എടീ ഇത് മുഴുവൻ ഓർഗാനിക്കാ! അജു വർഗ്ഗീസും ജോണി ആൻ്റണിയും ഒന്നിക്കുന്ന 'സ്വർഗം' ട്രെയിലർ പുറത്ത്
- Published by:Sarika N
- news18-malayalam
Last Updated:
മനോഹരമായൊരു കുടുംബ ചിത്രമെന്നാണ് ട്രെയിലർ നൽകുന്ന സൂചന, രസകരവും ഹൃദയസ്പർശിയായതുമായ ഒട്ടേറെ രംഗങ്ങൾ ചേർത്തുവെച്ചതാണ് ട്രെയിലർ
'ഒരു സെക്കൻഡ് ക്ലാസ് യാത്ര'യുടെ സൂപ്പർ ഹിറ്റ് വിജയത്തിന് ശേഷം റെജിസ് ആന്‍റണി സംവിധാനം ചെയ്യുന്ന 'സ്വർഗം' എന്ന സിനിമയുടെ ട്രെയിലർ പുറത്ത്. മനോഹരമായൊരു കുടുംബ ചിത്രമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. രസകരവും ഹൃദയസ്പർശിയായതുമായ ഒട്ടേറെ രംഗങ്ങൾ ചേർത്തുവെച്ചതാണ് ട്രെയിലർ. ഒക്ടോബർ അവസാനത്തോടു കൂടി ചിത്രം പ്രദർശനത്തിനെത്തും.
സി എൻ ഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ഡോ. ലിസി കെ. ഫെർണാണ്ടസ് & ടീം നിര്‍മ്മിച്ച് റെജിസ് ആൻ്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സ്വർഗം'. കലാപരവും സാമ്പത്തികവുമായ വിജയം നേടിയ 'ഒരു സെക്കന്‍റ് ക്ലാസ് യാത്ര' എന്ന ചിത്രത്തിനു ശേഷം റെജിസ് ആൻ്റണി സംവിധാനം ചെയ്യുന്ന 'സ്വര്‍ഗ'ത്തില്‍ മഞ്ജു പിള്ള, അനന്യ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
advertisement
മധ്യതിരുവതാംകൂറിലെ ക്രൈസ്തവ പശ്ചാത്തലത്തിൽ അയൽവാസികളായ രണ്ടു കുടുംബങ്ങളുടെ ജീവിത സാഹചര്യത്തിൽ തിരിച്ചറിയുന്ന യാഥാർഥ്യങ്ങളാണ് ഈ ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്. ഈരാറ്റുപേട്ട, പാലാ എന്നിവിടങ്ങളിലായാണ് 'സ്വർഗ' ത്തിന്‍റെ ചിത്രീകരണം പൂർത്തിയായത്. ചിത്രത്തിലേതായി ഇതിനകം പുറത്തിറങ്ങിയ കല്യാണപാട്ടും കപ്പ പാട്ടും സ്നേഹ ചൈതന്യമേ എന്ന ഗാനവും സോഷ്യൽമീഡിയയിൽ ഏവരുടേയും ശ്രദ്ധ കവർന്നിട്ടുമുണ്ട്.
സിജോയ് വർഗീസ്, വിനീത് തട്ടിൽ, സജിൻ ചെറുകയിൽ, അഭിറാം രാധാകൃഷ്ണൻ, രഞ്ജി കങ്കോൽ, ഉണ്ണി രാജ, പുത്തില്ലം ഭാസി, മനോഹരി ജോയ്, 'ജയ ജയ ഹേ' ഫെയിം കുടശനാട് കനകം, തുഷാര പിള്ള, 'ആക്ഷൻ ഹീറോ ബിജു' ഫെയിം മേരി ചേച്ചി, മഞ്ചാടി ജോബി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. പുതുമുഖങ്ങളായ സൂര്യ, ശ്രീറാം, ദേവാഞ്ജന, സുജേഷ് ഉണ്ണിത്താൻ, റിതിക റോസ് റെജിസ്, റിയോ ഡോൺ മാക്സ്, സിൻഡ്രല്ല ഡോൺ മാക്സ് എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. എസ് ശരവണൻ ആണ് ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. ബി. കെ. ഹരി നാരായണൻ, സന്തോഷ് വർമ്മ, ബേബി ജോൺ കലയന്താനി എന്നിവരുടെ വരികൾക്ക് ബിജിബാൽ, ജിന്‍റോ ജോൺ, ഡോ. ലിസി കെ. ഫെർണാണ്ടസ് എന്നിവർ സംഗീതം പകരുന്നു. ഡോ. ലിസി കെ ഫെർണാണ്ടസിന്‍റെ കഥയ്ക്ക് റെജിസ് ആൻ്റണി, റോസ് റെജിസ് എന്നിവർ ചേർന്ന് തിരക്കഥ - സംഭാഷണമെഴുതുന്നു.
advertisement
എഡിറ്റിംഗ്: ഡോൺമാക്സ്, ഗായകർ: കെ.എസ്. ചിത്ര, വിജയ് യേശുദാസ്, ഹരിചരൺ, സുദീപ് കുമാർ, സൂരജ് സന്തോഷ്, അന്ന ബേബി, വിതരണം സി എൻ ഗ്ലോബൽ മൂവീസ് ത്രൂ വള്ളുവനാടൻ സിനിമാ കമ്പനി, ഡിസ്ട്രിബ്യൂഷന്‍ ഹെഡ്: പ്രദീപ് മേനോന്‍, കൊറിയോഗ്രാഫി: കല, പ്രൊഡക്ഷൻ കൺട്രോളർ: തോബിയാസ് പി.കെ, ഓഡിയോഗ്രാഫി : ഡോ. ആശിഷ് ജോസ് ഇല്ലിക്കൽ, കല: അപ്പുണ്ണി സാജൻ, മേക്കപ്പ്: പാണ്ഡ്യൻ, വസ്ത്രാലങ്കാരം: ക്രിയേറ്റീവ് ഡയറക്ഷൻ: റോസ് റെജിസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: എ.കെ.രജിലേഷ്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: ബാബുരാജ് മനിശ്ശേരി, പ്രോജക്ട് ഡിസൈനർ: ജിൻ്റോ ജോൺ, പ്രോജക്ട് കോ-ഓർഡിനേറ്റർ: സിജോ ജോസഫ് മുട്ടം, പ്രമോഷൻ കൺസൾട്ടൻ്റ് : ജയകൃഷ്ണൻ ചന്ദ്രൻ , അസോസിയേറ്റ് ഡയറക്ടർമാർ: ആൻ്റോസ് മാണി, രാജേഷ് തോമസ്, സ്റ്റിൽസ്: ജിജേഷ് വാടി, ഡിസൈൻ: ജിസൻ പോൾ, ഐടി സപ്പോർട്ട് & സോഷ്യൽ മീഡിയ: അഭിലാഷ് തോമസ്, ബിടിഎസ്: ജസ്റ്റിന്‍ ജോര്‍ജ്ജ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്‍റര്‍ടൈന്‍മെന്‍റ്സ്, ഓവർസീസ് പാർട്നർ: ട്രൂത്ത് ഗ്ലോബൽ ഫിലിംസ്, പിആർഒ: വാഴൂർ ജോസ്, എ.എസ്. ദിനേശ്, ആതിര ദിൽജിത്ത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
October 13, 2024 9:08 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
എടീ ഇത് മുഴുവൻ ഓർഗാനിക്കാ! അജു വർഗ്ഗീസും ജോണി ആൻ്റണിയും ഒന്നിക്കുന്ന 'സ്വർഗം' ട്രെയിലർ പുറത്ത്