Allu Arjun | പുഷ്പ 2 പ്രദര്‍ശനത്തിനിടെ സ്ത്രീ മരിച്ച സംഭവത്തിൽ കേസ് റദ്ദാക്കണമെന്ന് അല്ലു അർജുൻ

Last Updated:

വസ്തുതകളോ സാഹചര്യങ്ങളോ പരിഗണിക്കാതെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്ന് അല്ലു അർജുൻ പറഞ്ഞു

News18
News18
ഹൈദരാബാദ്: പുഷ്പ 2 വിന്റെ പ്രീമിയറിനിടെ ഉണ്ടായ തിക്കിലും തിരക്കിലും ഒരു സ്ത്രീ മരിച്ച സംഭവത്തിൽ തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തെലങ്കാന ഹൈക്കോടതിയെ സമീപിച്ച് അല്ലു അർജുൻ. താൻ തിയേറ്ററിൽ എത്തുന്ന വിവരം തിയേറ്റർ ഉടമകളെയും പൊലീസിനെയും അറിയിച്ചിരുന്നതായി നടൻ പറഞ്ഞു.
തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും നടൻ ഹർജിയിൽ ചൂണ്ടിക്കാട്ടി. വസ്തുതകളോ സാഹചര്യങ്ങളോ പരിഗണിക്കാതെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. തിയേറ്ററിൽ ക്രമസമാധാന പരിപാലനത്തിനായി ഉയർന്ന പൊലീസ് ഉദ്യോ​ഗസ്ഥർ സ്ഥലത്തുണ്ടായിരുന്നതായും ഹർജിയിൽ ചൂണ്ടിക്കാട്ടി.
ഹൈദരാബാദ് സ്വദേശിയായ രേവതി (39) എന്ന സ്ത്രീയാണ് മരിച്ചത്. ഇവരുടെ 9 വയസുകാരനായ മകന്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിൽ പ്രവേശിപ്പിച്ചിരുന്നു. ഷോ കാണാൻ നായകനായ അല്ലു അർജുൻ എത്തുമെന്നു വിവരം ലഭിച്ചതോടെ തിയേറ്റർ പരിസരത്തേക്ക് ജനക്കൂട്ടം ഒഴുകിയെത്തി. തിരക്കേറിയതോടെ ആളുകൾ തമ്മിൽ ഉന്തും തള്ളുമുണ്ടായി. ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസ് ലാത്തി വീശി. അതിനിടയിൽ‌പ്പെട്ടാണ് സ്ത്രീ മരിച്ചത്. അല്ലു അർജുനും സെക്യൂരിറ്റി ടീമിനും പ്രീമിയർ ഷോ നടന്ന സന്ധ്യ തിയേറ്റർ മാനേജ്‌മെന്റിനും എതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
മലയാളം വാർത്തകൾ/ വാർത്ത/Film/
Allu Arjun | പുഷ്പ 2 പ്രദര്‍ശനത്തിനിടെ സ്ത്രീ മരിച്ച സംഭവത്തിൽ കേസ് റദ്ദാക്കണമെന്ന് അല്ലു അർജുൻ
Next Article
advertisement
അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
അധ്യാപികയില്‍ നിന്ന് വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement