Pushpa 2 Box Office Day 1: പറയുന്നവര്‍ പറഞ്ഞോട്ടേ; ബോക്സോഫീസിൽ രാജ്യത്തെ ആദ്യദിന കളക്ഷൻ റെക്കോഡ് തൂക്കി അല്ലുവിന്റെ 'പുഷ്പ'

Last Updated:

എസ് എസ് രാജമൗലിയുടെ ആർആർആർ സിനിമയുടെ ആദ്യദിന കളക്ഷൻ റെക്കോഡ് (156 കോടി) പുഷ്പ തകർത്തു. ഒരേദിവസം രണ്ടു ഭാഷകളിൽ (തെലുങ്ക്, ഹിന്ദി) 50 കോടി കളക്ഷൻ നേടുന്ന ആദ്യ ഇന്ത്യൻ സിനിമയായും അല്ലു അർജുൻ ചിത്രം മാറി

News18
News18
സമ്മിശ്ര പ്രതികരണം നേടുമ്പോഴും ബോക്സ് ഓഫീസില്‍ തീപടര്‍ത്തി അല്ലു അർജുൻ ചിത്രം 'പുഷ്പ-2 ദ റൂള്‍'. വമ്പൻ ഹൈപ്പില്‍ എത്തിയ ചിത്രം ഇന്ത്യന്‍ സിനിമയില്‍ സമീപകാലത്തെ ഏറ്റവും വലിയ ആദ്യ ദിന കളക്ഷന്‍ സ്വന്തമാക്കിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഡിസംബര്‍ 5ന് ലോകവ്യാപകമായി റിലീസ് ചെയ്ത ചിത്രം ആദ്യദിനം ഇന്ത്യന്‍ ബോക്‌സോഫീസില്‍നിന്ന് മാത്രം 175.1 കോടി നേടി.
എസ് എസ് രാജമൗലിയുടെ ആർആർആർ സിനിമയുടെ ആദ്യദിന കളക്ഷൻ റെക്കോഡ് (156 കോടി) പുഷ്പ തകർത്തു. ഒരേദിവസം രണ്ടു ഭാഷകളിൽ (തെലുങ്ക്, ഹിന്ദി) 50 കോടി കളക്ഷൻ നേടുന്ന ആദ്യ ഇന്ത്യൻ സിനിമയായും അല്ലു അർജുൻ ചിത്രം മാറി.
ഷാരൂഖ് ഖാന്‍ ചിത്രം ജവാന്റെ റെക്കോഡും ചിത്രം മറികടന്നു. ഓവര്‍സീസ് കളക്ഷന്‍ ഉള്‍പ്പെടെ ചേർക്കുമ്പോൾ ആദ്യദിന കളക്ഷന്‍ 200 കോടി കടന്നേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
advertisement
ഈ വര്‍ഷം ഇന്ത്യന്‍ ബോക്‌സോഫീസ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ലോകമെമ്പാടുമുള്ള 10,000 സ്‌ക്രീനുകളിലായാണ് പ്രദര്‍ശനത്തിനെത്തിയത്. നാലാം തീയതിയിലെ പണമടച്ചുള്ള പ്രീമിയര്‍ ഷോകള്‍ ഉള്‍പ്പെടെ ഇന്ത്യയില്‍ ഒന്നാം ദിവസം 175.
1 കോടി രൂപ ചിത്രം നേടിയെന്ന് ട്രാക്കിംഗ് വെബ്‌സൈറ്റ് സാക്‌നില്‍ക് റിപ്പോര്‍ട്ട് ചെയ്തു. ആന്ധ്രാപ്രദേശ്, തെലങ്കാന, ബെംഗളൂരു എന്നിവിടങ്ങളിലെ പ്രത്യേക പ്രീമിയര്‍ ഷോകള്‍ വഴി 10.1 കോടി രൂപയാണ് ചിത്രം നേടിയത്. ബാക്കി 165 കോടിയാണ് ഇന്നലെ ഇന്ത്യയില്‍ നിന്നുള്ള കളക്ഷന്‍.
advertisement
ഇതില്‍തന്നെ തെലുങ്കിലാണ് ഏറ്റവും ഉയര്‍ന്ന കളക്ഷന്‍. 85 കോടിയാണ് ചിത്രം തെലുങ്ക് സംസ്ഥാനങ്ങളില്‍നിന്ന് നേടിയത്. ഹിന്ദി പതിപ്പിന്റെ ആദ്യ ദിന കളക്ഷന്‍ 67 കോടിയാണ്. ഇതോടെ ഷാരൂഖ് ഖാന്റെ ജവാന്റെ 64 കോടിയുടെ റെക്കോര്‍ഡ് മറികടക്കാനും ഹിന്ദി പതിപ്പിനായി.
