'ബേസിൽ ഒരു വീക്കിലി സ്റ്റാർ എല്ലാ ആഴ്ചയിലും പുതിയ റിലീസ്'; കീർത്തി സുരേഷ്

Last Updated:

ബേസിൽ ഓരോ ആഴ്ചയും ഓരോ സിനിമയുമായി വന്നാൽ ഞങ്ങൾ നായികമാർക്ക് ജീവിക്കാൻ ബുദ്ധിമുട്ടാകുമെന്നും കീർത്തി തമാശരൂപേണ പറഞ്ഞു

News18
News18
നടനായും സംവിധായകനായും തന്റെ കഴിവ് തെളിയിച്ച താരമാണ്‌ ബേസിൽ ജോസഫ്. ഇപ്പോഴിതാ ബേസിലിനെ പ്രശംസിച്ച് സംസാരിച്ചിരിക്കുകയാണ് നടി കീർത്തി സുരേഷ്. ജെഎഫ്ഡബ്ല്യു മൂവി അവാർഡ്‌സ് 2025 വേദിയിൽ വച്ചാണ് നടനെ കുറിച്ചുള്ള കീർത്തിയുടെ പരാമർശം. അഭിനയത്തിലായാലും സംവിധാനത്തിലായാലും തൊട്ടതെല്ലാം പൊന്നാക്കുന്ന താരമാണ് ബേസിൽ എന്ന് കീര്‍ത്തി സുരേഷ് പറഞ്ഞു. കീർത്തി ബേസിലിനെ കുറിച്ച് സംസാരിക്കുന്ന വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. കീർത്തിയിൽ നിന്ന് മാൻ ഓഫ് ദ ഇയർ പുരസ്‌കാരം ഏറ്റുവാങ്ങുന്ന വേളയിലാണ് നടി ബേസിലിനെ അഭിനന്ദിച്ച് സംസാരിച്ചത്. നുണക്കുഴി, സൂക്ഷ്മദർശിനി, ഗുരുവായൂരമ്പലനടയിൽ തുടങ്ങി 2024ൽ തിയേറ്ററുകളിലെത്തിയ വിവിധ ചിത്രങ്ങളിലെ പ്രകടനങ്ങളാണ് ബേസിലിനു അവാർഡ് ലഭിച്ചത്.
advertisement
കീർത്തിയുടെ വാക്കുകൾ ഇങ്ങനെ,' തൊട്ടതെല്ലാം പൊന്നാക്കുന്ന ആളാണ് ബേസിൽ. അഭിനയത്തിലായാലും സംവിധാനത്തിലായാലും അത് കാണാം. പിന്നെ എനിക്ക് ഒരു കാര്യം പറയാനുള്ളത് ഇങ്ങനെ ഓരോ ആഴ്ചയും ഓരോ സിനിമയുമായി വന്നാൽ ഞങ്ങൾ നായികമാർക്ക് ജീവിക്കാൻ ബുദ്ധിമുട്ടാകും. വീക്കിലി സ്റ്റാറാണ് ബേസിൽ. എല്ലാ ആഴ്ചയും ഓരോ സിനിമ കാണും. ഇതൊരു തമാശയായി പറഞ്ഞതാണ്.നടനായും സംവിധായകനായും ബേസിൽ നേടിയിട്ടുള്ള എല്ലാ വിജയങ്ങൾക്കും അഭിനന്ദനങ്ങൾ. ബേസിൽ അഭിനയിച്ചതിൽ എനിക്ക് ഏറെ ഇഷ്ടപ്പെട്ട ചിത്രം ഗുരുവായൂരമ്പലനടയിൽ ആണ്. സംവിധാനം ചെയ്തതിൽ മിന്നൽ മുരളിയും,' കീർത്തി സുരേഷ് പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Film/
'ബേസിൽ ഒരു വീക്കിലി സ്റ്റാർ എല്ലാ ആഴ്ചയിലും പുതിയ റിലീസ്'; കീർത്തി സുരേഷ്
Next Article
advertisement
കേരളത്തിന് ആദ്യമായി സുബ്രതോ കപ്പ് ഇന്റർനാഷണൽ ഫുട്ബോൾ കിരീടം; ചരിത്രം കുറിച്ച് കോഴിക്കോട് ഫാറൂഖ് ഹയർസെക്കൻഡറി സ്കൂൾ
കേരളത്തിന് ആദ്യമായി സുബ്രതോ കപ്പ് ഇന്റർനാഷണൽ ഫുട്ബോൾ കിരീടം; ചരിത്രം കുറിച്ച് കോഴിക്കോട് ഫാറൂഖ് ഹയർസെക്കൻഡറി സ്കൂൾ
  • കോഴിക്കോട് ഫറൂഖ് ഹയർ സെക്കൻഡറി സ്കൂൾ സുബ്രതോ കപ്പ് ഫുട്ബോൾ കിരീടം നേടുന്ന ആദ്യ കേരള ടീമായി.

  • അമിനിറ്റി പബ്ലിക് സ്കൂളിനെ 2-0 ന് തോൽപ്പിച്ച് ഫറൂഖ് ഹയർ സെക്കൻഡറി സ്കൂൾ കിരീടം നേടി.

  • പെനാൽറ്റി ബോക്സിന് പുറത്തുനിന്ന് ജോൺ സീനയും ആദി കൃഷ്ണയും നേടിയ ഗോളുകൾ വിജയത്തിൽ നിർണായകമായി.

View All
advertisement