advertisement

പ്രഭുദേവ- റഹ്മാൻ കോംബോ വീണ്ടും; 'മൂൺ വാക്ക്' ഓഡിയോ ലോഞ്ചിൽ കേക്ക് മുറിച്ച് ജന്മദിനം ആഘോഷിച്ച് എ.ആർ. റഹ്മാൻ

Last Updated:

29 വർഷത്തിന് ശേഷം എ.ആർ. റഹ്മാനും, പ്രഭുദേവയും ഒന്നിക്കുന്നു എന്ന പ്രത്യേകതയുള്ള ഈ ചിത്രത്തിൽ ഇരുവരുടെയും തകർപ്പൻ പ്രകടനങ്ങളും അരങ്ങേറി

‘മൂൺ വാക്ക്’ ഓഡിയോ ലോഞ്ച് വേദിയിൽ എ.ആർ. റഹ്മാന്റെ ജന്മദിനാഘോഷം
‘മൂൺ വാക്ക്’ ഓഡിയോ ലോഞ്ച് വേദിയിൽ എ.ആർ. റഹ്മാന്റെ ജന്മദിനാഘോഷം
മനോജ് എൻ.എസ്. സംവിധാനം ചെയ്യുന്ന ‘മൂൺ വാക്ക്’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് വേദിയിൽ എ.ആർ. റഹ്മാന്റെ ജന്മദിനമാഘോഷിച്ച് സിനിമയുടെ അണിയറ പ്രവർത്തകരും നടീ നടൻമാരും. 29 വർഷത്തിന് ശേഷം എ.ആർ. റഹ്മാനും, പ്രഭുദേവയും ഒന്നിക്കുന്നു എന്ന പ്രത്യേകതയുള്ള ഈ ചിത്രത്തിൽ ഇരുവരുടെയും തകർപ്പൻ പ്രകടനങ്ങളും അരങ്ങേറി.
മലയാള സിനിമയിൽ നായകന്റെ കൂട്ടുകാരൻ വേഷങ്ങളിൽ നിന്നും ഒരു മികച്ച സ്വഭാവ നടനായി വളർന്നിരിക്കുന്ന അജു വർഗീസ് ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ഒരുകാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്നിരുന്ന സ്വഭാവ നടന്മാരുടെ പിൻഗാമിയായി അജുവും ചേരുന്നു. ഗ്രാമീണനായും, നഗരത്തിലെ പരിഷ്കാരിയായും, പോലീസായും, അധ്യാപകനായും വേഷപ്പകർച്ച നടത്തുന്ന അജുവിന്റെ വേഷങ്ങൾ ശ്രദ്ധിക്കപ്പെടാറുണ്ട്.



 










View this post on Instagram























 

A post shared by Aju Varghese (@ajuvarghese)



advertisement
സമീപകാലത്ത് പുറത്തിറങ്ങിയ 'സർവ്വം മായ' എന്ന ചിത്രം 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചപ്പോൾ അജുവിന്റെ പ്രകടനം പ്രേക്ഷകരും നിരൂപകരും അടിവരയിട്ടു പറഞ്ഞിരുന്നു. തമിഴിൽ മികച്ച നിരൂപക പ്രശംസ നേടിയ 'പറന്ത് പോ' എന്ന ചിത്രത്തിന് ശേഷം അജുവിന്റെ കരിയറിലെ ഏറ്റവും വലിയ വഴിത്തിരിവിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.
മൂൺവാക്ക് സിനിമയുടെ ഓഡിയോ ലോഞ്ചിൽ പ്രഭുദേവയ്ക്കും റഹ്മാനുമൊപ്പമുള്ള അജു പങ്കുവെച്ച വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു. ബിഹൈൻഡ് വുഡ്‌സ് നിർമ്മിക്കുന്ന ‘മൂൺവാക്ക്' ഒരു മുഴുനീള കോമഡി ഫാമിലി എന്റർടെയ്‌നറായാണ് ഒരുങ്ങുന്നത്. അജു വർഗീസിനൊപ്പം അർജുൻ അശോകനും ചിത്രത്തിൽ ഒരു സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. 'രോമാഞ്ചം' എന്ന സിനിമയ്ക്ക് ശേഷം തമിഴിലും അർജുൻ അശോകന് ആരാധകർ ഏറെയാണ്. യോഗി ബാബു, നിഷ്‌മ ചെങ്കപ്പ, റെഡിൻ കിൻസ്ലി, മൊട്ട രാജേന്ദരൻ, സുഷ്മിത നായക്, സതീഷ് കുമാർ ഉൾപ്പെടെയുള്ള വൻ താരനിര അണിനിരക്കുന്ന ഈ ചിത്രം ഉടൻ തിയേറ്ററുകളിലെത്തും.
advertisement
Summary: The cast and crew of the film 'Moonwalk' celebrated A.R. Rahman's birthday at the audio launch of the movie directed by Manoj N.S. The film's cast and crew celebrated A.R. Rahman's birthday. This film, which marks the reunion of A.R. Rahman and Prabhu Deva after 29 years, also featured brilliant performances by both of them
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Film/
പ്രഭുദേവ- റഹ്മാൻ കോംബോ വീണ്ടും; 'മൂൺ വാക്ക്' ഓഡിയോ ലോഞ്ചിൽ കേക്ക് മുറിച്ച് ജന്മദിനം ആഘോഷിച്ച് എ.ആർ. റഹ്മാൻ
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement