Pushpa 2  box office | അതിവേഗം 500 കോടി ക്ലബ്ബിൽ; പുഷ്പ പുഷ്പം പോലെ 1000 കോടിയിലെത്തുമെന്ന് അനലിസ്റ്റുകൾ

Last Updated:

റിലീസായി മൂന്നു ദിനം കൊണ്ടാണ് 'പുഷ്പ' രണ്ടാം ഭാഗം ഈ സ്വപ്നനേട്ടം കൈവരിച്ചിരിക്കുന്നത്

പുഷ്പ 2
പുഷ്പ 2
ഇന്ത്യൻ ബോക്‌സ്ഓഫീസ് റെക്കോര്‍ഡുകളെല്ലാം പഴങ്കഥയാക്കി അല്ലു അര്‍ജുന്‍റെ 'പുഷ്പ 2'വിന്‍റെ താണ്ഡവം. ഇന്ത്യൻ സിനിമാ ലോകത്ത് തന്നെ അതിവേഗം 500 കോടി കളക്ഷന്‍ നേടുന്ന ചിത്രമായി മാറിയിരിക്കുകയാണ് 'പുഷ്പ 2: ദ റൂൾ'. നിര്‍മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം പുറത്തുവിട്ടിരിക്കുകയാണ്. റിലീസായി മൂന്നു ദിനം കൊണ്ടാണ് 'പുഷ്പ' രണ്ടാം ഭാഗം ഈ സ്വപ്നനേട്ടം കൈവരിച്ചിരിക്കുന്നത്.
'പുഷ്പ' ആദ്യഭാഗം ആഗോളതലത്തില്‍ 350 കോടിയോളം കളക്ഷനായിരുന്നു നേടിയിരുന്നത്. ഈ തുക രണ്ട് ദിവസം കൊണ്ട് 'പുഷ്പ 2' മറികടന്നിരുന്നു. ഈ രീതിയിൽ തുടര്‍ന്നാൽ ചിത്രം ഉടൻ 1000 കോടി കടക്കുമെന്നാണ് സിനിമ അനലിസ്റ്റുകളുടെ നിഗമനം. ആദ്യദിനത്തില്‍ മാത്രം സിനിമ ആഗോളതലത്തില്‍ 294 കോടി രൂപ കളക്ഷൻ സ്വന്തമാക്കിയിരുന്നു.
advertisement
അഞ്ച് ദിവസം കൊണ്ടാണ് ഷാരൂഖ് ഖാന്‍റെ 'പത്താൻ' ആഗോള തലത്തിൽ 500 കോടി ക്ലബ്ബിൽ ഇടം നേടിയത്. 'ജവാന്‍' 13 ദിവസവും 'സ്ത്രീ 2' 22 ദിവസവും 'ഗദ്ദര്‍ 2' 24 ദിവസവും എടുത്തായിരുന്നു 500 കോടി ക്ലബിലെത്തിയത്. 12 ദിവസം കൊണ്ട് വിജയ് നായകനായ ലിയോ 500 കോടി നേട്ടം കൈവരിച്ചിരുന്നു. എല്ലാത്തിലും മേലെയാണ് ഇപ്പോൾ 'പുഷ്പ'യുടെ റെക്കോർഡ് കളക്ഷൻ. ലോകമെമ്പാടുമുള്ള 12,500 ല്‍ അധികം സ്‌ക്രീനുകളില്‍ ആണ് പുഷ്പ 2 ഇറങ്ങിയത്. പ്രീ സെയിലില്‍ നിന്ന് മാത്രം ചിത്രം 100 കോടി നേട്ടം സ്വന്തമാക്കിയിരുന്നു. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ, ബംഗാളി ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്.
advertisement
തിയേറ്ററുകള്‍തോറും ഇതുവരെ കാണാത്ത വിധത്തിലുള്ള ഗംഭീരമായ റിലീസിംഗ് മാമാങ്കമാണ് നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സും സുകുമാർ റൈറ്റിംഗ്സും പദ്ധതിയിട്ടിരുന്നത്. അത് ഏറെ ഫലം കണ്ടു എന്നാണ് കളക്ഷൻ സൂചിപ്പിക്കുന്നത്.
ചിത്രം കേരളത്തിൽ വിതരണത്തിനെത്തിച്ചിരിക്കുന്നത് E4 എന്‍റർടെയ്ൻമെന്‍റ്സാണ്.
ലോകമാകെ ഏറ്റെടുത്ത ബ്ലോക്ക്ബസ്റ്റർ ചിത്രമായ 'പുഷ്പ: ദ റൈസി'ന്‍റെ രണ്ടാം ഭാഗമായെത്തിയ 'പുഷ്പ 2: ദ റൂൾ' ബോക്സ് ഓഫീസ് കൊടുങ്കാറ്റായി മാറുമെന്ന ഏവരും കണക്കുകൂട്ടൽ തെറ്റയിട്ടില്ലെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. റോക്ക് സ്റ്റാർ ദേവി ശ്രീ പ്രസാദിന്‍റെ സംഗീതവും അതിശയിപ്പിക്കുന്ന ദൃശ്യങ്ങളും തികച്ചും പുതിയൊരു കാഴ്ച വിപ്ലവം തന്നെ തീർത്തിരിക്കുകയാണ്.
advertisement
സുകുമാർ സംവിധാനം ചെയ്ത 'പുഷ്പ ദ റൈസ്' ആദ്യഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും 7 സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും നേടിയിരുന്നു. 'പുഷ്പ ദ റൂൾ' ഇതിന്‍റെ തുടർച്ചയായി എത്തിയ പുഷ്പ 2വിന് മുന്നിൽ സകല റെക്കോർഡുകളും കടപുഴകുമോ എന്ന് ഉറ്റുനോക്കുകയാണ് ആരാധകര്‍.
ചിത്രത്തിൽ അല്ലു അർജുന് പുറമെ രശ്മിക മന്ദാന, ഫഹദ് ഫാസിൽ, സുനിൽ, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായുള്ളത്.
advertisement
കഥ-തിരക്കഥ-സംവിധാനം: സുകുമാർ ബന്ദ്റെഡ്ഡി, നിർമ്മാതാക്കൾ: നവീൻ യെർനേനി, രവിശങ്കർ യലമഞ്ചിലി, സിഇഒ: ചെറി, സംഗീതം: ദേവി ശ്രീ പ്രസാദ്, ഛായാഗ്രാഹകൻ: മിറെസ്ലോ ക്യൂബ ബ്രോസെക്, പ്രൊഡക്ഷൻ ഡിസൈനർ: എസ്. രാമകൃഷ്ണ-മോണിക്ക നിഗോത്രേ, ഗാനരചയിതാവ്: ചന്ദ്ര ബോസ്, ബാനറുകൾ: മൈത്രി മൂവി മേക്കേഴ്സ്, സുകുമാർ റൈറ്റിംഗ്സ്, മാർക്കറ്റിംഗ് ഹെഡ്: ശരത്ചന്ദ്ര നായിഡു, പി.ആർ.ഒ.: ഏലൂരു ശ്രീനു, മാധുരി മധു, ആതിര ദിൽജിത്ത്, മാർക്കറ്റിംഗ്: ഫസ്റ്റ് ഷോ.
മലയാളം വാർത്തകൾ/ വാർത്ത/Film/
Pushpa 2  box office | അതിവേഗം 500 കോടി ക്ലബ്ബിൽ; പുഷ്പ പുഷ്പം പോലെ 1000 കോടിയിലെത്തുമെന്ന് അനലിസ്റ്റുകൾ
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement