അജു വർഗീസിന്റെ ഹൊറർ ത്രില്ലർ ചിത്രം 'ഫീനിക്സ്'; നിഗൂഡതയുണർത്തി മിഥുൻ മാനുവല്‍ തോമസിന്റെ തിരക്കഥ
- Published by:Vishnupriya S
- news18-malayalam
Last Updated:
പ്രേക്ഷക പ്രതീക്ഷകളിൽ നിഗൂഢത ജനിപ്പിക്കുന്ന 'ഫീനിക്സിന്റെ' ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ഇപ്പോൾ പുറത്തു വന്നത്
21 ഗ്രാംസ് എന്ന സുപ്പർ ഹിറ്റ് ചിത്രത്തിന്റെ വിജയത്തിന് ശേഷം “ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ” ബാനറിൽ റിനീഷ് കെ എൻ നിർമ്മിച്ചു മിഥുൻ മാനുവൽ തോമസ് തിരക്കഥയെഴുതി വിഷ്ണു ഭരതൻ സംവിധാനം ചെയ്യുന്ന “ഫീനിക്സ്” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലൂക്ക് പോസ്റ്റർ പുറത്തിറങ്ങി. അനൂപ് മേനോൻ, അജു വർഗീസ്, ചന്തുനാഥ് എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്.
മലയാള സിനിമാ പ്രേക്ഷകർ ഒന്നടങ്കം നെഞ്ചിലേറ്റിയ സൂപ്പർ ഹിറ്റ് ക്രൈം ത്രില്ലർ “അഞ്ചാം പാതിരാ”യുടെ സംവിധായകനും തിരക്കഥാകൃത്തും കൂടിയായ മിഥുൻ മാനുവൽ തോമസാണ് ഈ ചിത്രത്തിന്റ തിരക്കഥ നിർവഹിക്കുന്നത്. പ്രേക്ഷക പ്രതീക്ഷകൾക്ക് ആക്കം കൂട്ടുന്ന തരത്തിൽ, നിഗൂഢത ജനിപ്പിക്കുന്ന രീതിയിൽ ഉള്ള “ഫീനിക്സിന്റെ” ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. പൂർണമായും ഹൊറർ ത്രില്ലർ മോഡലിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ആൽബിയും സംഗീത സംവിധാനം നിർവഹിക്കുന്നത് സാം സി എസ് ആണ്.
advertisement
പ്രൊഡക്ഷൻ ഡിസൈനർ ഷാജി നടുവിൽ,എഡിറ്റർ നിതീഷ് കെ. ടി. ആർ, കഥ വിഷ്ണു ഭരതൻ മൂലകഥ ബിഗിൽ ബാലകൃഷ്ണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഷിനോജ് ഓടാണ്ടിയിൽ,പ്രൊഡക്ഷൻ കൺട്രോളർ കിഷോർ പുറകാട്ടിരി, ഗാനരചന വിനായക് ശശികുമാർ, മേക്കപ്പ് റോണെക്സ് സേവ്യർ, കൊസ്റ്റും ഡിനോ ഡേവിസ്, ചീഫ് അസോസിയേറ്റ് രാഹുൽ ആർ ശർമ്മ, പി.ആർ.ഓ മഞ്ജു ഗോപിനാഥ്, വാഴൂർ ജോസ്, സ്റ്റിൽസ് റിച്ചാർഡ് ആന്റണി, മാർക്കറ്റിങ് ഒബ്സ്ക്യുറ, പരസ്യകല യെല്ലോടൂത്ത് എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
July 17, 2023 1:33 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
അജു വർഗീസിന്റെ ഹൊറർ ത്രില്ലർ ചിത്രം 'ഫീനിക്സ്'; നിഗൂഡതയുണർത്തി മിഥുൻ മാനുവല്‍ തോമസിന്റെ തിരക്കഥ


