advertisement

'ഷൈന്‍ ടോം ചാക്കോ ലൈംഗികച്ചുവയോടെ സംസാരിച്ചു'; ആരോപണവുമായി നടി അപർണ ജോൺസ്

Last Updated:

ഷൈൻ സംസാരിക്കുമ്പോൾ വെളുത്ത നിറത്തിലുള്ള പൊടി വായിൽനിന്നു വീഴുന്നുണ്ടായിരുവെന്നും എന്നാൽ അത് എന്താണെന്നു വ്യക്തമായി അറിയില്ലെന്നും നടി പറഞ്ഞു

News18
News18
കൊച്ചി : നടന്‍ ഷൈന്‍ ടോം ചാക്കോ മോശമായി പെരുമാറിയെന്ന ആരോപണവുമായി പുതുമുഖ നടി അപർണ ജോൺസ് രംഗത്ത്. ‘സൂത്രവാക്യം’ എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് സംഭവം. നടി വിൻ‍സി അലോഷ്യസിന്റെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെയാണ് ഷൈനിനെതിരെ പുതിയ വെളിപ്പെടുത്തൽ ഉണ്ടായിരിക്കുന്നത്. സെറ്റില്‍ വച്ചുള്ള ഷൈനിന്റെ ലൈംഗിക ചുവയോടെയുള്ള സംസാരവും വ്യത്യസ്ത രീതിയിലുള്ള പെരുമാറ്റങ്ങളും ബുദ്ധിമുട്ട് ഉണ്ടാക്കിയെന്ന് നടി പറയുന്നു. കൂടാതെ ഷൈൻ സംസാരിക്കുമ്പോൾ വെളുത്ത നിറത്തിലുള്ള പൊടി വായിൽനിന്നു വീഴുന്നുണ്ടായിരുവെന്നും എന്നാൽ അത് എന്താണെന്നു വ്യക്തമായി അറിയില്ലെന്നും അപർണ പറഞ്ഞു
ഇത്തരത്തിലുള്ള പെരുമാറ്റം കാരണം സെറ്റിൽ നടനുമായുള്ള സംസാരത്തിൽ അകലം പാലിച്ചിരുന്നതായും നടി പറഞ്ഞു. അതേസമയം, ഷൈനിൽനിന്നു ബുദ്ധിമുട്ട് നേരിട്ടപ്പോൾ സെറ്റിൽ ഉണ്ടായിരുന്ന അഭിഭാഷകയായ നടിയോട് ഇതെപ്പറ്റി സംസാരിക്കുകയും അവർ അണിയറ പ്രവർത്തകരോട് സംസാരിച്ച് തന്റെ ഷെഡ്യൂൾ പെട്ടെന്ന് തീർത്തുതന്നു സഹായിക്കുകയും ചെയ്തിരുന്നെന്നും അപർണ കൂട്ടിച്ചേർത്തു. അതേസമയം, സിനിമാ ലോകത്തെ ലഹരിക്ക് തടയിടാന്‍ ശനിയാഴ്ച സിനിമാ സംഘടനകളുടെ യോഗം വിളിച്ച് പോലീസ്. ഇതിനായി സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരുടെയും വിതരണക്കാരുടെയും പട്ടിക തയാറാക്കിയിട്ടുണ്ട്. ലഹരി ഉപയോഗത്തേക്കുറിച്ച് വിവരം നല്‍കുന്ന നടികള്‍ ഉള്‍പ്പടെയുള്ളവരുടെ പേരുകള്‍ രഹസ്യമായി സൂക്ഷിച്ച് കേസെടുക്കുന്ന പദ്ധതി തയാറാക്കിയെന്ന് എ.ഡി.ജി.പി മനോജ് എബ്രഹാം അറിയിച്ചു.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Film/
'ഷൈന്‍ ടോം ചാക്കോ ലൈംഗികച്ചുവയോടെ സംസാരിച്ചു'; ആരോപണവുമായി നടി അപർണ ജോൺസ്
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement