മകൾക്കുവേണ്ടി മലയാളത്തിലെ ഈ താരാട്ട് പാട്ട് പഠിച്ച് രൺബീർ
- Published by:Sneha Reghu
- news18-malayalam
Last Updated:
റാഹയെ നോക്കാൻ വരുന്ന ആയയാണ് ഈ പാട്ട് പാടിയത്. അവർ വീട്ടിൽ വന്നപ്പോൾ മുതൽ റാഹയ്ക്ക് ഈ പാട്ട് പാടി കൊടുക്കുമായിരുന്നു.
നിരവധി ആരാധകരുള്ള താര ദമ്പതികളാണ് രൺബീർ കപൂറും ആലിയ ഭട്ടും. ഇരുവരുടെയും വിവാഹവും റാഹ ജനിച്ചത് ഉൾപ്പെടെയുള്ള ഓരോ വിശേഷവും മലയാളികൾ ഉൾപ്പെടെയുള്ള ആരാധകർ ആഘോഷമാക്കാറുണ്ട്. നിലവിൽ റാഹയുടെ പാരന്റിംഗ് സമയമാണ് ഇരുവരും ആഘോഷിക്കുന്നത്. മകൾ റാഹയെ കുറിച്ചുള്ള വിശേഷങ്ങളും ഇരുവരും പങ്കുവയ്ക്കാറുണ്ട്.
മകൾ റാഹയ്ക്കായി രൺബീർ മലയാളം താരാട്ട് പാട്ട് പഠിച്ചുവെന്ന് പറയുകയാണ് ആലിയ ഭട്ട്. ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോയിലായിരുന്നു ആലിയ ഇക്കാര്യം പറഞ്ഞത്. 'ഉണ്ണി വാവാവോ...പൊന്നുണ്ണി വാവാവോ...'എന്ന താരാട്ട് പാട്ടാണ് രൺബീർ പഠിച്ചതെന്നാണ് ആലിയ പറയുന്നത്. റാഹയെ നോക്കാൻ വരുന്ന ആയയാണ് ഈ പാട്ട് പാടിയത്. അവർ വീട്ടിൽ വന്നപ്പോൾ മുതൽ റാഹയ്ക്ക് ഈ പാട്ട് പാടി കൊടുക്കുമായിരുന്നു.
ഇപ്പോൽ റാഹ ഉറങ്ങാൻ സമയമാകുമ്പോൾ മാമാ വാവോ, പാവാ വാവോ എന്ന് പറയാറുണ്ട്. ഒടുവിൽ രൺബീർ ഈ താരാട്ട് പാട്ട് പഠിച്ചെന്നുമാണ് ആലിയ വെളിപ്പെടുത്തുന്നത്. 2022ലായിരുന്നു റാഹാ കപൂറിന്റെ ജനനം.
advertisement
1991ൽ സിബി മലയിൽ സംവിധാനം ചെയ്ത സാന്ത്വനം എന്ന ചിത്രത്തിനായി കെ എസ് ചിത്ര പാടിയ പാട്ടാണ് ഉണ്ണി വാവാവോ...
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Mumbai,Maharashtra
First Published :
September 22, 2024 1:00 PM IST