സൂര്യ 44ല്‍ എന്ത് പ്രതീക്ഷിക്കണം? മറുപടിയുമായി പൂജ ഹെഗ്‌ഡെ
- Published by:Sarika N
- news18-malayalam
Last Updated:
സൂര്യ 44ല്‍ നിന്ന് എന്ത് പ്രതീക്ഷിക്കണം എന്ന ആരാധകന്റെ ചോദ്യത്തിനാണ് പൂജ മറുപടി നൽകിയത്
തമിഴ് സിനിമ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് സൂര്യ-കാര്‍ത്തിക് സുബ്ബരാജ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന സൂര്യ 44 .ലഫ് ലാഫറ്റര്‍ വാര്‍ എന്ന ടാഗ് ലൈനുമായി എത്തുന്ന ചിത്രത്തിന്റെ ടൈറ്റിൽ അധികം വൈകാതെ അണിയറപ്രവർത്തകർ പുറത്തുവിടുമെന്നാണ് പ്രതീക്ഷ.ചിത്രത്തിന്റേതായി പുറത്തുവരുന്ന ചിത്രങ്ങൾക്കും അപ്ഡേറ്റുകൾക്കുമെല്ലാം വലിയ രീതിയിലുള്ള സ്വീകാര്യത ലഭിക്കുന്നുണ്ട്.സൂര്യ നായകനായി എത്തുന്ന ചിത്രത്തിൽ തെന്നിന്ത്യൻ സൂപ്പർ നായികാ പൂജ ഹെഗ്‌ഡെ ആണ് നായികാവേഷം അവതരിപ്പിക്കുന്നത്. ഇപ്പോൾ ചിത്രത്തിന്റെ കുറിച്ചുള്ള നിർണായക വിവരം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് താരം.
#PoojaHegde About #Suriya44 By @karthiksubbaraj ❤️@Suriya_offlpic.twitter.com/V99ZCMCNgz
— Southwood (@Southwoodoffl) November 16, 2024
കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്‌സിന്റെ ചോദ്യോത്തര സെഷനിൽ മറുപടി പറയുകയായിരുന്നു താരം.സൂര്യ 44ല്‍ നിന്ന് എന്ത് പ്രതീക്ഷിക്കണം എന്ന ആരാധകന്റെ ചോദ്യത്തിനാണ് പൂജ മറുപടി നൽകിയത്. 'കാര്‍ത്തിക് സുബ്ബരാജ് ഒരു ലവ് സ്റ്റോറിയെടുത്താല്‍ എങ്ങനെയിരിക്കും, അതാണ് സൂര്യ44' എന്ന് പൂജ ഹെഗ്‌ഡെ പറഞ്ഞു. കൂടുതലൊന്നും പറയാനാകില്ലെന്നും അവര്‍ വീഡിയോക്കൊപ്പം കുറിച്ചു. സൂര്യ 44 ഒരു ഗ്യാങ്സ്റ്റര്‍ ചിത്രമല്ലെന്നും നിറയെ ആക്ഷനുള്ള ഒരു ലവ് സ്റ്റോറി ആണെന്നും സംവിധായകന്‍ കാര്‍ത്തിക്ക് സുബ്ബരാജ് മുന്‍പ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.സൂര്യ-ജ്യോതികയുടെ 2ഡി എന്റര്‍ടെയ്ന്‍മെന്റും കാര്‍ത്തിക് സുബ്ബരാജിന്റെ സ്റ്റോണ്‍ ബെഞ്ച് ഫിലിംസും ചേര്‍ന്നാണ് സൂര്യ 44 നിര്‍മിക്കുന്നത്.ചിത്രത്തില്‍ മലയാളത്തില്‍ നിന്ന് ജയറാമും ജോജു ജോര്‍ജും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അടുത്തവർഷം ഏപ്രില്‍ 10 ന് ചിത്രം തിയറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കങ്കുവയാണ് സൂര്യയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം.ചിത്രത്തിന് പ്രതീക്ഷിച്ച വിജയം കൈവരിക്കാൻ കഴിയാത്തതുകൊണ്ട് സൂര്യ 44 -നെ കുറിച്ചുള്ള പ്രതീക്ഷകൾ ഉയരത്തിലാണ്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Chennai,Tamil Nadu
First Published :
November 17, 2024 9:40 AM IST