കൊച്ചി: നടന്മാരായ ഷെയിൻ നിഗമിനും ശ്രീനാഥ് ഭാസിക്കും മലയാള സിനിമയിൽ വിലക്ക്. സിനിമാ സംഘടനകളുടെ ചർച്ചയിലാണ് തീരുമാനം. നിർമ്മാതാക്കളുടെ സംഘടനയും താര സംഘടനയായ അമ്മയും ആണ് ചർച്ച നടത്തിയത്.
ഷെയിൻ നിഗം, ശ്രീനാഥ് ഭാസി എന്നിവർക്കെതിരെ ഒരുപാട് പരാതികൾ ലഭിച്ചു. ലൊക്കേഷനുകളിൽ കൃത്യമായി എത്താൻ ശ്രീനാഥ് ഭാസി ശ്രമിക്കുന്നില്ല. ഇതേ പരാതിയാണ് ഷെയിൻ നിഗത്തിനെതിരെയുമുള്ളത്. ഇത് നിർമാതാക്കൾക്കും സഹപ്രവർത്തകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. Also Read- യുവനടന് ‘AMMA’യിൽ മെമ്പർഷിപ്പ് എടുത്തു കൊടുത്തു എന്ന വലിയ ദ്രോഹം ചെയ്തുപോയി: നിർമാതാവ് ഷിബു ജി. സുശീലൻ ലഹരി മരുന്ന് ഉപയോഗിക്കുന്ന പലരും സിനിമയിൽ ഉണ്ട്. അങ്ങനെ ഉള്ളവർ സിനിമയിൽ വേണ്ട. സെറ്റിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്ക് വിലക്ക് ഏർപ്പെടുത്തി കൊണ്ട് നിർമ്മാതാവ് രഞ്ജിത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
Also Read- മലയാള സിനിമയിൽ ചില നടീനടന്മാർ പ്രശ്നം സൃഷ്ടിക്കുന്നു, നടന്മാരുടെ ഇഷ്ടം പോലെ റീ-എഡിറ്റ് ചെയ്യാൻ നിർദേശിക്കുന്നു: ബി. ഉണ്ണികൃഷ്ണൻ എല്ലാ സംഘടനകളും ചേർന്ന് ചർച്ച നടത്തിയത് സിനിമയുടെ നന്മക്കെന്നും രഞ്ജിത്ത് കൂട്ടിച്ചേർത്തു. സ്ഥിരമായി മയക്കുമരുന്നുപയോഗിക്കുന്നവരുടെ പേരുവിവരങ്ങൾ സർക്കാരിന് നൽകുമെന്നും നിർമ്മാതാക്കളുടെ പരാതിയിൽ കഴമ്പുണ്ടെന്നും അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: AMMA, FEFKA, Shane nigam, Shane nigam ban, Srinath Bhasi