advertisement

കമന്റ്സ് ഇടുന്നവർ ചൊറിയുന്നതല്ലാതെ ഞങ്ങൾക്കൊരു ചൊറിച്ചിലുമില്ല; കുംഭമേളയിൽ പോയ അനുഭവവുമായി ശ്രീക്കുട്ടി

Last Updated:

സീരിയൽ താരം ശ്രീക്കുട്ടിയും ഭർത്താവും കുംഭമേളയിൽ പോയി പുണ്യസ്നാനം ചെയ്തിരുന്നു

ശ്രീക്കുട്ടിയും ഭർത്താവും കുംഭമേളയിൽ
ശ്രീക്കുട്ടിയും ഭർത്താവും കുംഭമേളയിൽ
കോടാനുകോടി ഭക്തജനങ്ങൾ ഒഴുകിയെത്തിയ ഉത്തർപ്രദേശിലെ പ്രയാഗ് രാജിലെ കുംഭമേളയ്ക്ക് പരിസമാപ്തിയായി. കേരളത്തിൽ നിന്നും അവിടേയ്ക്ക് എത്തിച്ചേർന്ന ഭക്തരുടെ എണ്ണം ഏറെയുണ്ട്. മലയാളികളായ പല സെലിബ്രിറ്റികളും കുംഭമേളയിൽ പുണ്യസ്നാനം മുങ്ങി അനുഗ്രഹം നേടിയിരുന്നു. ജയസൂര്യ, സംയുക്ത മേനോൻ, സുപ്രിയ മേനോൻ, കൃഷ്ണകുമാർ, അമൃത സുരേഷ് തുടങ്ങിയവർ ആദ്യമാദ്യം കുംഭമേളയിൽ പങ്കുകൊണ്ടവരാണ്. ഈ വിശേഷം അവരവരുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ പോസ്റ്റ് ചെയ്യപ്പെട്ടിരുന്നു. സീരിയൽ താരം ശ്രീക്കുട്ടിയും ഭർത്താവും കുംഭമേളയിൽ പോയി പുണ്യസ്നാനം ചെയ്തിരുന്നു.
സ്നാനഘട്ടിലെ വെള്ളത്തിൽ കോളിഫോം അളവ് കൂടുതലെന്ന് റിപ്പോർട്ട് വന്നതില്പിന്നെ, ഈ വെള്ളത്തിൽ മുങ്ങിയാൽ ചൊറിച്ചിലും മറ്റു പ്രശ്നങ്ങളും ഉണ്ടാകും എന്ന നിലയിൽ കുംഭമേളയിൽ പങ്കുകൊണ്ട ചിലർ പറഞ്ഞതില്പിന്നെ കൂടുതൽ വിവാദങ്ങൾ ഉണ്ടായി. എന്നാൽ താനും ഭർത്താവും കുംഭമേളയിൽ പോയി തിരികെവന്ന് രണ്ടാഴ്ചയിൽ കൂടുതലായിട്ടും ആരോഗ്യപ്രശ്‌നമേതുമില്ല എന്ന് ശ്രീക്കുട്ടി. ഇൻസ്റ്റഗ്രാമിൽ കുംഭമേളയിൽ പങ്കെടുത്ത ചിത്രങ്ങൾ പോസ്റ്റ് ചെയ്ത ശ്രീക്കുട്ടി യൂട്യൂബ് ചാനലിൽ തനിക്കും ഭർത്താവിനും ഉണ്ടായ അനുഭവം വിവരിച്ചു.
'ഞങ്ങൾ കുംഭമേളയിൽ പോയി വന്നിട്ട് രണ്ടാഴ്ചയിൽ കൂടുതൽ ആയി. ഞങ്ങൾക്ക് ഇന്നുവരെ ഒരു ജലദോഷമോ, ചുമയോ, പനിയോ, ദേഹം ചൊറിച്ചിലോ ഒന്നും ഉണ്ടായിട്ടില്ല. ഈ കമന്റ്സ് ഇടുന്നവർ ചൊറിയുന്നതല്ലാതെ ഞങ്ങൾക്കൊരു ചൊറിച്ചിലോ കാര്യങ്ങളോ ഉണ്ടായിട്ടില്ല.
advertisement
