മഹാദേവ് ബെറ്റിംഗ് ആപ്പ് കേസ്; നടി തമന്നയെ മണിക്കൂറുകളോളം ചോദ്യം ചെയ്ത് ഇ.ഡി
- Published by:Sneha Reghu
- news18-malayalam
Last Updated:
ഛത്തീസ്ഗഢിലെ ഭിലായ് സ്വദേശികളായ സൗരഭ് ചന്ദ്രകർ,രവി ഉപ്പൽ എന്നിവർ ചേർന്ന് ദുബായിൽ പ്രവർത്തിപ്പിക്കുന്ന ആപ്പാണ് മഹാദേവ്
അനധികൃത വാതുവയ്പ് കേസിൽ നടി തമന്ന ഭാട്ടിയയെ ഇ.ഡി ചോദ്യം ചെയ്തു. ഇന്ത്യൻ പ്രീമിയർ ലീഗുമായി (ഐപിഎൽ) ബന്ധപ്പെട്ട അനധികൃത വാതുവയ്പ് കേസിലായിരുന്നു ചോദ്യം ചെയ്യൽ. അനധികൃത വാതുവയ്പ് സംഭവങ്ങളിൽ പ്രതിസ്ഥാനത്തുള്ള മഹാദേവ് വാതുവെപ്പ് ആപ്പിന്റെ അനുബന്ധ ആപ്ലിക്കേഷനായ, ഫെയര്‍പ്ലേ ആപ്പ് വഴി ഐ.പി.എല്‍ മത്സരങ്ങള്‍ കാണാന്‍ നടി പ്രൊമോഷന്‍ നടത്തിയെന്ന ആരോപണത്തിലായിരുന്നു ചോദ്യം ചെയ്യൽ.
ഗുവാഹത്തിയിലെ ഇ.ഡി ഓഫീസിൽ വച്ചായിരുന്നു ചോദ്യം ചെയ്യൽ. വ്യാഴാഴ്ച ഉച്ചക്ക് ഒരുമണിയോടെ അമ്മയ്ക്കൊപ്പമാണ് നടി ചോദ്യം ചെയ്യലിന് എത്തിയത്. വൈകുന്നേരം വരെ ചോദ്യംചെയ്യൽ ഉണ്ടായിരുന്നു. സ്പോർട്സ് ബെറ്റിംഗ് ഉൾപ്പെടെ വിവിധതരം ചൂതാട്ടങ്ങൾ വാഗ്ദാനം ചെയ്യുന്ന ഫെയർപ്ലേയെ പ്രമോട്ട് ചെയ്യുന്നതിലെ പങ്കിനെ കുറിച്ചാണ് പ്രധാനമായും തമന്നയോടു അന്വേഷിച്ചത്.
മഹാദേവ് ആപ്പിന്റെ പ്രമോഷൻ പ്രവർത്തനങ്ങളിൽ പങ്കാളിയായതിന് ബോളിവുഡ് താരങ്ങളായ രൺബീർ കപൂറിനും ശ്രദ്ധ കപൂറിനും ഇ.ഡി കഴിഞ്ഞ വർഷം സമൻസ് അയച്ചിരുന്നു. ഇതിനെ തുടർന്നാണ്, മഹാദേവ് വാതുവെപ്പ് ആപ്ലിക്കേഷൻ വാർത്തകളിൽ ഇടംപിടിച്ചത്. കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് നടൻ സഹിൽ ഖാനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
advertisement
ഛത്തീസ്ഗഢിലെ ഭിലായ് സ്വദേശികളായ സൗരഭ് ചന്ദ്രകർ,രവി ഉപ്പൽ എന്നിവർ ചേർന്ന് ദുബായിൽ പ്രവർത്തിപ്പിക്കുന്ന ആപ്പാണ് മഹാദേവ്. ഇവർക്കെതിരെയും അന്വേഷണമുണ്ട്. ക്രിക്കറ്റ്, ഫുട്ബോൾ തുടങ്ങി നിരവധി ഗെയിമുകളിൽ അനധികൃത വാതുവയ്പിനുള്ള പ്ലാറ്റ്‌ഫോമുകൾ മഹാദേവ് ആപ്പ് ഒരുക്കുന്നതായാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Guwahati,Kamrup Metropolitan,Assam
First Published :
October 18, 2024 7:09 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
മഹാദേവ് ബെറ്റിംഗ് ആപ്പ് കേസ്; നടി തമന്നയെ മണിക്കൂറുകളോളം ചോദ്യം ചെയ്ത് ഇ.ഡി