തമിഴില്‍ നിന്നും ആദ്യ ദിനം ഏഴ് കോടിയാണ് ലഭിച്ചത്. മലയാളത്തില്‍ നിന്നും അഞ്ച് കോടിയും കര്‍ണാടകയില്‍നിന്ന് ഒരു കോടിയും ചിത്രം നേടി.
advertisement
ചിത്രം ഇന്ത്യയിലെ എക്കാലത്തെയും വലിയ ഓപ്പണിങ് ഡേ കളക്ഷന്‍ എന്ന റെക്കോഡിട്ടതായാണ് ട്രേഡ് അനലിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നത്.
പുഷ്പ 2: ദ റൂൾ എന്ന ചിത്രത്തിലൂടെ അല്ലു അർജുൻ 2024ലെ താരമായി സ്ഥാനം ഉറപ്പിച്ചുവെന്ന് രാജ്യത്തെ പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സുകുമാർ സംവിധാനം ചെയ്ത ഈ ചിത്രം, പുഷ്പരാജെന്ന ചന്ദനക്കടത്തുകാരന്റെ കഥയാണ് പറയുന്നത്.
advertisement
നായകന് വെല്ലുവിളി ഉയർത്തുന്ന എസ്പി ഭൻവർ സിംഗ് ഷെഖാവത്ത് ആയി ഫഹദ് ഫാസിലും ശ്രീവല്ലിയായി രശ്മിക മന്ദാനയും എത്തുന്നു.
2021ൽ കോവിഡ് കാലത്ത് റിലീസ് ചെയ്ത പുഷ്പ: ദ റൈസ് 326.6 കോടി രൂപ നേടിയിരുന്നു. മികച്ച നടനുള്ള ആദ്യ ദേശീയ അവാർഡും അല്ലു അർജുന് ചിത്രത്തിലൂടെ ലഭിച്ചു.
Summary: Superstar Allu Arjun has set new benchmarks in Indian cinema as his highly anticipated action-drama Pushpa 2: The Rule smashed records on its opening day. The sequel to the 2021 blockbuster Pushpa: The Rise has earned a staggering Rs 175.1 crore net across all languages in India, making it the biggest opening ever for an Indian film.
മലയാളം വാർത്തകൾ/ വാർത്ത/Film/
Pushpa 2 Box Office Day 1: പറയുന്നവര്‍ പറഞ്ഞോട്ടേ; ബോക്സോഫീസിൽ രാജ്യത്തെ ആദ്യദിന കളക്ഷൻ റെക്കോഡ് തൂക്കി അല്ലുവിന്റെ 'പുഷ്പ'
Next Article
advertisement
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത്  വാട്ട്സ് ആപ്പ് ചാറ്റ് കണ്ടതോടെ
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത് വാട്ട്സ് ആപ്പ് ചാറ്റ് ക
  • ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് യുവതി നാത്തൂനോടൊപ്പം ഒളിച്ചോടി, വാട്ട്സ്ആപ്പ് ചാറ്റ് കണ്ടെത്തി.

  • ഭര്‍ത്താവ് സന്ധ്യയും കസിന്‍ മാന്‍സിയും തമ്മിലുള്ള പ്രണയബന്ധം ഫോണില്‍ കണ്ടെത്തി; പൊലീസ് അന്വേഷണം തുടങ്ങി.

  • ജബല്‍പൂരില്‍ നിന്ന് കാണാതായ സന്ധ്യയെ കണ്ടെത്തി വീട്ടിലെത്തിച്ചെങ്കിലും വീണ്ടും കാണാതായി.

View All
advertisement