ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ നിഷേധിച്ച് സുരേഷ് ഗോപി. പ്രചരിക്കുന്നത് വ്യാജമാണെന്ന് താരം ഫേസ്ബുക്കിലൂടെ വ്യക്കതമാക്കി. ഇപ്പോൾ ഗരുഡൻ സിനിമയുടെ ലൊക്കേഷനിലാണെന്നും ദൈവത്തിന്റെ അനുഗ്രഹത്താൽ തനിക്കൊരു കുഴുപ്പവുമില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു.
ആശുപത്രിയിലാണെന്ന വാർത്ത കണ്ട് സുഖവിവരം അന്വേഷിച്ച് വിളിക്കുകയും മെസേജ് അയയ്ക്കുകയും ചെയ്ത എല്ലാവർക്കും നന്ദി പറയുന്നുവെന്നും സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിച്ചു. സുരേഷ് ഗോപിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന് ചില ഓൺലൈൻ മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു.
Also Read-Suresh Gopi in Garudan | സുരേഷ് ഗോപി എത്തി; ‘ഗരുഡൻ’ ചിറകടിച്ച് പറക്കുന്നു
വാഗതനായ അരുൺ വർമ സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ഗരുഡൻ’. ലീഗൽ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രം നിർമ്മിക്കുന്നത് മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ്.അഭിരാമി, ദിവ്യ പിള്ള, ദിലീഷ് പോത്തൻ, നിഷാന്ത് സാഗർ, തലൈവാസൽ വിജയ്, ചൈതന്യ എന്നിവരാണ് മറ്റ് പ്രാധാന താരങ്ങൾ.
സുരേഷ് ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ്
എന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന രീതിയിൽ പുറത്തുവരുന്ന വാർത്ത തികച്ചും തെറ്റാണ്. ദൈവാനുഗ്രഹത്താൽ ഞാൻ പൂർണ്ണമായും സുഖമായിരിക്കുന്നു. ആലുവ യുസി കോളേജിൽ ഗരുഡന്റെ ഷൂട്ടിങ് ലൊക്കേഷനിലാണ് ഞാൻ. എല്ലാ സന്ദേശങ്ങള്‍ക്കും ആശംസകൾക്കും നന്ദി
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.