ജിന്റോ ഹീറോ ഡാ; ബാദുഷാ പ്രൊഡക്ഷൻസിന്റെ പുതിയ ചിത്രത്തിൽ നായകനായി ബിഗ് ബോസ് വിജയി

Last Updated:

മൂന്നു നായകന്മാർ ഉള്ള ചിത്രത്തിലെ മറ്റു നായകന്മാരുടെ വിവരങ്ങൾ പിന്നാലെ അറിയിക്കുമെന്നും ബാദുഷ

ജീവിത പ്രതിസന്ധികളിൽ നിന്ന് തന്റെ കഠിനമായ പ്രവർത്തനത്തിലൂടെ മലയാളികളുടെ പ്രിയപ്പെട്ടവനായി മാറിയ വ്യക്തിയാണ് ബിഗ് ബോസ് മത്സരാർത്ഥി ജിന്റോ ബോഡിക്രാഫ്റ്റ്. റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ ഈ വർഷത്തെ വിജയിയായി ഈ സാധാരണക്കാരനെ പ്രേക്ഷകർ വിജയിപ്പിച്ചിരുന്നു. ഇപ്പോഴിതാ ബാദുഷാ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിൽ നായക നിരയിലേക്ക് ജിന്റോ എത്തുകയാണ്. ബാദുഷാ പ്രൊഡക്ഷൻസിന്റെ യൂട്യൂബ് ചാനലിലെ ഈഗോ ടാക്സ് എന്ന പരിപാടിയിൽ ജിന്റോ നൽകിയ അഭിമുഖത്തിനിടയിൽ നിർമ്മാതാവായ ബാദുഷയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ഒരു സാധാരണക്കാരന്റെ കഥ, നല്ലൊരു പ്രമേയം ദീപു ചന്ദ്രൻ എന്ന എഴുത്തുകാരൻ എന്നോട് വന്നു പറയുകയും ആ കഥ എനിക്കിഷ്ടപ്പെടുകയും ചെയ്തു. മൂന്നു നായകന്മാർ ഉള്ള ചിത്രത്തിലെ മറ്റു നായകന്മാരുടെ വിവരങ്ങൾ പിന്നാലെ അറിയിക്കുമെന്നും ബാദുഷ പറഞ്ഞു. റിലീസിന് തിയേറ്ററുകളിലേക്കെത്താൻ പോകുന്ന ഇന്ദിര എന്ന ചിത്രം സംവിധാനം ചെയ്ത വിനു വിജയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബാദുഷാ പ്രൊഡക്ഷൻസിന്റെ ബാനറിൽ എൻ. എം. ബാദുഷയാണ് ചിത്രം നിർമ്മിക്കുന്നത്. പി.ആർ.ഒ.- പ്രതീഷ് ശേഖർ.
advertisement
Summary: Jinto Bodycraft, the fitness trainer who lifted Malayalam Bigg Boss winner trophy, has been chosen to play lead in a Malayalam movie produced by NM Badusha. Official announcement in this regard was made in a YouTube video
മലയാളം വാർത്തകൾ/ വാർത്ത/Film/
ജിന്റോ ഹീറോ ഡാ; ബാദുഷാ പ്രൊഡക്ഷൻസിന്റെ പുതിയ ചിത്രത്തിൽ നായകനായി ബിഗ് ബോസ് വിജയി
Next Article
advertisement
'രാഹുലിന്റെ പതനത്തിന് ഉത്തരം നൽകേണ്ടത് അതിവേഗം വളർത്തിയവർ'; ഷാഫിക്കെതിരെ പരോക്ഷ വിമർശനവുമായി മാത്യു കുഴല്‍നാടൻ
'രാഹുലിന്റെ പതനത്തിന് ഉത്തരം നൽകേണ്ടത് അതിവേഗം വളർത്തിയവർ'; ഷാഫിക്കെതിരെ പരോക്ഷ വിമർശനവുമായി മാത്യു കുഴല്‍നാടൻ
  • രാഹുലിന്റെ പതനത്തിന് ഉത്തരവാദികൾക്ക് വിമർശനം.

  • അനന്തരഫലങ്ങൾ പരിഗണിക്കാതെ പ്രോത്സാഹനം നൽകിയവർ പ്രശ്നത്തിന് കാരണമായെന്ന് കുഴല്‍നാടൻ.

  • രാഷ്ട്രീയ പ്രവർത്തനം സെലിബ്രിറ്റികൾക്ക് ഏൽപ്പിച്ചപ്പോൾ വാണിജ്യചിന്തയിലേക്ക് വഴുതിയെന്ന് വിമർശനം.

View All
advertisement