advertisement

#HBDMammootty | ഹാപ്പി ബർത്ത്ഡേ മമ്മുക്ക; മമ്മൂട്ടി ആരാധകരുടെ ആശംസ കോർത്തിണക്കിയ വീഡിയോയുമായി അനു സിതാര

Last Updated:

Anu Sithara compiles birthday wishes from Mammootty fans in a video | മമ്മൂട്ടിയുടെ പിറന്നാളിന് സമൂഹത്തിന്റെ നാനാ തുറകളിലുമുള്ള ആരാധകരുടെ വക പിറന്നാൾ ആശംസ കോർത്തിണക്കിയ വീഡിയോയുമായി നടി അനു സിതാര

കോവിഡ് പ്രതിസന്ധി ആരംഭിക്കുന്നത് വരെ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ഓരോ പുതിയ ചിത്രത്തിന്റെ റിലീസിന് മുൻപും ശേഷവും അവർ കൂടെയുണ്ടായിരുന്നു.  'ഷൈലോക്ക്' വരെ ആ പതിവ് മുടങ്ങിയിട്ടില്ല. ജോലിത്തിരക്കുകൾക്കിടയിൽ പോലും 'ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ' ടിക്കറ്റ് എടുത്ത് കാണാൻ അവർ മുൻനിരയിലുണ്ടായി. ആർപ്പുവിളിച്ചും കരഘോഷം മുഴക്കിയും താരങ്ങളെ താരരാജാക്കന്മാർ ആക്കുന്നതിൽ എന്നും വളരെ വലിയൊരു പങ്കുവഹിച്ചവരാണ് ആരാധകർ.
ചുമടെടുക്കുന്നവരും, ഓട്ടോ ഓടിക്കുന്നവരും, വർക്ഷോപ് പണിക്കാരും, കെട്ടിടം പണിക്കാരും എന്നിങ്ങനെ ദിവസേന നമ്മൾ കണ്ടുമുട്ടുന്ന വിവിധ ഇടങ്ങളിലെ തൊഴിലാളികൾ അക്കൂട്ടത്തിലുണ്ട്.
മമ്മൂട്ടിയുടെ പിറന്നാളിന് സമൂഹത്തിന്റെ നാനാ തുറകളിലുമുള്ള ആരാധകരുടെ വക പിറന്നാൾ ആശംസകൾ കോർത്തിണക്കിയ ഒരു വീഡിയോ അവതരിപ്പിക്കുകയാണ് നടി അനു സിതാര. (വീഡിയോ ചുവടെ)








View this post on Instagram





Happy birthday dear mammooka ❤️❤️❤️❤️😘😘😘😘😘 #fangirl #mammooka #birthday @mammootty


A post shared by Anu Sithara (@anu_sithara) on



advertisement
'ഒരു കുട്ടനാടൻ ബ്ലോഗ്' എന്ന സിനിമയിൽ മമ്മൂട്ടിക്കൊപ്പം അനു സിതാര വേഷമിട്ടിട്ടുണ്ട്. ഒരു മിനിട്ടു നീളം വരുന്ന വീഡിയോയിൽ ഒട്ടേറെ മമ്മൂട്ടി ആരാധകർ ആശംസ അറിയിക്കുന്നുണ്ട്. മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിൽ താരങ്ങൾ ഉൾപ്പെടുന്ന സഹപ്രവർത്തകർ ആശംസ അറിയിച്ചിട്ടുണ്ട്.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Film/
#HBDMammootty | ഹാപ്പി ബർത്ത്ഡേ മമ്മുക്ക; മമ്മൂട്ടി ആരാധകരുടെ ആശംസ കോർത്തിണക്കിയ വീഡിയോയുമായി അനു സിതാര
Next Article
advertisement
ക്ഷേമ പെൻ‌ഷൻ‌ 3000 രൂപയാക്കും; 50 ശതമാനം സ്ത്രീകള്‍ക്ക് ജോലി; തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ; LDF പ്രകടന പത്രിക
ക്ഷേമ പെൻ‌ഷൻ‌ 3000 രൂപയാക്കും; 50 % സ്ത്രീകള്‍ക്ക് ജോലി; തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ; LDF പ്രകടന പത്രിക
  • എല്ലാ ക്ഷേമ പെൻഷനുകളും 3000 രൂപയായി വർധിപ്പിക്കുകയും ദാരിദ്ര്യം ഇല്ലാതാക്കുമെന്നും വാഗ്ദാനം

  • തൊഴിൽ പ്രായത്തിലുള്ള സ്ത്രീകളിൽ 50 ശതമാനം പേർക്ക് ജോലി ഉറപ്പാക്കുമെന്ന് പ്രകടനപത്രികയിൽ പറയുന്നു

  • തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ റെയിൽ നടപ്പിലാക്കുമെന്ന് എൽഡിഎഫ് പ്രകടനപത്രികയിൽ പ്രഖ്യാപിച്ചു

View All
advertisement