Meera Jasmine | പാലും പഴവും സിനിമയിൽ അഭിനയിച്ചത് 23കാരിയായ മീര ജാസ്മിനെന്നോ!
- Published by:meera_57
- news18-malayalam
Last Updated:
ഇത് മീരയ്ക്കും തീർത്തും പുതിയൊരു അനുഭവമായിരുന്നു നൽകിയത്. ഡബ്ബിങ്ങിലും പ്രായകുറവുള്ള ഒരാളായിട്ട് മീര ശബ്ദം നൽകി
'പാലും പഴവും' ചിത്രത്തിന്റെ സ്വീകാര്യതയ്ക്കിടയിൽ ചിത്രത്തിലെ
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ മികവും പ്രേക്ഷകർക്കിടയിൽ ചർച്ചാ വിഷയമാകുന്നു. വി.കെ. പ്രകാശ് സംവിധാനം ചെയ്ത് മീരാ ജാസ്മിനും അശ്വിൻ ജോസും പ്രധാന വേഷത്തിലെത്തിയ ഏറ്റവും പുതിയ ചിത്രമാണ് 'പാലും പഴവും'. ചിത്രം തിയെറ്ററുകളിൽ മുന്നേറുന്നതിനിടയിലാണ് ചിത്രത്തിന്റെയും വി.കെ.പി. യുടെയും പ്രത്യേകതകൾ ചർച്ചയാകുന്നത്.
മലയാള സിനിമയിൽ ആദ്യമായി ഡോൾബി സൗണ്ട് കൊണ്ടുവന്നത് വി.കെ പി യുടെ 'പുനരധിവാസം' എന്ന ചിത്രത്തിലൂടെയാണ്. മലയാള സിനിമയിലേക്ക് ഡിജിറ്റൽ യുഗം കൊണ്ടുവന്നതും വികെ പ്രകാശാണ്, തന്റെ 'മൂന്നാമതൊരാൾ' എന്ന ചിത്രത്തിലൂടെ. ആദ്യമായി ഹെലിക്യാം ഉപയോഗിച്ച് ഷൂട്ട് ചെയ്ത ചിത്രം 'ട്രിവാൻഡ്രം ലോഡ്ജ്' ആണ്. ആദ്യമായി സിങ്ക് സറൗണ്ട്, സറൗണ്ട് ഫോർമാറ്റിൽ ഷൂട്ട് ചെയ്ത ചിത്രമാണ് നിത്യ മേനോൻ നായികയായി വന്ന 'പ്രാണ' എന്ന ചിത്രം. വീണ്ടും മറ്റൊരു വിപ്ലവകരമായ മാറ്റമാണ് മലയാള സിനിമയിലേക്ക് വി.കെ. പ്രകാശ് എത്തിച്ചിരിക്കുന്നത്.
advertisement
ആദ്യമായി എ.ഐ. (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ഉപയോഗപ്പെടുത്തിയിട്ടുള്ള ചിത്രം സംവിധാനം ചെയ്തിരിക്കുകയാണ് വി.കെ. പ്രകാശ്. മീരാ ജാസ്മിനും അശ്വിൻ ജോസും പ്രധാന വേഷങ്ങളിൽ എത്തിയ 'പാലും പഴവും' എന്ന ചിത്രത്തിലൂടെയാണ് വീണ്ടും ഒരു സാങ്കേതിക വിപ്ലവം മലയാള സിനിമയിലേക്ക് കൊണ്ടുവന്നിരിക്കുന്നത്.
സാങ്കേതികവിദ്യയിലെ നൂതന വിസ്മയമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ.) കഥാപാത്രം അങ്ങനെ മലയാള സിനിമയിലും എത്തിയിരിക്കുകയാണ്. 'പാലും പഴവും' എന്ന സിനിമ യിലെ നായികയായ മീരാ ജാസ്മിന്റെ രംഗങ്ങളാണ് എ.ഐ .യിൽ ഒരുക്കിയിരിക്കുന്നത്. സിനിമയിൽ 33 വയസ്സുകാരി സുമി എന്ന കഥാപാത്രത്തെയാണ് മീര അവതരിപ്പിക്കുന്നത്. കഥയുടെ ഒരു ഭാഗത്തുള്ള 23 കാരിയായ സുമിയെയാണ് എ.ഐയിലൂടെ അവതരിപ്പിച്ചത്. മലയാള സിനിമയിൽ ആദ്യമായി എ ഐ അവതരിപ്പിച്ചത് എന്ന സവിശേഷത ഈ ചിത്രത്തിന് സ്വന്തം. ഇങ്ങനെയൊരു ആശയം അവതരിപ്പിച്ചതും വികെപി തന്നെയായിരുന്നു.
