Pushpa 2: 'നോട്ട് പാൻ ഇന്ത്യൻ ഇത് തെലുങ്ക് ഇന്ത്യൻ'; അല്ലുവിന്റെ പുഷ്പ 2 വിജയത്തെ പ്രകീർത്തിച്ച് രാം ഗോപാൽ വർമ്മ

Last Updated:

പുഷ്പ 2 ഇതിനകം 600 കോടിയിലധികം രൂപ നേടി കഴിഞ്ഞു

News18
News18
സിനിമ പ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരുന്ന പാൻ ഇന്ത്യൻ ചിത്രമാണ് അല്ലു അർജുൻ നായകനായി എത്തിയ പുഷ്പ 2. സിനിമയിപ്പോൾ വിജയകരമായി തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.4 ദിവസം കൊണ്ട് ചിത്രം 600 കോടിയിലധികം കളക്ഷൻ നേടിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും വേഗത്തില്‍ 500 കോടി കളക്ഷന്‍ നേടുന്ന ചിത്രമായി മാറിയിരിക്കുകയാണ് പുഷ്പയുടെ രണ്ടാം ഭാഗം.ഇപ്പോഴിതാ ചിത്രത്തിന്റെ വിജയത്തെ പ്രകീർത്തിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകൻ രാം ഗോപാൽ വർമ്മ.തന്റെ എക്സ് അക്കൗണ്ടിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് സംവിധായകൻ പ്രശംസ അറിയിച്ചത്.
advertisement
'ബോളിവുഡിന്റെ ചരിത്രത്തിലെ എക്കാലത്തെയും വലിയ ഹിന്ദി സിനിമ ഒരു ഡബ്ബ് ചെയ്ത തെലുങ്ക് സിനിമയാണ്. ബോളിവുഡിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നടൻ ഹിന്ദി സംസാരിക്കാനറിയാത്ത അല്ലു അർജുൻ എന്ന തെലുങ്ക് നടനാണ്. ഇനി ഇത് പാൻ ഇന്ത്യ അല്ല, തെലുഗു ഇന്ത്യയാണ്,' എന്ന് രാം ഗോപാൽ വർമ്മ പങ്കുവച്ച കുറിപ്പിൽ പരാമർശിച്ചു.പുഷ്പ 2 ഇതിനകം 600 കോടിയിലധികം രൂപ നേടി കഴിഞ്ഞു. 300 മുതല്‍ 400 കോടി വരെയാണ് ചിത്രത്തിന്റെ നിര്‍മാണത്തിനായി ചിലവായതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സുകുമാര്‍ സംവിധാനം ചെയ്തിരിക്കുന്ന പുഷ്പയുടെ തെലുങ്ക് പതിപ്പിനേക്കാള്‍ കൂടുതല്‍ കളക്ഷന്‍ നേടുന്നത് ഹിന്ദി പതിപ്പാണ്. രണ്ടാം ദിനത്തില്‍ തെലുങ്ക് പതിപ്പ് 27.1 കോടി നേടിയപ്പോള്‍ ഹിന്ദി പതിപ്പ് 55 കോടിയാണ് നേടിയത്. ഇതോടെ ഹിന്ദി പതിപ്പ് മാത്രം 125.3 കോടിയാണ് നേടിയത്. തെലുങ്ക് പതിപ്പാകട്ടെ 118.05 കോടിയും കളക്ട് ചെയ്തിട്ടുണ്ട്. ഇവയ്ക്ക് പുറമെ തമിഴിലും സിനിമയ്ക്ക് നല്ല സ്വീകാര്യത ലഭിക്കുന്നുണ്ട്.
advertisement
പുഷ്പ ആദ്യഭാഗം ആഗോളതലത്തില്‍ 350 കോടിയോളം രൂപയായിരുന്നു നേടിയിരുന്നത്. ഈ തുക രണ്ട് ദിവസം കൊണ്ട് പുഷ്പ 2 മറികടന്നിരുന്നു. ഈ ജൈത്രയാത്ര തുടര്‍ന്നാല്‍ സിനിമയുടെ ടോട്ടല്‍ കളക്ഷന്‍ 1000 കോടി കടക്കുമെന്നാണ് അനലിസ്റ്റുകളുടെ നിഗമനം. ആദ്യദിനത്തില്‍ മാത്രം സിനിമ ആഗോളതലത്തില്‍ 294 കോടിയായിരുന്നു നേടിയത്.
മലയാളം വാർത്തകൾ/ വാർത്ത/Film/
Pushpa 2: 'നോട്ട് പാൻ ഇന്ത്യൻ ഇത് തെലുങ്ക് ഇന്ത്യൻ'; അല്ലുവിന്റെ പുഷ്പ 2 വിജയത്തെ പ്രകീർത്തിച്ച് രാം ഗോപാൽ വർമ്മ
Next Article
advertisement
സ്റ്റാലിനെ പുറത്താക്കാൻ വിജയ് യുടെ AIADMK-BJP മഹാസഖ്യം വരുമോ?
സ്റ്റാലിനെ പുറത്താക്കാൻ വിജയ് യുടെ AIADMK-BJP മഹാസഖ്യം വരുമോ?
  • എഐഎഡിഎംകെ-ബിജെപി സഖ്യം വിജയ് യെ ചേർക്കാൻ ശ്രമിക്കുന്നു, 2026 നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി.

  • ഇപിഎസ് വിജയ് യെ ഫോണിൽ വിളിച്ച് എൻഡിഎയിൽ സ്വാഗതം ചെയ്തു, വിജയ് പൊങ്കലിന് ശേഷം നിലപാട് വ്യക്തമാക്കും.

  • ടിവികെയുമായി സഖ്യം ചെയ്ത് ഡിഎംകെയെ അധികാരത്തിൽ നിന്ന് നീക്കാൻ എഐഎഡിഎംകെ ശ്രമം, നിരീക്ഷകർ.

View All
advertisement