advertisement

ക്ഷേമ പെൻ‌ഷൻ‌ 3000 രൂപയാക്കും; 50 ശതമാനം സ്ത്രീകള്‍ക്ക് ജോലി; തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ; LDF പ്രകടന പത്രിക

Last Updated:

രണ്ട് പുസ്തകങ്ങളിലായാണ് എൽഡിഎഫ് പ്രകടനപത്രിക പുറത്തിറക്കിയത്. ക്ഷേമപെൻഷൻ വർധനയുൾപ്പെടെ വമ്പൻ വാഗ്ദാനങ്ങളാണ് പ്രകടനപത്രികയിലുള്ളത്

എൽഡിഎഫ് പ്രകടന പത്രിക പുറത്തിറക്കുന്നു
എൽഡിഎഫ് പ്രകടന പത്രിക പുറത്തിറക്കുന്നു
നിയമസഭാ തിരഞ്ഞെടുപ്പിനനോടനുബന്ധിച്ച് പ്രകടന പത്രിക പുറത്തിറക്കി എൽഡിഎഫ്. കോഴിക്കോട്ട് മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രകടനപത്രിക പ്രകാശനം ചെയ്തത്. രണ്ട് പുസ്തകങ്ങളിലായാണ് എൽഡിഎഫ് പ്രകടനപത്രിക പുറത്തിറക്കിയത്. ക്ഷേമപെൻഷൻ വർധനയുൾപ്പെടെ വമ്പൻ വാഗ്ദാനങ്ങളാണ് പ്രകടനപത്രികയിലുള്ളത്. എല്ലാ ക്ഷേമ പെൻഷനുകളും 3000 രൂപയായി വർധിപ്പിക്കുമെന്നും കേവല ദാരിദ്ര്യം ഇല്ലാതാക്കുമെന്നും എൽഡിഎഫ് പ്രകടനപത്രികയിൽ പറയുന്നു.
എൽഡിഎഫ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ
  • കേവല ദാരിദ്ര്യം ഇല്ലാതാക്കും
  • ഏറ്റവും ദരിദ്രരായ അഞ്ച് ലക്ഷം കുടുംബങ്ങളെ കണ്ടെത്തി ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റും
  • എല്ലാ ക്ഷേമ പെൻഷനുകളും 3000 രൂപയായി വർധിപ്പിക്കും
  • കിടപ്പുരോഗികൾക്ക് സമ്പൂർണ പരിരക്ഷ ഉറപ്പാക്കുകയും മുതിർന്ന പൗരന്മാർക്കായി ആഗോള മാതൃകയിലുള്ള പരിരക്ഷാ പദ്ധതികൾ നടപ്പിലാക്കുകയും ചെയ്യും
  • "പഠിച്ചാൽ ജോലി ഉറപ്പ്": പഠനം പൂർത്തിയാക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും ക്യാമ്പസ് പ്ലേസ്‌മെന്റ് ഉറപ്പാക്കും
  • യുവജനങ്ങളുടെ പുതിയ സംരംഭങ്ങൾക്ക് പലിശരഹിത വായ്പ നൽകും
  • ഗ്ലോബൽ കേപ്പബിലിറ്റി സെന്ററുകൾ (GCC) 40-ൽ നിന്ന് 120 ആയി വർദ്ധിപ്പിച്ച് രണ്ട് ലക്ഷം പ്രൊഫഷണലുകൾക്ക് തൊഴിൽ നൽകും
  • തൊഴിൽ പ്രായത്തിലുള്ള സ്ത്രീകളിൽ 50 ശതമാനം പേർക്ക് ജോലി ഉറപ്പാക്കും
  • കുടുംബശ്രീ വഴി 20 ലക്ഷം വീട്ടമ്മമാർക്ക് പ്രാദേശിക തൊഴിലുകൾ ലഭ്യമാക്കും
  • നെല്ലിന്റെ തറവില 35 രൂപയായും, നാളികേരത്തിന് 45 രൂപയായും, റബ്ബറിന് 300 രൂപയായും വർധിപ്പിക്കും
  • പാലുല്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുകയും 'കേരള ചിക്കൻ' പദ്ധതി 5000 യൂണിറ്റുകളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്യും
  • മത്സ്യത്തൊഴിലാളികൾക്ക് കടലിന്മേൽ ഉടമസ്ഥാവകാശവും ആദ്യ വിൽപനാവകാശവും നൽകുന്നതിനുള്ള സമുദ്ര പരിഷ്കാരം നടപ്പിലാക്കും
  • അടുത്ത അഞ്ച് വർഷം കൊണ്ട് രണ്ട് ലക്ഷം കോടി രൂപയുടെ നിക്ഷേപം പശ്ചാത്തല മേഖലയിൽ ഉണ്ടാകും
  • ലൈഫ് മിഷൻ 2.0 വഴി അവശേഷിക്കുന്ന കുടുംബങ്ങൾക്കും വീട് നൽകി കേരളത്തെ രാജ്യത്തെ ആദ്യ സമ്പൂർണ്ണ പാർപ്പിട സംസ്ഥാനമാക്കും
  • തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ റെയിൽ നടപ്പിലാക്കും
  • കൊച്ചി വാട്ടർ മെട്രോ ആലപ്പുഴ, കൊല്ലം, കൊടുങ്ങല്ലൂർ മേഖലകളിലേക്ക് വ്യാപിപ്പിക്കും
  • എല്ലാ റെയിൽവേ ലെവൽ ക്രോസുകളും ആളില്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റും
  • കാരുണ്യ പദ്ധതിയുടെ ചികിത്സാ പരിധി അഞ്ച് ലക്ഷം എന്നതിൽ നിന്ന് മാറ്റി പരിധിയില്ലാതെ ആനുകൂല്യം ലഭ്യമാക്കും
  • തിരുവനന്തപുരം, കൊച്ചി, തൃശ്ശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ നാല് ഉന്നതവിദ്യാഭ്യാസ നഗരങ്ങൾ സ്ഥാപിക്കും
  • അങ്കണവാടികൾ സ്മാർട്ടാക്കുകയും സ്‌കൂൾ വിദ്യാഭ്യാസത്തിൽ മിനിമം ശേഷി ഉറപ്പുവരുത്തുകയും ചെയ്യും
  • "ജീവജലം - കേരളം": എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കുന്നതിനുള്ള ജനകീയ കാമ്പയിൻ
  • സമ്പൂർണ്ണ മാലിന്യസംസ്കരണം: കക്കൂസ് മാലിന്യ സംസ്കരണത്തിനായി എഫ്.എസ്.ടി.പി (FSTP) കൾ സ്ഥാപിക്കും
  • ശബരിമല മാസ്റ്റർ പ്ലാൻ പൂർത്തിയാക്കുകയും "ക്ലീൻ പമ്പ" പദ്ധതി നടപ്പിലാക്കുകയും ചെയ്യും
  • സർക്കാർ ജീവനക്കാർക്കായി അഷ്വേർഡ് പെൻഷൻ പദ്ധതി നടപ്പിലാക്കും
advertisement
Summary: The LDF has unveiled a populist manifesto for the Kerala Assembly elections, focusing on welfare, infrastructure, and employment. Key highlights include raising the monthly welfare pension to ₹3,000, promising jobs for 50% of the state's women, and expanding the Metro Rail to Thiruvananthapuram and Kozhikode. The manifesto also aims to support farmers by increasing the MSP for rubber to ₹300 and pledges to make Kerala the first state with 100% housing through Life Mission 2.0.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ക്ഷേമ പെൻ‌ഷൻ‌ 3000 രൂപയാക്കും; 50 ശതമാനം സ്ത്രീകള്‍ക്ക് ജോലി; തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ; LDF പ്രകടന പത്രിക
Next Article
advertisement
കൂറുമാറുന്ന എംഎൽഎമാർക്ക് പെൻഷനില്ല; നിയമവുമായി ഹിമാചൽ പ്രദേശ് സർക്കാർ
കൂറുമാറുന്ന എംഎൽഎമാർക്ക് പെൻഷനില്ല; നിയമവുമായി ഹിമാചൽ പ്രദേശ് സർക്കാർ
  • ഹിമാചൽ പ്രദേശ് നിയമസഭയിൽ കൂറുമാറുന്ന എംഎൽഎമാർക്ക് പെൻഷൻ ലഭിക്കില്ലെന്ന നിയമം അവതരിപ്പിച്ചു

  • കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കപ്പെടുന്ന എംഎൽഎമാർക്ക് സ്ഥിര ആനുകൂല്യങ്ങൾ നഷ്ടമാകും

  • പാർട്ടി മാറുന്ന പ്രവണത തടയാനും ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കാനുമാണ് ഈ നിയമം കൊണ്ടുവരുന്നത്

View All
advertisement