Honey Rose | ഹണി റോസിനൊപ്പം താരസംഘടനയായ അമ്മ; നിയമപോരാട്ടങ്ങൾക്ക് പൂർണ പിന്തുണ
- Published by:meera_57
- news18-malayalam
Last Updated:
ഹണിയുടെ നിയമപോരാട്ടങ്ങൾക്ക് പൂർണ പിന്തുണ രേഖപ്പെടുത്തി 'അമ്മ' അഡ്‌ഹോക്ക് കമ്മറ്റി
സ്ത്രീത്വത്തെ അപമാനിച്ചതിനെതിരെ പരാതി നൽകിയ ഹണി റോസിന് (Honey Rose) പൂർണ പിന്തുണയുമായി താരസംഘടനയായ 'അമ്മ' (Association of Malayalam Movie Artistes - AMMA). ഹണിയുടെ നിയമപോരാട്ടങ്ങൾക്ക് പൂർണ പിന്തുണ രേഖപ്പെടുത്തി 'അമ്മ' അഡ്‌ഹോക്ക് കമ്മറ്റി പ്രസ്താവനയിറക്കി. അമ്മ സംഘടനയുടെ ഭാരവാഹികളിൽ ഒരാളായിരുന്നു ഹണി റോസ്.
"മലയാള സിനിമയിലെ പ്രമുഖ നടി ഹണി റോസിനെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്താനും അതുവഴി സ്ത്രീത്വത്തെയും അവരുടെ തൊഴിലിനേയും അപഹസിക്കാനും ചിലർ ബോധപൂർവ്വം നടത്തുന്ന ശ്രമങ്ങളെ മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മ അപലപിക്കുന്നു. മാത്രമല്ല, ഇക്കാര്യത്തിൽ ഹണി റോസ് നടത്തുന്ന നിയമപോരാട്ടങ്ങൾക്ക് 'അമ്മ' സംഘടന പൂർണ പിന്തുണ പ്രഖ്യാപിക്കുകയും
ആവശ്യമെങ്കിൽ നിയമസഹായം നൽകുവാൻ ഒരുക്കമാണെന്നും," മലയാളത്തിലെ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ' അഡ്‌ഹോക്ക് കമ്മിറ്റി അറിയിച്ചു.
Also read: Honey Rose | പരസ്യമായും അല്ലാതെയും വ്യക്തിഹത്യ; ഹണി റോസ് പ്രതികരിക്കുമ്പോൾ ഒപ്പം നിൽക്കാൻ താരലോകവും
advertisement
ഇക്കഴിഞ്ഞ ദിവസം ഹണി റോസ് തന്നെ ദ്വയാർത്ഥ പ്രയോഗങ്ങളിലൂടെ അപമാനിക്കുന്ന പ്രമുഖനെതിരെ പരസ്യ പോസ്റ്റിലൂടെ പ്രതികരണം രേഖപ്പെടുത്തിയിരുന്നു. എന്തുകൊണ്ട് ഇയാളുടെ പേര് പരാമർശിച്ചില്ല എന്നാണ് പലരും ഹണി റോസിനോട് ചോദിച്ചിട്ടുള്ളത്. പോസ്റ്റിൽ ഹണിക്ക് പിന്തുണയുമായി താരങ്ങളും എത്തിച്ചേർന്നിരുന്നു.
Summary: Association of Malayalam Movie Artistes (AMMA) express solidarity to Honey Rose, who came out against a person who has launched a volley of attacks against the actor while she was attending public events
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
January 06, 2025 1:40 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Honey Rose | ഹണി റോസിനൊപ്പം താരസംഘടനയായ അമ്മ; നിയമപോരാട്ടങ്ങൾക്ക് പൂർണ പിന്തുണ