ഞങ്ങളവിടെ ത്രിവേണി സംഗമത്തിലാണ് സ്നാനം ചെയ്തത്. അവിടെ സ്നാനം ചെയ്ത ദിവസം കുളിക്കാൻ പറ്റിയിരുന്നില്ല. കാരണം റൂം എടുത്തില്ലായിരുന്നു. രണ്ട് ദിവസം ഞങ്ങൾ സോപ്പ് ഉപയോഗിച്ച് കുളിച്ചിട്ടില്ല. വെറുതെ ഒന്ന് മുങ്ങിക്കുളിച്ചതേയുള്ളൂ. അതിൽ കുളിച്ചിട്ട് ഇന്ന് വരെ ഞങ്ങൾക്കൊരു കുഴപ്പവും പറ്റിയിട്ടില്ല എന്നതാണ് സത്യം. മുടിക്കോ ദേഹത്തിനോ മണമോ, ചൊറിച്ചിലോ അങ്ങനെ ഒന്നും ഉണ്ടായിട്ടില്ല. പിന്നീട് വീട്ടിൽ വന്ന ശേഷമാണ് മുടി വരെ കഴുകിയത്.
advertisement
പ്രയാഗ്‌രാജിൽ നിന്നും കുറച്ച് വെള്ളം എടുത്തിരുന്നു. അപ്പോഴത് കുറച്ച് കലങ്ങിയിട്ടായിരുന്നു. ഇപ്പോഴത് തെളിഞ്ഞു. മിനറൽ വാട്ടർ പോലെയാണ് ഇപ്പോഴുള്ളത്. ഈ വെള്ളം എന്റെ കുട്ടിക്കും, അടുത്തുള്ള വീട്ടിലുമൊക്കെ കൊടുത്തു, അവരും അത് തലയിൽ ഒഴിച്ചു. അവർക്കാർക്കും ചൊറി വന്നിട്ടില്ല. ഇത് കള്ളം പറയുന്നതൊന്നും അല്ല. ജാതിമത ഭേതമില്ലാതെ ആർക്കു വേണമെങ്കിലും അവിടെ പോകാം. എന്തിനാണ്, എന്തറിഞ്ഞിട്ടാണ് ഇങ്ങനെ മോശം കമന്റ് ചെയ്യുന്നത്. കോടിക്കണക്കിനു ആളുകൾ വന്നതല്ലേ. പാർട്ടിപരമായാണ് കൂടുതലും കമന്റ് വന്നിട്ടുള്ളത്.എനിക്കു ഒരു പാർട്ടിയുമില്ല, ഞാൻ ദൈവ വിശ്വാസിയാണ്.'
advertisement
Summary: Actor Sreekutty posted a reaction video of hers after attending Kumbh Mela in Prayag Raj. Sreekutty and husband attended the Kumbh Mela which culminated two days ago
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Film/
കമന്റ്സ് ഇടുന്നവർ ചൊറിയുന്നതല്ലാതെ ഞങ്ങൾക്കൊരു ചൊറിച്ചിലുമില്ല; കുംഭമേളയിൽ പോയ അനുഭവവുമായി ശ്രീക്കുട്ടി
Next Article
advertisement
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
  • വിശാഖപട്ടണത്ത് ക്രിക്കറ്റ് മത്സരത്തിനിടെ റൺ ഔട്ട് തർക്കത്തിൽ 21കാരൻ അമ്പയർ കുത്തേറ്റു മരിച്ചു.

  • 26കാരനായ കാന്ത കിഷോർ മദ്യലഹരിയിൽ അമ്പയറെയും കളിക്കാരെയും കത്തി ഉപയോഗിച്ച് ആക്രമിച്ചു.

  • പ്രതി ഒളിവിൽ പോയതോടെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് തിരച്ചിൽ ഊർജിതമാക്കി.

View All
advertisement