Veera Dheera Sooran: ബോക്സോഫീസ് തിരിച്ചുപിടിക്കാനൊരുങ്ങി ചിയാൻ വിക്രം; 'വീര ധീര സൂരൻ' ടീസർ നാളെയെത്തും

Last Updated:

നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ആദ്യ തമിഴ് ചിത്രമാണ് വീര ധീര സൂരൻ

News18
News18
സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തിരിച്ചുവരവാണ് ചിയാൻ വിക്രമിന്റേത്. കഴിഞ്ഞ കുറച്ച് കാലങ്ങളായി മോശം സിനിമകളുടെയും പ്രകടനങ്ങളുടെയും പേരിൽ വിമർശനങ്ങൾ ഏറ്റുവാങ്ങുകയാണ് അദ്ദേഹം. വിക്രമിന്റെതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന വളരെ പ്രതീക്ഷയുള്ള ചിത്രമാണ് വീര ധീര സൂരൻ. 'ചിത്താ' എന്ന സൂപ്പർഹിറ്റ് സിനിമക്ക് ശേഷം എസ് യു അരുൺകുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിന്റെ പുതിയൊരു അപ്ഡേറ്റ് ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.
advertisement
ആരാധകർ കാത്തിരിക്കുന്ന ചിത്രത്തിന്റെ ടീസർ ഡിസംബർ 9 ന് പുറത്തിറങ്ങുമെന്നാണ് അണിയറപ്രവർത്തകർ പുറത്തുവിടുന്ന ഏറ്റവും പുതിയ അപ്ഡേറ്റ്. ഈ ചിത്രത്തിലൂടെ വിക്രം ഒരു വലിയ തിരിച്ചുവരവ് നടത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഒരു നാടൻ ആക്ഷൻ ത്രില്ലറാകും വീര ധീര സൂരൻ എന്നാണ് സൂചന. ചെന്നൈയിലെ തിരുവള്ളൂർ ജില്ലയിലെ തിരുട്ടണി എന്ന ചെറുപട്ടണത്തിൽ ആണ് കഥ നടക്കുന്നത്. എസ് ജെ സൂര്യയും, സുരാജ് വെഞ്ഞാറമൂടും സിനിമയുടെ ഭാഗമാണ്. സുരാജിന്റെ ആദ്യ തമിഴ് ചിത്രം കൂടിയാണ് ഇത്.
advertisement
രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങുന്ന സിനിമയുടെ പാർട്ട് 2 ആണ് ഇപ്പോൾ പുറത്തിറങ്ങുന്നത്. 'മല്ലിക കടൈ' എന്നാണ് ഈ രണ്ടാമത്തെ ചാപ്റ്ററിന്റെ പേര്. തെന്നിന്ത്യയിലെ പ്രശസ്ത ഛായാഗ്രാഹകൻ തേനി ഈശ്വറായിരിക്കും സിനിമയ്ക്കായി ക്യാമറ ചലിപ്പിക്കുക. ദുഷാര വിജയനാണ് സിനിമയിൽ നായികാ വേഷത്തിലെത്തുന്നത്. ജി വി പ്രകാശ് കുമാർ ആണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്. എച്ച് ആർ പിക്ചേഴ്ചിന്റെ ബാനറിൽ റിയ ഷിബു ആണ് നിർമ്മാണം. ചിത്രത്തിന്റെ അന്നൗൺസ്‌മെന്റ് ടീസർ നേരത്തെ പുറത്തുവിട്ടിരുന്നു. മികച്ച പ്രതികരണമായിരുന്നു അതിന് ലഭിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Film/
Veera Dheera Sooran: ബോക്സോഫീസ് തിരിച്ചുപിടിക്കാനൊരുങ്ങി ചിയാൻ വിക്രം; 'വീര ധീര സൂരൻ' ടീസർ നാളെയെത്തും
Next Article
advertisement
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
  • നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.

  • 3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.

  • നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.

View All
advertisement