സൂര്യയുടെ വമ്പൻ തിരിച്ചു വരവ്; ഒപ്പം ജോജുവും ജയറാമും; റെട്രോയുടെ കൾട്ട് ക്ലാസ്സിക് ആക്ഷൻ ട്രെയ്‌ലര്‍ റിലീസായി

Last Updated:

മേയ് ഒന്നിനാണ് ചിത്രം റിലീസ് ചെയ്യുന്നത്

News18
News18
ലോകമെമ്പാടുമുള്ള പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന സൂര്യാ ചിത്രം റെട്രോയുടെ ട്രയ്ലർ റിലീസായി. ചെന്നൈ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന താര സമ്പന്നമായ ചടങ്ങിലാണ് ട്രയ്ലർ റിലീസ് ചെയ്തത്. സൂര്യയുടെ ശക്തമായ തിരിച്ചു വരവ് സമ്മാനിക്കുന്ന ചിത്രമാകും റെട്രോയെന്ന് ട്രയ്ലർ ഉറപ്പ് നൽകുന്നു. മലയാളികളുടെ പ്രിയപ്പെട്ട അൽഫോൻസ് പുത്രൻ ആണ് റെട്രോയുടെ ട്രയ്ലർ എഡിറ്റ് ചെയ്തിരിക്കുന്നത്.സൂര്യയോടൊപ്പം മലയാളി താരങ്ങളായ ജോജു ജോർജ്, ജയറാം, സുജിത് ശങ്കർ, സ്വാസിക എന്നിവരുടെ മിന്നും പ്രകടനങ്ങൾ നൽകുന്ന ചിത്രമാണെന്ന് ട്രയ്ലർ സൂചിപ്പിക്കുന്നു.മേയ് ഒന്നിന് ലോകവ്യാപകമായി തിയേറ്ററുകളിൽ റെട്രോ റിലീസ് ചെയ്യും.
കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന സൂര്യ ചിത്രം റെട്രോയുടെ കേരളാ വിതരണാവകാശം മലയാളത്തിന്റെ അനശ്വര നിര്‍മാതാവ് പി. സുബ്രഹ്‌മണ്യത്തിന്റെ ചെറുമകന്‍ സെന്തില്‍ സുബ്രഹ്‌മണ്യൻ നേതൃത്വം നൽകുന്ന വൈക മെറിലാന്‍ഡ് റെക്കോർഡ് വിതരണവകാശ തുകയ്ക്കാണ് കരസ്ഥമാക്കിയത്. പൂജാ ഹെഗ്ഡെ നായികയായെത്തുന്ന റെട്രോയിൽ മലയാളി പ്രേക്ഷകരുടെ പ്രിയ താരങ്ങളായ ജോജു ജോർജ്, ജയറാം എന്നിവരും നാസർ, പ്രകാശ് രാജ്, കരുണാകരൻ, വിദ്യാ ശങ്കർ, തമിഴ് തുടങ്ങി നിരവധി താരങ്ങളും പ്രധാന കഥാപാത്രങ്ങളിലെത്തുന്നു.
advertisement
കാർത്തിക്ക് സുബ്ബരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന റെട്രോയുടെ അണിയറപ്രവർത്തകർ ഇവരാണ്. സംഗീതസംവിധാനം : സന്തോഷ് നാരായണൻ, ഛായാഗ്രഹണം : ശ്രേയാസ് കൃഷ്ണ, എഡിറ്റിംഗ് : ഷഫീഖ് മുഹമ്മദ് അലി, കലാസംവിധാനം: ജാക്കി, വസ്ത്രാലങ്കാരം: പ്രവീൺ രാജ , സ്റ്റണ്ട്: കേച്ച കംഫക്ദീ,മേക്കപ്പ്: വിനോദ് സുകുമാരൻ, സൗണ്ട് ഡിസൈൻ: സുരൻ.ജി, അളഗിയക്കൂത്തൻ, കൊറിയോഗ്രാഫി: ഷെരീഫ്.എം ,പബ്ലിസിറ്റി ഡിസൈൻ: ട്യൂണി ജോൺ, പി ആർ ഓ : പ്രതീഷ് ശേഖർ.
മലയാളം വാർത്തകൾ/ വാർത്ത/Film/
സൂര്യയുടെ വമ്പൻ തിരിച്ചു വരവ്; ഒപ്പം ജോജുവും ജയറാമും; റെട്രോയുടെ കൾട്ട് ക്ലാസ്സിക് ആക്ഷൻ ട്രെയ്‌ലര്‍ റിലീസായി
Next Article
advertisement
അമ്പട കള്ളന്മാരെ! ബ്രിട്ടൻ ഒരിക്കലും ഇന്ത്യ ഭരിച്ചിട്ടില്ലെന്ന എക്സ് പോസ്റ്റ് ലൈക്കും ഷെയറും ചെയ്ത് ഇലോൺ മസ്ക്
അമ്പട കള്ളന്മാരെ! ബ്രിട്ടൻ ഒരിക്കലും ഇന്ത്യ ഭരിച്ചിട്ടില്ലെന്ന എക്സ് പോസ്റ്റ് ലൈക്കും ഷെയറും ചെയ്ത് ഇലോൺ മസ്ക്
  • ബ്രിട്ടൻ ഒരിക്കലും ഇന്ത്യ ഭരിച്ചിട്ടില്ലെന്ന എക്സ് പോസ്റ്റ് ഇലോൺ മസ്ക് ലൈക്കും ഷെയറും ചെയ്തു.

  • ഇലോൺ മസ്കിന്റെ പോസ്റ്റ് ഓൺലൈനിൽ ചൂടേറിയ ചർച്ചകൾക്ക് തുടക്കമിട്ടു.

  • ഇന്ത്യയിലെ ഉപയോക്താക്കൾ ഈ അവകാശവാദത്തിനെതിരെ വിയോജിപ്പ് പ്രകടിപ്പിച്ചു.

View All
advertisement