സംവിധാനത്തിൽ കൈവച്ചു, ഇനി അൽപ്പം ആക്ഷനാവാം; അഖിൽ മാരാരുടെ 'മിഡ്നൈറ്റ് ഇൻ മുള്ളൻകൊല്ലി' ട്രെയ്‌ലർ
- Published by:meera_57
- news18-malayalam
Last Updated:
ജോജു ജോർജ് നായകനായ 'ഒരു താത്വിക അവലോകനം' എന്ന ചിത്രം രചനയും സംവിധാനം നിർവഹിച്ചാണ് അഖിൽ മാരാർ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്
സംവിധായകനും ബിഗ് ബോസ് ജേതാവുമായ അഖിൽ മാരാർ (Akhil Marar) നായകനായി എത്തുന്ന 'മിഡ്നൈറ്റ് ഇൻ മുള്ളൻകൊല്ലി' എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്ത്. സ്റ്റാർഗേറ്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രസീജ് കൃഷ്ണ നിർമ്മിച്ചു ബാബു ജോൺ രചനയും സംവിധാനവും നിർവഹിച്ച സിനിമയുടെ ട്രെയ്‌ലർ ലോഞ്ച് കൊച്ചി ഫോറം മാളിലെ പിവിആർ സ്‌ക്രീനിൽ നടന്നു. ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കൊപ്പം ചലച്ചിത്ര പ്രവർത്തകരായ ലിസ്റ്റിൻ സ്റ്റീഫൻ, അഭിലാഷ് പിള്ള, രഞ്ജിൻ രാജ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. മുഖ്യ അതിഥിയായി പങ്കെടുന്ന ഹൈബി ഈഡൻ എംപിയും എംഎൽഎ ചാണ്ടി ഉമ്മനും ചേർന്നാണ് ട്രെയ്‌ലർ ലോഞ്ച് ചെയ്തത്.
ജോജു ജോർജ് നായകനായ 'ഒരു താത്വിക അവലോകനം' എന്ന ചിത്രം രചനയും സംവിധാനം നിർവഹിച്ചാണ് അഖിൽ മാരാർ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഇപ്പോൾ അദ്ദേഹം ആദ്യമായി നായകനായി എത്തുന്ന 'മിഡ്നൈറ്റ് ഇൻ മുള്ളൻകൊല്ലി' എന്ന ചിത്രം പ്രദർശനത്തിന് തയ്യാറായികഴിഞ്ഞു. പാൻ ഇന്ത്യൻ ബ്ലോക്ക് ബസ്റ്റർ ചിത്രമായ മാർക്കോയുടെ ഫൈറ്റ്മാസ്റ്റർ കലൈ കിങ്സ്റ്റൺ ആണ് ഈ ചിത്രത്തിന് വേണ്ടി ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്.
അഖിൽ മാരാർക്കു പുറമേ ബിഗ്‌ബോസ് താരങ്ങളായ, അഭിഷേക് ശ്രീകുമാർ, കോട്ടയം നസീർ, ജാഫർ ഇടുക്കി, ജോയ് മാത്യു, നവാസ് വള്ളിക്കുന്ന്, അതുൽ സുരേഷ്, കോട്ടയം രമേശ്, ആലപ്പി ദിനേശ്, സെറീന ജോൺസൺ, കൃഷ്ണപ്രിയ, ലക്ഷ്മി ഹരികൃഷ്ണൻ, ശ്രീഷ്മ ഷൈൻ, ഐഷ ബിൻ, ശിവദാസ് മട്ടന്നൂർ, ശ്രീജിത്ത് കൈവേലി, പ്രസീജ് കൃഷ്ണ, ഉദയ കുമാർ, സുധി കൃഷ്, ആസാദ് കണ്ണാടിക്കൽ, ശശി ഐറ്റി, അർസിൻ സെബിൻ ആസാദ്, എന്നിവരാണ് ചിത്രത്തിലെ മറ്റഭിനേതാക്കൾ.
advertisement
കേരള-തമിഴ്നാട് ബോർഡിനോട് ചേർന്ന് വനാതിർത്തിയിലാണ് ഏറെ ദുരൂഹതകൾ നിറഞ്ഞ മുള്ളൻകൊല്ലി എന്ന ഗ്രാമത്തിലേക്ക് ഉറ്റ സുഹൃത്തിന്റെ കല്യാണത്തിൽ പങ്കെടുക്കാനായി അർജുനനും സംഘവും എത്തുന്നതും അവിടെ അവർ നിരവധി പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നതാണ് ചിത്രത്തിന്റെ കഥാതന്തു. അവരുടെ വരവോടുകൂടി അവിടെ അരങ്ങേറുന്ന അത്യന്തം ഉദ്വേഗജനകമായ മുഹൂർത്തങ്ങളാണ് ചിത്രത്തിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തുന്നത്.
advertisement
കോ. പ്രൊഡ്യൂസേഴ്സ്- ഉദയ കുമാർ, ഷൈൻ ദാസ്, ട്രെയ്‌ലർ കട്ട്സ്- ഡോൺമാക്സ്, സംഗീതം - ജെനീഷ് ജോൺ, സാജൻ കെ. റാം, ബാക്ക് ഗ്രൌണ്ട് മ്യൂസിക്ക് സാജൻ കെ. റാം, ഗായകർ- ഹരി ചരൺ, മധു ബാലകൃഷ്ണൻ, ഗാനരചന- വൈശാഖ് സുഗുണൻ, ഷാബി പനങ്ങാട്ട്, ഛായാഗ്രഹണം - എൽബൻകൃഷ്ണ, എഡിറ്റിംഗ്- രജീഷ് ഗോപി, കലാസംവിധാനം - അജയ് മാങ്ങാട്, കോസ്റ്റ്യും ഡിസൈൻ -സമീറാ സനീഷ്, മേക്കപ്പ് - റോണക്സ് സേവ്യർ, ത്രിൽസ് - കലൈ കിംഗ്സ്റ്റൺ, സൌണ്ട് മിക്സിങ്- വിനോദ് പി. ശിവറാം, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - എസ്. പ്രജീഷ് ( സാഗർ), ഡാൻസ്- ഷംനാസ് കൊയിലാണ്ടി, അസ്സോസ്സിയേറ്റ് ഡയറക്ടർ - ബ്ലസൻ എൽസ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - യൂനുസ് ബാബു തിരൂർ, പ്രൊഡക്ഷൻ മാനേജർ- അതുൽ തലശ്ശേരി.
advertisement
ചാവേർ, തലവൻ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ പ്രൊഡക്ഷൻ കൺട്രോളർ ആയ ആസാദ് കണ്ണാടിക്കലാണ് ഈ സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളർ. പോസ്റ്റർ ഡിസൈൻ- യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ്- അനൂപ് സുന്ദരൻ, പി.ആർ.ഒ.- വാഴൂർ ജോസ്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
July 21, 2025 10:02 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
സംവിധാനത്തിൽ കൈവച്ചു, ഇനി അൽപ്പം ആക്ഷനാവാം; അഖിൽ മാരാരുടെ 'മിഡ്നൈറ്റ് ഇൻ മുള്ളൻകൊല്ലി' ട്രെയ്‌ലർ