ഇന്റർഫേസ് /വാർത്ത /Film / Tiger Nageswara Rao | രവി തേജയുടെ പാൻ ഇന്ത്യൻ ചിത്രം 'ടൈഗർ നാഗേശ്വര റാവുവിൽ' അനുപം ഖേറും

Tiger Nageswara Rao | രവി തേജയുടെ പാൻ ഇന്ത്യൻ ചിത്രം 'ടൈഗർ നാഗേശ്വര റാവുവിൽ' അനുപം ഖേറും

നൂപൂർ സനോൻ, ഗായത്രി ഭരദ്വാജ് എന്നിവരാണ് രവി തേജയ്‌ക്കൊപ്പം നായികമാരായി എത്തുന്നത്

നൂപൂർ സനോൻ, ഗായത്രി ഭരദ്വാജ് എന്നിവരാണ് രവി തേജയ്‌ക്കൊപ്പം നായികമാരായി എത്തുന്നത്

നൂപൂർ സനോൻ, ഗായത്രി ഭരദ്വാജ് എന്നിവരാണ് രവി തേജയ്‌ക്കൊപ്പം നായികമാരായി എത്തുന്നത്

  • Share this:

വംശിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന രവി തേജയുടെ ആദ്യ പാൻ ഇന്ത്യൻ ചിത്രം ‘ടൈഗർ നാഗേശ്വര റാവുവിന്റെ’ (Tiger Nageswara Rao) ചിത്രീകരണം ദ്രുതഗതിയിൽ പുരോഗമിക്കുന്നു. നടൻ അനുപം ഖേറിനെ (Anupam Kher) ചിത്രത്തിൽ ഒരു പ്രധാന വേഷത്തിനായി തിരഞ്ഞെടുത്തു എന്നതാണ് പുതിയ വാർത്ത. ടൈഗർ നാഗേശ്വര റാവുവിന്റെ നിർമ്മാതാവ് അഭിഷേക് അഗർവാൾ നിർമ്മിച്ച ബോളിവുഡ് ഹിറ്റ് ചിത്രം ‘ദ കശ്മീർ ഫയൽസിന്റെ’ ഭാഗവുമാണ് അനുപം ഖേർ. അദ്ദേഹത്തിന്റെ വരവോടു കൂടി സിനിമ ഹിന്ദി പ്രേക്ഷകർക്കിടയിൽ സ്വീകാര്യത നൽകും എന്നാണ് പ്രതീക്ഷ.

അഭിഷേക് അഗർവാൾ ആർട്‌സിന്റെ നിർമ്മാതാവ് അഭിഷേക് അഗർവാളിന്റെ ബിഗ് ബജറ്റ് പ്രൊജക്റ്റ്‌ ആണിത്. ടൈഗർ നാഗേശ്വര റാവു എന്ന കുപ്രസിദ്ധ കള്ളന്റെ ജീവചരിത്രമാണ് പ്രമേയം. സ്റ്റുവർട്ട്പുരം എന്ന ഗ്രാമത്തിൽ എഴുപതുകളുടെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്.

രവി തേജയുടെ ശരീരഭാഷയും സംസാരവും ഗെറ്റപ്പും എല്ലാം തികച്ചും വ്യത്യസ്തമായിരിക്കും. നൂപൂർ സനോൻ, ഗായത്രി ഭരദ്വാജ് എന്നിവരാണ് രവി തേജയ്‌ക്കൊപ്പം നായികമാരായി എത്തുന്നത്.

തെലുങ്ക്, തമിഴ്, കന്നട, മലയാളം, ഹിന്ദി ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്.

ആർ. മഥി ISC ഛായാഗ്രഹണവും ജി.വി. പ്രകാശ് കുമാർ സംഗീതവും നിർവ്വഹിക്കുന്നു. അവിനാഷ് കൊല്ലയാണ് പ്രൊഡക്ഷൻ ഡിസൈനർ. സംഭാഷണം ശ്രീകാന്ത് വിസ്സയും സഹനിർമ്മാതാവ് മായങ്ക് സിംഘനിയയുമാണ്.

രവി തേജ, അനുപം ഖേർ, നൂപുർ സനോൺ, ഗായത്രി ഭരദ്വാജ് തുടങ്ങിയവർ വേഷമിടുന്നു. രചന, സംവിധാനം: വംശി, നിർമ്മാതാവ്: അഭിഷേക് അഗർവാൾ, ബാനർ: അഭിഷേക് അഗർവാൾ ആർട്സ്, അവതാരകൻ: തേജ് നാരായൺ അഗർവാൾ, സഹ നിർമ്മാതാവ്: മായങ്ക് സിംഗാനിയ, സംഭാഷണങ്ങൾ: ശ്രീകാന്ത് വിസ, സംഗീത സംവിധായകൻ: ജി.വി. പ്രകാശ് കുമാർ, ഛായാഗ്രഹണം: ആർ. മഥി, പ്രൊഡക്ഷൻ ഡിസൈനർ: അവിനാഷ് കൊല്ല. പിആർഒ: വംശി-ശേഖർ, ആതിര ദിൽജിത്.

Summary: Anupam Kher to play a crucial role in Tiger Nageswara Rao, the maiden Pan-Indian movie having Ravi Teja in the lead. Set in the early 1970s, the film narrates the life and time of a man known for notoriety

First published:

Tags: Anupam kher, Ravi Teja, Tiger Nageswara Rao