HOME /NEWS /Film / UAE Golden Visa | മിഥുന്‍ രമേശിനും നൈല ഉഷയ്ക്കും യുഎഇ ഗോള്‍ഡന്‍ വിസ

UAE Golden Visa | മിഥുന്‍ രമേശിനും നൈല ഉഷയ്ക്കും യുഎഇ ഗോള്‍ഡന്‍ വിസ

ഗോള്‍ഡന്‍ വിസ ലഭിയ്ക്കുന്ന ആദ്യ മലയാള നടിയാണ് നൈല ഉഷ

ഗോള്‍ഡന്‍ വിസ ലഭിയ്ക്കുന്ന ആദ്യ മലയാള നടിയാണ് നൈല ഉഷ

ഗോള്‍ഡന്‍ വിസ ലഭിയ്ക്കുന്ന ആദ്യ മലയാള നടിയാണ് നൈല ഉഷ

  • Share this:

    മലയാളികളായ മിഥുന്‍ രമേശിനും നൈല ഉഷയ്ക്കും യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചു. ഗോള്‍ഡന്‍ വിസ ലഭിയ്ക്കുന്ന ആദ്യ മലയാള നടിയാണ് നൈല ഉഷ.

    റേഡിയോ ജോക്കിയായി വന്ന് തന്റേതായ ഒരിടം കണ്ടെത്തിയ നടിയാണ് നൈല ഉഷ. ഇങ്ങിനെ ഒരാദരം ലഭിച്ചതില്‍ സന്തേഷമുണ്ടെന്ന് നൈല ഉഷ ഇന്‍സ്റ്റാഗ്രാമിലൂടെ പ്രതികരിച്ചു. യുഎഇയില്‍ സ്ഥിരതാമസമാക്കിയ നൈല, യുഎഇയിലെ ഏറ്റവും വലിയ മീഡിയയായ എ.ആര്‍.എന്‍ കമ്പനിക്ക് കീഴിലെ എഫ്എമ്മില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്യുകയാണ്.









    View this post on Instagram






    A post shared by Nyla Usha (@nyla_usha)











    View this post on Instagram






    A post shared by Nyla Usha (@nyla_usha)



    പതിനേഴ് വര്‍ഷമായി യുഎഇയില്‍ എആര്‍എന്നിന്റെ ഭാഗമാണ് താനെന്നും ഇങ്ങനെയൊരു അംഗീകാരം ലഭിച്ചതില്‍ ഒരുപാട് സന്തോഷമുണ്ടെന്നുമാണ് മിഥുന്‍ പറഞ്ഞത്. ഇത് ആദ്യമായാണ് മലയാള സിനിമാ രംഗത്ത് നിന്നുള്ള വ്യക്തികള്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിക്കുന്നത്. മമ്മൂട്ടിക്കും മോഹന്‍ലാലിനുമാണ് ആദ്യമായി ഗോള്‍ഡന്‍ വിസ ലഭിച്ചത്. അതിന് ശേഷം ടൊവിനോ തോമസും ഗോള്‍ഡന്‍ വിസ സ്വീകരിച്ചിരുന്നു.

     വിവിധ മേഖലകളില്‍ സംഭാവന നല്‍കിയ വ്യക്തികള്‍ക്കാണ് യു എ ഇ ഗോള്‍ഡന്‍ വിസ നല്‍കുന്നത്. മലയാള സിനിമാ രംഗത്ത് നിന്നുള്ള വ്യക്തികള്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിക്കുന്നത് ഇതാദ്യമാണ്. രണ്ടുവര്‍ഷം കൂടുമ്പോള്‍ പുതുക്കുന്ന എംപ്ലോയ്‌മെന്റ് വിസക്ക് പകരം 10 വര്‍ഷത്തേക്ക് വിസ അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വിസ. ദീര്‍ഘകാല റസിഡന്റ് വിസ പദ്ധതി 2018 മുതലാണ് യു എ ഇ ആരംഭിച്ചത്. നേരത്തെ ഷാരൂഖ് ഖാന്‍, സഞ്ജയ് ദത്ത് തുടങ്ങിയ ബോളിവുഡ് താരങ്ങള്‍ക്കും സാനിയ മിര്‍സ ഉള്‍പ്പെടെയുള്ള കായികതാരങ്ങള്‍ക്കും ഗോള്‍ഡന്‍ വിസ ലഭിച്ചിട്ടുണ്ട്.

    First published:

    Tags: Mithun Ramesh, Nyla Usha, UAE Golden visa