advertisement
രാജസ്ഥാനിൽ നിന്നുള്ള എ.ഐ. വിദഗ്‌ധൻ ദിവ്യേന്ദ്ര സിങ് ജാധൂനും വി.എഫ്.എക്സ്. വിദഗ്ദ്ധൻ ബൗതിക് ബലാറും ചേർന്നാണ് ഈ പുതിയ മീരയെ സൃഷ്ടിച്ചത്. മീരയുടെ 23 വയസ്സിലുള്ള ഫോട്ടോകളും വീഡിയോകളും ശേഖരിച്ച് അതിൽ റീക്രിയേഷൻ നടത്തിയാണ് ഈ കഥാപാത്രത്തെ ഒരുക്കിയിട്ടുള്ളത്. ഇത് മീരയ്ക്കും തീർത്തും പുതിയൊരു അനുഭവമായിരുന്നു നൽകിയത്. ഡബ്ബിങ്ങിലും പ്രായകുറവുള്ള ഒരാളായിട്ട് മീര ശബ്ദം നൽകുകയും ചെയ്തു.
പേര് സൂചിപ്പിക്കുന്നതുപോലെ ഒരു കോമഡി എന്റർടെയ്നറാണ് 'പാലും പഴവും'. കൊച്ചിയും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം ഓഗസ്റ്റ് 23 നാണ് തീയറ്ററുകളിൽ എത്തിയത്.
advertisement
മീരയേയും അശ്വിനെയും കൂടാതെ ശാന്തി കൃഷ്ണ, അശോകൻ, മണിയൻപിള്ള രാജു, നിഷ സാരംഗ്, മിഥുൻ രമേഷ്, സുമേഷ് ചന്ദ്രൻ, ആദിൽ ഇബ്രാഹിം, രചന നാരായണൻകുട്ടി, സന്ധ്യ രാജേന്ദ്രൻ, ബാബു സെബാസ്റ്റ്യൻ, ഷിനു ശ്യാമളൻ, തുഷാര, ഷമീർ ഖാൻ, ഫ്രാൻങ്കോ ഫ്രാൻസിസ്, വിനീത് രാമചന്ദ്രൻ, രഞ്ജിത്ത് മണമ്പ്രക്കാട്ട്, അതുൽ റാം കുമാർ, പ്രണവ് യേശുദാസ്, ആർ.ജെ. സൂരജ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.
ടു ക്രിയേറ്റീവ് മൈൻഡ്സിന്റെ ബാനറിൽ വിനോദ് ഉണ്ണിത്താനും സമീർ സേട്ടും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം- ആഷിഷ് രജനി ഉണ്ണികൃഷ്ണൻ, ഛായാഗ്രഹണം- രാഹുൽ ദീപ്,
advertisement
എഡിറ്റർ- പ്രവീൺ പ്രഭാകർ, സംഗീതം- ഗോപി സുന്ദർ, സച്ചിൻ ബാലു, ജോയൽ ജോൺസ് , ജസ്റ്റിൻ - ഉദയ്, വരികൾ- സുഹൈൽ കോയ, നിതീഷ് നടേരി, വിവേക് മുഴക്കുന്ന്, ടിറ്റോ പി. തങ്കച്ചൻ, പശ്ചാത്തല സംഗീതം- ഗോപി സുന്ദർ, സൗണ്ട് ഡിസൈനർ & മിക്സിങ്- സിനോയ് ജോസഫ്.
പ്രൊഡക്ഷൻ ഡിസൈനർ- സാബു മോഹൻ, മേക്കപ്പ്- ജിത്തു പയ്യന്നൂർ, കോസ്റ്റ്യൂം- ആദിത്യ നാനു, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ആശിഷ് രജനി ഉണ്ണികൃഷ്ണൻ, അസോസിയേറ്റ് ഡയറക്ടർസ്- ബിബിൻ ബാലചന്ദ്രൻ, അമൽരാജ് ആർ., പ്രൊഡക്ഷൻ കൺട്രോളർ- നന്ദു പൊതുവാൾ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ശീതൾ സിംഗ്, ലൈൻ പ്രൊഡ്യൂസർ- സുഭാഷ് ചന്ദ്രൻ, പ്രൊജക്റ്റ് ഡിസൈനർ- ബാബു മുരുഗൻ, പി.ആർ.ഒ.- മഞ്ജു ഗോപിനാഥ്, സ്റ്റിൽസ്- അജി മസ്കറ്റ്, ഡിസൈൻസ്- യെല്ലോ ടൂത്ത്സ്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Aug 25, 2024 1:10 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Meera Jasmine | പാലും പഴവും സിനിമയിൽ അഭിനയിച്ചത് 23കാരിയായ മീര ജാസ്മിനെന്നോ!









