advertisement

അനിരുദ്ധ് ആദ്യ റിവ്യൂ കൊടുത്താൽ പടം സൂപ്പർഹിറ്റാകുമോ? 'ദേവര'യുടെ കാര്യത്തിലും പ്രതീക്ഷ കൈവിടാതെ ആരാധകർ

Last Updated:

പ്രകാശ്‌ രാജ്, ശ്രീകാന്ത് മേക്ക, ഷൈന്‍ ടോം ചാക്കോ, നരൈന്‍ തുടങ്ങി ഒട്ടനവധി അഭിനേതാക്കള്‍ ചിത്രത്തിലുണ്ട്

ദേവര
ദേവര
ഇന്ത്യൻ സിനിമാലോകത്ത് വലിയ ആരാധകവൃന്ദമുള്ള താരമാണ് ജൂനിയർ എൻടിആർ. താരത്തിന്‍റെ സിനിമകൾ മികച്ച പ്രേക്ഷക സ്വീകാര്യത നേടുന്നവയാണ്. ഒടുവിൽ പുറത്തിറങ്ങിയ 'ആർആർആർ' (രൗദ്രം രണം രുധിരം) തിയേറ്ററുകളിൽ തീർത്ത കോളിളക്കം ചെറുതല്ല. അതിനാൽ തന്നെ 'ദേവര'ക്കായ് വൻ പ്രതീക്ഷയോടെയാണ് സിനിമാ പ്രേമികൾ കാത്തിരിക്കുന്നത്. കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന 'ദേവര' ആഘോഷമായി ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.
അതിനിടയിൽ കഴിഞ്ഞ ദിവസം സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ ചിത്രത്തെ കുറിച്ച് ട്വിറ്ററിൽ പങ്കുവെച്ച ഷോർട്ട് റിവ്യൂ വൈറലായിരിക്കുകയുമാണ്. 'ദേവര' എന്നെഴുതിക്കൊണ്ട് ട്രോഫികൾ, കൈയ്യടി, വെടിക്കെട്ട് ഇമോജികളാണ് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്. 'ദേവര'യെ കുറിച്ചുള്ള അനിരുദ്ധിന്‍റെ ആദ്യ 'ബ്ലോക്ക്ബസ്റ്റർ റിവ്യൂ' ആരാധകർ ആഘോഷമാക്കിക്കഴിഞ്ഞു. ഇതിന് മുന്നേ ഇത്തരത്തിൽ ട്വീറ്റ് ചെയ്ത 'ലിയോ', 'ജവാൻ', 'ജയിലർ' എന്നീ ചിത്രങ്ങൾ ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളായിരുന്നു.
അനിരുദ്ധാണ് ചിത്രത്തിനായ് സം​ഗീതം ഒരുക്കുന്നത്. അനിരുദ്ധ് സം​ഗീതം നൽകിയ ​ഗാനങ്ങളെല്ലാം പ്ലേ ലിസ്റ്റിൽ ഇടം പിടിച്ചവയാണ്. 'ദേവര'യിലും അനിരുദ്ധിന്‍റെ മികച്ച സൗണ്ട് ട്രാക്ക് തന്നെയുണ്ടാകുമെന്നാണ് ഏവരുടേയും പ്രതീക്ഷ. ഇതിനകം സിനിമയിലേതായി പുറത്തിറങ്ങിയ ഗാനങ്ങളെല്ലാം വൈറലായി കഴിഞ്ഞു. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന 'ദേവര' രണ്ട് ഭാഗങ്ങളായാണ് പ്രദർശനത്തിനെത്തുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായി പുറത്തിറങ്ങുന്ന ആദ്യഭാഗം ദുൽഖർ സൽമാൻ്റെ വേഫറർ ഫിലിംസ് കേരളത്തിൽ വിതരണത്തിനെത്തിക്കും.
advertisement
'ജനത ഗ്യാരേജി'ന് ശേഷം കൊരട്ടല ശിവയും എൻടിആറും ഒരിക്കൽ കൂടി ഒരുമിക്കുന്ന ചിത്രമാണ് 'ദേവര'. ചിത്രത്തില്‍ ബോളിവുഡ് താരങ്ങളായ ജാന്‍വി കപൂറും സെയ്ഫ് അലി ഖാനും പ്രധാന വേഷങ്ങളിലുണ്ട്. ജാന്‍വിയുടെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് 'ദേവര'. യുവസുധ ആർട്ട്‌സും എന്‍ടിആര്‍ ആര്‍ട്സും ചേർന്ന് നിർമിച്ചിരിക്കുന്ന ചിത്രം നന്ദമുരി കല്യാണ്‍ റാം ആണ് അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിലേതായി പുറത്തിറങ്ങിയ പോസ്റ്ററുകളും ടീസറും ട്രെയിലറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
പ്രകാശ്‌ രാജ്, ശ്രീകാന്ത് മേക്ക, ഷൈന്‍ ടോം ചാക്കോ, നരൈന്‍ തുടങ്ങി ഒട്ടനവധി അഭിനേതാക്കള്‍ ചിത്രത്തിലുണ്ട്. സംഗീത സംവിധാനം: അനിരുദ്ധ്, ഛായാഗ്രഹണം: രത്നവേലു ഐ.എസ്.സി, പ്രൊഡക്ഷന്‍ ഡിസൈനർ: സാബു സിറിള്‍, എഡിറ്റർ: ശ്രീകര്‍ പ്രസാദ്. പി.ആര്‍.ഒ.: ആതിര ദില്‍ജിത്ത്.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Film/
അനിരുദ്ധ് ആദ്യ റിവ്യൂ കൊടുത്താൽ പടം സൂപ്പർഹിറ്റാകുമോ? 'ദേവര'യുടെ കാര്യത്തിലും പ്രതീക്ഷ കൈവിടാതെ ആരാധകർ
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement