Adipurush | 'ഇത് രാഘവിന്‍റെ കഥ' ആദിപുരുഷ് ട്രെയിലറെത്തി; ടീസറിനെക്കാള്‍ ഗംഭീരമെന്ന് പ്രേക്ഷകര്‍
- Published by:Arun krishna
- news18-malayalam
Last Updated:
ഓം റാവത്ത് സംവിധാനം ചെയ്യുന്ന ചിത്രം ജൂണ്‍ 16ന് തിയേറ്ററുകളിലെത്തും
ഇന്ത്യന്‍ സിനിമ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ആദിപുരുഷിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. ബാഹുബലി താരം പ്രഭാസ് ശ്രീരാമനായെത്തുന്ന ചിത്രം ജൂണ്‍ 16ന് തിയേറ്ററുകളിലെത്തും. ഓം റാവത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോളിവുഡ് താരസുന്ദരി കൃതി സനോന്‍ സീതാദേവിയായും സെയ്ഫ് അലിഖാന്‍ രാവണനായും എത്തും. സിനിമയുടെ ആദ്യം ഇറങ്ങിയ ടീസറിനെതിരെ സോഷ്യല്‍ മീഡിയയിലടക്കം വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. നിലവാരമില്ലാത്ത വിഎഫ്കസും കഥാപാത്രങ്ങളുടെ ഗെറ്റപ്പും വ്യാപകമായി വിമര്‍ശിക്കപ്പെട്ടിരുന്നു. എന്നാല്‍ ടീ സീരിസിന്‍റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവന്ന ട്രെയിലര്‍ ടീസറിനെക്കാള്‍ മികച്ചതാണെന്നാണ് പ്രേക്ഷകരുടെ ആദ്യ പ്രതികരണം.
ടി-സീരിസ്, റെട്രോഫൈൽ ബാനറിൽ ഭൂഷൺ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ത്രിഡിയില്‍ ഒരുക്കിയിരിക്കുന്ന ചിത്രം ഹിന്ദിക്ക് പുറമെ, മലയാളം, തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലും റിലീസ് ചെയ്യും.
ഛായാഗ്രഹണം -ഭുവൻ ഗൗഡ, സംഗീത സംവിധാനം -രവി ബസ്രുർ, എഡിറ്റിങ് -അപൂർവ്വ മോടിവാലെ, ആഷിഷ് എം. ഹത്രെ. സംഗീതം -അജയ്-അതുൽ, പശ്ചാത്തല സംഗീതം -സഞ്ചിത് ബൽഹാറ, അങ്കിത് ബൽഹാറ.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Mumbai,Maharashtra
First Published :
May 09, 2023 5:43 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Adipurush | 'ഇത് രാഘവിന്‍റെ കഥ' ആദിപുരുഷ് ട്രെയിലറെത്തി; ടീസറിനെക്കാള്‍ ഗംഭീരമെന്ന് പ്രേക്ഷകര്‍