53-ാം കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാക്കള്‍ക്ക് നിറഞ്ഞ കൈയടി. എന്‍റെ ഇച്ചാക്കയ്ക്കും മഹേഷ് നാരായണനും കുഞ്ചാക്കോ ബോബനും വിന്‍സി അലോഷ്യസിനും പ്രത്യേക സ്നേഹവും അഭിനന്ദനങ്ങളും’ മോഹന്‍ലാല്‍ കുറിച്ചു. താരത്തിന്‍റെ അഭിനന്ദനങ്ങള്‍ക്ക് നന്ദിയറിയിച്ച് മമ്മൂട്ടിയും കമന്‍റ് ചെയ്തു.
നന്‍പകല്‍ നേരത്ത് മയക്കം എന്ന ലിജോ ജോസ് പെല്ലിശേരി ചിത്രത്തിലെ പ്രകടനത്തിനാണ് മമ്മൂട്ടി ആറാം തവണയും മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത്. 13 വര്‍ഷത്തിന് ശേഷമാണ് മമ്മൂട്ടിയെ തേടി സംസ്ഥാന സര്‍ക്കാരിന്‍റെ പുരസ്കാരം എത്തുന്നത്. 41 വർഷത്തിനിടെ എട്ടാമത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരമാണ് മമ്മൂട്ടി സ്വന്തമാക്കിയത്.
advertisement
‘മലയാള ചലച്ചിത്രാഭിനയ ചരിത്രത്തിലെ അത്യപൂർവ്വവും വിസ്മയകരവുമായ ഭാവാവിഷ്കാരമികവ്. തികച്ചും വിഭിന്നമായ സ്വഭാവവിശേഷങ്ങളുള്ള രണ്ട് മനുഷ്യരുടെ ദ്വന്ദ്വഭാവങ്ങളെ അതിസൂക്ഷ്മവും നിയന്ത്രിതവുമായ ശരീരഭാഷയിൽ പകർന്നാടിയ അഭിനയത്തികവ്. ജെയിംസ് എന്ന മലയാളിയിൽ നിന്ന് സുന്ദരം എന്ന തമിഴനിലേക്കുള്ള പരകായ പ്രവേശത്തിലൂടെ രണ്ടു ദേശങ്ങൾ, രണ്ടു ഭാഷകൾ, രണ്ടു സംസ്കാരങ്ങൾ എന്നിവ ഒരേ ശരീരത്തിലേക്ക് ആവാഹിച്ച മഹാപ്രതിഭ’ – എന്നാണ് മമ്മൂട്ടിയുടെ പ്രകടനത്തെ ജൂറി വിലയിരുത്തിയത്.
advertisement
രേഖ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ വിന്‍സി അലോഷ്യസ് മികച്ച നടിക്കുള്ള പുരസ്കാരം ആദ്യമായി നേടി. ന്നാ താന്‍ കേസ് കൊട് എന്ന സിനിമയിലൂടെ കുഞ്ചാക്കോ ബോബന്‍ മികച്ച നടനുള്ള പ്രത്യേക ജൂറി പുരസ്കാരം സ്വന്തമാക്കി. അറിയിപ്പ് ഒരുക്കിയ മഹേഷ് നാരായണനാണ് മികച്ച സംവിധായകന്‍.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
July 21, 2023 9:53 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
എന്‍റെ ഇച്ചാക്കയ്ക്ക് അഭിനന്ദനങ്ങള്‍; അവാര്‍ഡ് നേട്ടത്തില്‍ മമ്മൂട്ടിക്ക് ആശംസകളുമായി മോഹന്‍ലാല്‍