വീണ്ടുമൊരു മലയാളം ഒ.ടി.ടി. റിലീസ്; 'അധിനായകവധം' എബിസി ടാക്കീസ് ഒടിടി പ്ലാറ്റ്‌ഫോമിൽ

Last Updated:

ഒരു രാഷ്ട്രീയ കൊലപാതകത്തിനെ തുടർന്നുണ്ടാകുന്ന സംഭവബഹുമായ പകയുടെ കഥപറയുന്ന സിനിമയാണ് 'അധിനായകവധം'

അധിനായകവധം
അധിനായകവധം
പ്രിയേഷ് എം. പ്രമോദ്, ബിബു എബിനിസർ, ശ്രീകാന്ത്, അനീഷ് ഗോവിന്ദ്, അബൂബക്കർ, വൈഷ്ണവി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ദിനേശ് ഗംഗ തിരക്കഥയെഴുതി സംവിധാനം ചെയ്ത പൊളിറ്റിക്കൽ ഹ്യൂമർ ത്രില്ലർ ചിത്രമായ 'അധിനായകവധം' (Adhinayakavadham) എബിസി ടാക്കീസ് ഒടിടി ഫ്ലാറ്റ്ഫോമിൽ റിലീസായി.
ശില്പ സി.എസ്., സുബിൻ രാജ്, യൂസഫ്, ശ്രീരാജ്, ജനീഷ്, പ്രസാദ് ഉണ്ണി, അനീഷ്, നിമേഷ് തുടങ്ങിയവരാണ് മറ്റു നടീനടന്മാർ. ഓൺലൈൻ സ്റ്റോറി മൂവീസിൻ്റെ ബാനറിൽ എസ്ഡിജെ നിർമ്മിക്കുന്ന ചിത്രത്തിൻ്റെ ഛായാഗ്രഹണം ജോയൽ അഗ്നൽ നിർവ്വഹിക്കുന്നു.
സംഗീതം- രാഗേഷ് സ്വാമിനാഥൻ, എഡിറ്റർ- മിലിജോ ജോണി, പ്രൊഡക്ഷൻ കൺട്രോളർ- യുസൂ റസാഖ്, കല- ജനീഷ് ജോസ്, മേക്കപ്പ്- പ്രിൻസ് പൊന്നാനി, അസോസിയേറ്റ് ഡയറക്ടർ- ശ്രീകാന്ത് സോമൻ, സ്റ്റിൽസ്- ഉണ്ണി. ഒരു രാഷ്ട്രീയ കൊലപാതകത്തിനെ തുടർന്നുണ്ടാകുന്ന സംഭവബഹുമായ പകയുടെ കഥപറയുന്ന സിനിമയാണ് 'അധിനായകവധം'.
advertisement
Summary: Malayalam movie Adhinayakavadham, starring a set of fresh faces, got a release on OTT platform. The political humour thriller movie is based on a political murder and the vengeance releasing out of it. Dinesh Ganga is directing the film, who is also the screenwriter. The film is being screened on ABC Talkies OTT platform
മലയാളം വാർത്തകൾ/ വാർത്ത/Film/
വീണ്ടുമൊരു മലയാളം ഒ.ടി.ടി. റിലീസ്; 'അധിനായകവധം' എബിസി ടാക്കീസ് ഒടിടി പ്ലാറ്റ്‌ഫോമിൽ
Next Article
advertisement
Himachal Pradesh | സമ്പൂർണ സാക്ഷരത നേടുന്ന നാലാമത് സംസ്ഥാനമായി ഹിമാചൽ പ്രദേശ്
Himachal Pradesh | സമ്പൂർണ സാക്ഷരത നേടുന്ന നാലാമത് സംസ്ഥാനമായി ഹിമാചൽ പ്രദേശ്
  • ഹിമാചൽ പ്രദേശ് 99.3% സാക്ഷരതാ നിരക്കോടെ സമ്പൂർണ സാക്ഷരത നേടിയ നാലാമത്തെ സംസ്ഥാനമായി.

  • മിസോറാം, ത്രിപുര, ഗോവ എന്നിവയ്‌ക്കൊപ്പം ഹിമാചൽ പ്രദേശ് സമ്പൂർണ സാക്ഷരത പട്ടികയിൽ ഇടം നേടി.

  • സാക്ഷരതാ ദിനത്തിൽ 'ഉല്ലാസ്' പരിപാടിയുടെ ഭാഗമായി ഹിമാചൽ സമ്പൂർണ സാക്ഷരത സംസ്ഥാനമായി പ്രഖ്യാപിച്ചു.

View All
advertisement