HOME /NEWS /Film / മലയാള സിനിമയിൽ ചില നടീനടന്മാർ പ്രശ്നം സൃഷ്‌ടിക്കുന്നു, നടന്മാരുടെ ഇഷ്‌ടം പോലെ റീ-എഡിറ്റ് ചെയ്യാൻ നിർദേശിക്കുന്നു: ബി. ഉണ്ണികൃഷ്ണൻ

മലയാള സിനിമയിൽ ചില നടീനടന്മാർ പ്രശ്നം സൃഷ്‌ടിക്കുന്നു, നടന്മാരുടെ ഇഷ്‌ടം പോലെ റീ-എഡിറ്റ് ചെയ്യാൻ നിർദേശിക്കുന്നു: ബി. ഉണ്ണികൃഷ്ണൻ

ബി. ഉണ്ണികൃഷ്ണൻ

ബി. ഉണ്ണികൃഷ്ണൻ

ചലച്ചിത്ര മേഖല അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങൾ വിശദമാക്കി ബി. ഉണ്ണികൃഷ്ണൻ

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Thiruvananthapuram
  • Share this:

    മലയാള സിനിമ പലവിധത്തിലുള്ള വെല്ലുവിളികൾ നേരിടുന്നുവെന്നും ചില അഭിനേതാക്കൾ പ്രശ്നം സൃഷ്‌ടിക്കുകയുമാണെന്ന് ഫെഫ്ക (FEFKA) ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ. കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിൽ ചലച്ചിത്ര മേഖല അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങൾ എന്തെന്ന് മാധ്യമങ്ങളോട് വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

    മലയാള സിനിമയിലെ ചില നടീനടൻമാർ പ്രശ്നമുണ്ടാക്കുന്നു. പല സിനിമകൾക്കും ഒരേ ഡേറ്റ് കൊടുക്കുന്നു. ഷൂട്ടിംഗ് കഴിഞ്ഞാൽ എഡിറ്റ്‌ ചെയ്ത് ഉടൻ കാണണം എന്ന് ചിലർ ആവശ്യപ്പെടുന്നു. ചില നടൻമാർ അവർ ആവശ്യപ്പെടുംപോലെ റീഎഡിറ്റ് ചെയ്യാൻ നിർദേശിക്കുന്നു. ഇത്‌ സംവിധായകന് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.

    Also read: Chiyaan Vikram | തിരിച്ചറിയാൻ സാധിക്കാത്ത വിധം മേക്കോവർ, ഡെഡിക്കേഷൻ വേറെ ലെവൽ; ‘തങ്കലാൻ’ മേക്കിങ് വീഡിയോയിൽ ചിയാൻ വിക്രം

    അഭിപ്രായം ആർക്കും പറയാം, എന്നാൽ സിനിമയെ പ്രതിസന്ധിയിലാക്കുന്ന നടപടി ശരിയല്ല. പ്രൊഡ്യൂസഴ്സ് അസോസിയേഷൻ എടുക്കുന്ന എല്ലാ തീരുമാനങ്ങൾക്കൊപ്പവും ഫെഫ്കയുണ്ട്. സിനിമയെ തിയേറ്ററുകളിൽ എത്തിക്കാൻ KSFDCയുടെ ഭാഗത്തു നിന്നും ശ്രമം വേണം.

    വിഷയങ്ങളുമായി ബന്ധപ്പെട്ട് നിർമാതാക്കളുടെ സംഘടനയ്ക്ക് പരാതി ലഭിച്ചിട്ടുണ്ട്. ആരൊക്കെയാണ് സഹകരിക്കാത്തത് എന്നത് ഉടൻ വ്യക്തമാക്കും. അവരുമായി ചർച്ച ചെയ്ത് പേര് വെളിപ്പെടുത്തുമെന്നും ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു.

    Summary: B. Unnikrishnan, general secretary to the Film Employees Federation of Kerala (FEFKA) in a press-meet addressed various issues faced by the Malayalam film industry. He cited instances where certain actors take control of decisions beyond directors and create uncertainty about call sheet concerns for various projects at the same time

    First published:

    Tags: B unnikrishnan, FEFKA, Malayalam cinema