Allu Arjun | പുഷ്പയ്ക്കും മുൻപ് പരാജയപ്പെട്ടത് 18 സിനിമകൾ; അല്ലു അർജുന്റെ കരിയറിൽ സംഭവിച്ചത്
- Published by:meera_57
- news18-malayalam
Last Updated:
ആറ് മാസത്തേക്ക് ഒരു ഇടവേള എടുക്കാൻ ഞാൻ ആഗ്രഹിച്ചു. ആകസ്മികമായി, അത് 12-13 മാസങ്ങളോളം നീണ്ടു. പക്ഷേ...
പുഷ്പ ഒന്നും രണ്ടും ഭാഗങ്ങളുടെ വിജയത്തോടുകൂടി ബോക്സ് ഓഫീസിലെ താരമൂല്യമുള്ള നടന്മാരിൽ ഒരാളായ അല്ലു അർജുൻ (Allu Arjun) അടുത്തിടെ തന്റെ കരിയറിലെ ദുഷ്‌കരമായ കാലഘട്ടത്തെക്കുറിച്ച് തുറന്നു പറഞ്ഞു. തന്റെ 18 സിനിമകൾ പരാജയപ്പെട്ടുവെന്നും അത് അഭിനയത്തിൽ നിന്ന് ഒരു ഇടവേള എടുക്കാൻ കാരണമായെന്നും, മുംബൈയിൽ നടന്ന വേവ്സ് സമ്മിറ്റ് 2025ൽ അദ്ദേഹം പങ്കുവെച്ചു. ആറ് മാസത്തേക്ക് വിട്ടുനിൽക്കാൻ ആദ്യം പദ്ധതിയിട്ടിരുന്നുവെന്നും എന്നാൽ ആ ഇടവേള ഒരു വർഷത്തിലധികം നീണ്ടുവെന്നും അല്ലു.
"എന്റെ 18 സിനിമകൾ ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു. അവ അത്ര നല്ല വിജയം കൈവരിച്ചില്ല. ആറ് മാസത്തേക്ക് ഒരു ഇടവേള എടുക്കാൻ ഞാൻ ആഗ്രഹിച്ചു. ആകസ്മികമായി, അത് 12-13 മാസങ്ങളോളം നീണ്ടു. പക്ഷേ ആത്മപരിശോധന നടത്താൻ എനിക്ക് ഏഴ് മുതൽ എട്ട് മാസം വരെ ഇടവേള ആവശ്യമായിരുന്നു. കുറച്ച് സമയം മാറിനിൽക്കാൻ ഞാൻ ആഗ്രഹിച്ചു. ആകസ്മികമായി, ഒരു വർഷക്കാലം ഞാൻ അവധിയെടുത്തു. ഇതിനിടയിൽ ധാരാളം ആത്മപരിശോധന നടക്കുന്നുണ്ടായിരുന്നു," അല്ലു അർജുൻ പറഞ്ഞു.
advertisement
ആ ഇടവേളക്കാലം താൻ ആസ്വദിച്ചുവെന്ന് കൂട്ടിച്ചേർത്തുകൊണ്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു. "എനിക്ക് ലഭിച്ച ഏറ്റവും മികച്ച ഇടവേളകളിൽ ഒന്നായിരുന്നു അത്. അതിനുശേഷം എനിക്ക് 'അല വൈകുണ്ഠപുരമുലൂ' എന്ന ചിത്രം ലഭിച്ചു. അത് എന്റെ ഏറ്റവും വലിയ ഹിറ്റും ഇൻഡസ്ട്രി റെക്കോർഡുമായിരുന്നു. തെലുങ്കിലെ എക്കാലത്തെയും വലിയ ഹിറ്റുകളിൽ ഒന്നായി മാറിയ ചിത്രം. അതിനുശേഷം, പുഷ്പയും പുഷ്പ 2 വും ഉണ്ടായിരുന്നു. ഒരു വർഷം നീളുന്ന ആത്മപരിശോധന നടത്താൻ ഇതെന്നെ വളരെയധികം സഹായിച്ചു."
advertisement
ചലച്ചിത്ര നിർമ്മാതാവ് അല്ലു അരവിന്ദിന്റെ മകനായ അല്ലു അർജുൻ, തന്റെ പിതാവിന്റെ കമ്പനിയായ ഗീത ആർട്‌സ് നിർമ്മിച്ച വിജേത എന്ന ചിത്രത്തിലൂടെ ബാലതാരമായി അഭിനയ ജീവിതം ആരംഭിച്ചു. 2003ൽ കെ. രാഘവേന്ദ്ര റാവു സംവിധാനം ചെയ്ത 'ഗംഗോത്രി' എന്ന ചിത്രത്തിലൂടെയാണ് അല്ലു അർജുൻ നായക നടനായത്.
ആര്യ 2 (2009), വരുഡു (2010), നാ പെറു സൂര്യ (2018) തുടങ്ങിയ തുടർച്ചയായ പരാജയങ്ങൾ കാരണം അർജുന്റെ കരിയറിൽ പ്രതിസന്ധികൾ നേരിട്ടു. ഈ പരാജയങ്ങൾക്ക് ശേഷം, തന്റെ അടുത്ത ഘട്ടത്തെക്കുറിച്ച് ചിന്തിക്കാൻ ഒരു വർഷം നീണ്ടുനിന്ന ഇടവേള എടുക്കാൻ അദ്ദേഹം തീരുമാനിച്ചു.
advertisement
2020-ൽ പുറത്തിറങ്ങിയ 'അല വൈകുണ്ഠപുരമുലൂ' എന്ന ചിത്രത്തിലൂടെയുള്ള അല്ലു അർജുന്റെ സിനിമയിലേക്കുള്ള തിരിച്ചുവരവ് വൻ വിജയമായിരുന്നു. അത് അദ്ദേഹത്തെ വീണ്ടും ശ്രദ്ധാകേന്ദ്രമാക്കി. തുടർന്ന് പുറത്തിറങ്ങിയ 'പുഷ്പ: ദി റൈസ്' (2021) വൻ വിജയമായി മാറുകയും, അല്ലു അർജുൻ മികച്ച നടനുള്ള ദേശീയ അവാർഡ് നേടുകയും ചെയ്തു. അതിന്റെ തുടർച്ചയായ 'പുഷ്പ 2: ദി റൂൾ' പിൽക്കാലത്ത് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രമായി മാറി.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
May 05, 2025 4:37 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Allu Arjun | പുഷ്പയ്ക്കും മുൻപ് പരാജയപ്പെട്ടത് 18 സിനിമകൾ; അല്ലു അർജുന്റെ കരിയറിൽ സംഭവിച്ചത്