റെട്രോ പ്രീ ലോഞ്ച്; കേരളത്തിലെ പ്രൊമോഷന് വേണ്ടി സൂര്യയും ടീം റെട്രോയും തിരുവനന്തപുരത്തേക്ക്

Last Updated:

അൽഫോൺസ് പുത്രൻ എഡിറ്റ് ചെയ്ത റെട്രോയുടെ ട്രെയ്‌ലർ 21 മില്യൺ കാഴ്ചക്കാരുമായി ഇപ്പോഴും ട്രെൻഡിങിലാണ്

സൂര്യ
സൂര്യ
ഓരോ അപ്‌ഡേറ്റിലും പ്രേക്ഷകർക്കിടയിലും സോഷ്യൽ മീഡിയയിലും തരംഗമായി മാറുന്ന സൂര്യ (Suriya Sivakumar) ചിത്രം റെട്രോയുടെ (Retro) കേരളാ പ്രൊമോഷന്റെ ഭാഗമായി സൂര്യ, പൂജാ ഹെഗ്‌ഡെ, ജോജു ജോർജ്, ജയറാം, കാർത്തിക് സുബ്ബരാജ് തുടങ്ങി ചിത്രത്തിലെ താരങ്ങൾ ഏപ്രിൽ 27 വൈകിട്ട് 6 മണിക്ക് തിരുവനന്തപുരം ലുലു മാൾ ഗ്രൗണ്ടിൽ പ്രത്യേകം സജ്ജീകരിച്ച വേദിയിൽ നടക്കുന്ന പ്രീ ലോഞ്ച് ഇവന്റിൽ പങ്കെടുക്കുന്നു. അൽഫോൺസ് പുത്രൻ എഡിറ്റ് ചെയ്ത റെട്രോയുടെ ട്രെയ്‌ലർ 21 മില്യൺ കാഴ്ചക്കാരുമായി ഇപ്പോഴും ട്രെൻഡിങിലാണ്.
സൂര്യയോടൊപ്പം മലയാളി താരങ്ങളായ ജോജു ജോർജ്, ജയറാം, സുജിത് ശങ്കർ, സ്വാസിക എന്നിവരും പ്രധാന കഥാപാത്രങ്ങളിലെത്തുന്നു. മേയ് ഒന്നിന് ലോകവ്യാപകമായി തിയേറ്ററുകളിൽ 'റെട്രോ' റിലീസ് ചെയ്യും. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന സൂര്യ ചിത്രം റെട്രോയുടെ കേരളാ വിതരണാവകാശം മലയാളത്തിന്റെ മുതിർന്ന നിര്‍മാതാവ് പി. സുബ്രഹ്‌മണ്യത്തിന്റെ ചെറുമകന്‍ സെന്തില്‍ സുബ്രഹ്‌മണ്യൻ നേതൃത്വം നൽകുന്ന വൈഗ മെറിലാന്‍ഡ് റെക്കോർഡ് വിതരണവകാശ തുകയ്ക്കാണ് കരസ്ഥമാക്കിയത്. പൂജാ ഹെഗ്‌ഡെയാണ് ചിത്രത്തിലെ നായിക.
advertisement
കാർത്തിക്ക് സുബ്ബരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന റെട്രോയുടെ അണിയറപ്രവർത്തകർ ഇവരാണ്. സംഗീതസംവിധാനം : സന്തോഷ് നാരായണൻ, ഛായാഗ്രഹണം : ശ്രേയാസ് കൃഷ്ണ, എഡിറ്റിംഗ് : ഷഫീഖ് മുഹമ്മദ് അലി, കലാസംവിധാനം: ജാക്കി, വസ്ത്രാലങ്കാരം: പ്രവീൺ രാജ , സ്റ്റണ്ട്: കേച്ച കംഫക്ദീ,മേക്കപ്പ്: വിനോദ് സുകുമാരൻ, സൗണ്ട് ഡിസൈൻ: സുരൻ ജി., അളഗിയക്കൂത്തൻ, കൊറിയോഗ്രാഫി: ഷെരീഫ് എം., പബ്ലിസിറ്റി ഡിസൈൻ: ട്യൂണി ജോൺ, പി.ആർ.ഒ. : പ്രതീഷ് ശേഖർ.
Summary: Actor Suriya Sivakumar to attend promotional event in Thiruvananthapuram prior to the release of his new movie Retro 
മലയാളം വാർത്തകൾ/ വാർത്ത/Film/
റെട്രോ പ്രീ ലോഞ്ച്; കേരളത്തിലെ പ്രൊമോഷന് വേണ്ടി സൂര്യയും ടീം റെട്രോയും തിരുവനന്തപുരത്തേക്ക്
Next Article
advertisement
'മുസ്‌ലിം ആയ ഞാൻ ആർക്കെങ്കിലും 'ജിഹാദ്' എന്ന്  പേരുള്ളതായി  കേട്ടിട്ടില്ല': യുകെ ആഭ്യന്തര സെക്രട്ടറി
'മുസ്‌ലിം ആയ ഞാൻ ആർക്കെങ്കിലും 'ജിഹാദ്' എന്ന് പേരുള്ളതായി കേട്ടിട്ടില്ല': യുകെ ആഭ്യന്തര സെക്രട്ടറി
  • യുകെ ആഭ്യന്തര സെക്രട്ടറി ഷബാന മഹ്മൂദിൻ്റെ ജിഹാദ് എന്ന പേരിനെക്കുറിച്ചുള്ള പരാമർശങ്ങൾ വിവാദമാകുന്നു.

  • ജിഹാദ് എന്ന പേരുള്ള ബ്രിട്ടീഷ് അറബികൾക്കെതിരെ വിദ്വേഷ ആക്രമണങ്ങൾ വർധിക്കുമെന്ന് മുന്നറിയിപ്പ്.

  • മഹ്മൂദിന്റെ അഭിപ്രായങ്ങൾ വ്യക്തമാക്കണമെന്ന് കൗൺസിൽ ഫോർ അറബ്-ബ്രിട്ടീഷ് അണ്ടർസ്റ്റാൻഡിംഗ് ആവശ്യപ്പെട്ടു.

View All
advertisement