നായികാ നായകനിലെ ശ്രദ്ധേയ മത്സരാർത്ഥി; 607 ദിവസത്തിനു ശേഷം ആഡിസ് അക്കരയുടെ സിനിമയ്ക്ക് നിർമാതാവായി പെപ്പെ
- Published by:meera_57
- news18-malayalam
Last Updated:
ഒരു സിനിമ ഉണ്ടാക്കുക എന്ന സ്വപ്നത്തിന്റെ പിറകിൽ നടനും ഇൻഫ്ലുവൻസറുമായ ആഡിസ് അക്കര നടക്കാൻ തുടങ്ങിയിട്ട് 607 ദിവസം
'നായികാ നായകൻ' റിയാലിറ്റി ഷോയിൽ വിൻസിയുടെ ഒപ്പം തകർപ്പൻ പ്രകടനങ്ങൾ നൽകിയ നടൻ ആഡിസ് അക്കര ഇപ്പോഴും പ്രേക്ഷക മനസ്സിൽ ഉണ്ടാകും. സിനിമ മാത്രം സ്വപ്നം കണ്ട് ഈ മത്സരത്തിന്റെ ഭാഗമായവരാണ് അവരെല്ലാം. ആഡിസ് പക്ഷെ സ്വന്തമായി ഒരു സിനിമ സംവിധാനം ചെയ്യണം എന്ന ആഗ്രഹവുമായി ആ ഷോയിൽ നിന്നും ചലച്ചിത്രലോകത്തെ നോക്കിക്കണ്ടു.
ഒരു സിനിമ ഉണ്ടാക്കുക എന്ന സ്വപ്നത്തിന്റെ പിറകിൽ നടനും ഇൻഫ്ലുവൻസറുമായ ആഡിസ് അക്കര നടക്കാൻ തുടങ്ങിയിട്ട് 607 ദിവസം. എല്ലാ ദിവസവും അപേഡേറ്റ് ഇന്റസ്റ്റഗ്രാം വഴി തന്റെ ഫോളേവേഴ്സിനെ ആഡിസ് അയിച്ചുകൊണ്ടിരുന്നു. രണ്ട് വർഷത്തോളമുള്ള ആഡിസിന്റെ ശ്രമങ്ങൾക്ക് ഒടുവിൽ പരിസമാപ്തി. 608-ാമത് ദിവസം ആഡിസിന്റെ പ്രൊജക്ട് ഏറ്റെടുക്കാൻ ഒരു നിർമ്മാതാവ് എത്തിയിരിക്കുന്നു. മറ്റാരുമല്ല നടൻ ആന്റണി വർഗീസ് പെപ്പേ. എവിപി പ്രൊഡക്ഷൻസിന്റെ ബാനറിൽ പെപ്പെ നിർമ്മിക്കുന്ന ആദ്യ ചിത്രം ആഡിസ് സംവിധാനം ചെയ്യും.
advertisement
advertisement
പുത്തൻ അപ്ഡേറ്റിൽ താൻ വീഡിയോ ഇടുന്നത് അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞാണ് ആഡിസ് തുടങ്ങുന്നത്. എന്നാൽ വിഷമിക്കേണ്ട പടം ഓണായി എന്നു പറഞ്ഞ് നിർമ്മാതാവായ പെപ്പേയെ പരിചയപ്പെടുത്തുന്നു. ആദ്യത്തെ സിനിമയാണെന്നും എല്ലാവരുടേയും പിൻതുണ വേണമെന്നും പെപ്പേയും പറയുന്നു. ഒന്നിച്ച് മാജിക്ക് സൃഷ്ടിക്കാമെന്നും പെപ്പേ കൂട്ടിച്ചേർത്തു.
ചിത്രത്തിന്റെ കൂടുതൽ വിശദാംശങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.
Summary: It has been 607 days since actor and influencer Addis Akkara started walking behind his dream of making a movie. Addis has been sending his followers updates every day via Instagram. Addis' efforts for almost two years have finally come to an end. On the 608th day, a producer has come to take over Addis' project. It is none other than actor Antony Varghese Pepe. Addis will direct Pepe's first film under the banner of AVP Productions
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Jan 13, 2026 2:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
നായികാ നായകനിലെ ശ്രദ്ധേയ മത്സരാർത്ഥി; 607 ദിവസത്തിനു ശേഷം ആഡിസ് അക്കരയുടെ സിനിമയ്ക്ക് നിർമാതാവായി പെപ്പെ







