Marco: 'ഞങ്ങള്‍ നിസ്സഹായരാണ്,നിങ്ങൾ ഇത് തടയണം'; വ്യാജപതിപ്പ് വിഷയത്തില്‍ പ്രേക്ഷകരോട് അഭ്യര്‍ഥനയുമായി ഉണ്ണി മുകുന്ദന്‍
- Published by:Sarika N
- news18-malayalam
Last Updated:
വ്യാജപതിപ്പ് കാണാതിരിക്കാന്‍ പ്രേക്ഷകര്‍ തീരുമാനിക്കുക എന്നത് മാത്രമാണ് ഇക്കാര്യത്തില്‍ ഒരേയൊരു പരിഹാരമെന്ന് ഉണ്ണി മുകുന്ദന്‍ പറയുന്നു
ക്യൂബ്സ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം നിർവഹിച്ച ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ചിത്രമാണ് മാർക്കോ. ക്രിസ്മസ് റിലീസായി ഡിസംബർ 20 ന് തീയേറ്ററുകളിൽ എത്തിയ ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്.ഇപ്പോഴിതാ തിയേറ്ററുകളില്‍ വലിയ വിജയം നേടി മുന്നേറുന്ന മാര്‍ക്കോയുടെ എച്ച്ഡി വ്യാജപതിപ്പ് പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി ഉണ്ണി മുകുന്ദന്‍. വ്യാജപതിപ്പ് കാണാതിരിക്കാന്‍ പ്രേക്ഷകര്‍ തീരുമാനിക്കുക എന്നത് മാത്രമാണ് ഇക്കാര്യത്തില്‍ ഒരേയൊരു പരിഹാരമെന്ന് ഉണ്ണി മുകുന്ദന്‍ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
advertisement
'ദയവ് ചെയ്ത് വ്യാജപതിപ്പ് കാണാതിരിക്കൂ. ഞങ്ങള്‍ നിസ്സഹായരാണ്. എനിക്ക് വല്ലാത്ത നിസ്സഹായത തോന്നുന്നു. വ്യാജപതിപ്പ് ഡൗണ്‍ലോഡ് ചെയ്യുകയോ കാണുകയോ ചെയ്യാതെ നിങ്ങള്‍ക്ക് മാത്രമേ ഇതിനെ തടയാന്‍ കഴിയൂ. ഇതൊരു അപേക്ഷയാണ്, പ്ലീസ്,' ഉണ്ണി മുകുന്ദന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു. അടുത്തിടെയായി തിയേറ്ററില്‍ റിലീസായ പല മലയാളച്ചിത്രങ്ങളുടെയും ഹൈ ക്വാളിറ്റി വ്യാജ പതിപ്പുകള്‍ ഓണ്‍ലൈനിലൂടെ പുറത്തിറങ്ങിയിരുന്നു.
തിയേറ്ററില്‍ നിന്നും അനധികൃതമായി ഷൂട്ട് ചെയ്ത് തയ്യാറാക്കുന്ന ക്വാളിറ്റി കുറഞ്ഞ പ്രിന്റുകളാണ് നേരത്തെ വ്യാപമായി പ്രചരിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ മികച്ച ക്വാളിറ്റിയിലുള്ള പതിപ്പുകളാണ് എത്തുന്നത്. ഇത് സിനിമാവ്യവസായത്തിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. നിര്‍മാതാക്കളുടെയും സിനിമാസംഘടനകളുടെയും നിയമസംവിധാനങ്ങളുടെയും ഭാഗത്ത് നിന്ന് വിഷയത്തില്‍ ഗൗരവകരമായ നടപടിയുണ്ടാകണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യമുയരുന്നുണ്ട്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
January 02, 2025 7:40 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Marco: 'ഞങ്ങള്‍ നിസ്സഹായരാണ്,നിങ്ങൾ ഇത് തടയണം'; വ്യാജപതിപ്പ് വിഷയത്തില്‍ പ്രേക്ഷകരോട് അഭ്യര്‍ഥനയുമായി ഉണ്ണി മുകുന്ദന്‍