Allu Arjun|അല്ലു അർജുന് പിന്തുണയുമായി ബിജെപി; കോൺഗ്രസിന് കലാകാരന്മാരെ ബഹുമാനമില്ല
- Published by:ASHLI
- news18-malayalam
Last Updated:
സംസ്ഥാന-പ്രാദേശിക ഭരണസംവിധാനങ്ങളുടെ കെടുകാര്യസ്ഥതയുടെ വ്യക്തമായ ഉദാഹരണമാണ് സന്ധ്യ തിയറ്ററിലുണ്ടായ അപകടമെന്നും അശ്വിനി വൈഷ്ണവ്
തെന്നിന്ത്യൻ നടൻ അല്ലു അർജുനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ താരത്തിനെ പിന്തുണയുമായി ബിജെപി. ക്രിയാത്മക മേഖലയിൽ പ്രവർത്തിക്കുന്നവരെ കോൺഗ്രസിന് ബഹുമാനമില്ലെന്നും സംസ്ഥാന-പ്രാദേശിക ഭരണസംവിധാനങ്ങളുടെ കെടുകാര്യസ്ഥതയുടെ വ്യക്തമായ ഉദാഹരണമാണ് സന്ധ്യ തിയറ്ററിലുണ്ടായ അപകടമെന്നും കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. തെലങ്കാന സർക്കാർ സിനിമാ രംഗത്തെ പ്രമുഖരെ തുടർച്ചയായി ആക്രമിക്കുന്നതിനുപകരം ദുരിതബാധിതരെ സഹായിക്കുകയും അന്നത്തെ ക്രമീകരണങ്ങൾ ചെയ്യുന്നവരെ ശിക്ഷിക്കുകയും വേണമെന്നും അശ്വിനി വൈഷ്ണവ് ട്വിറ്ററിൽ കുറിച്ചു.
അശ്വിനി വൈഷ്ണവിന്റെ എക്സ് പോസ്റ്റ്
ക്രിയാത്മക വ്യവസായത്തോട് കോൺഗ്രസിന് യാതൊരു ബഹുമാനവുമില്ല, അല്ലു അർജുൻ്റെ അറസ്റ്റ് അത് വീണ്ടും തെളിയിക്കുന്നു. സംസ്ഥാന-പ്രാദേശിക ഭരണസംവിധാനങ്ങളുടെ കെടുകാര്യസ്ഥതയുടെ വ്യക്തമായ ഉദാഹരണമാണ് സന്ധ്യ തിയറ്ററിലുണ്ടായ അപകടം. ഇപ്പോഴിതാ ആ പഴി വ്യതിചലിപ്പിക്കാൻ അവർ ഇത്തരം പബ്ലിസിറ്റി സ്റ്റണ്ടുകളിൽ മുഴുകുകയാണ്. തെലങ്കാന സർക്കാർ സിനിമാ രംഗത്തെ പ്രമുഖരെ തുടർച്ചയായി ആക്രമിക്കുന്നതിനുപകരം ദുരിതബാധിതരെ സഹായിക്കുകയും അന്നത്തെ ക്രമീകരണങ്ങൾ ചെയ്യുന്നവരെ ശിക്ഷിക്കുകയും വേണം. കോൺഗ്രസ് അവിടെ അധികാരത്തിലേറി ഒരു വർഷത്തിനുള്ളിൽ ഇത് ഒരു പതിവായി മാറുന്നതും സങ്കടകരമാണ്.
advertisement
അതേസമയം അല്ലു അർജുൻ്റെ അറസ്റ്റിനെ അപലപിച്ച് ബിജെപി ഒബിസി മോർച്ച പ്രസിഡൻ്റും എംപിയുമായ കെ.ലക്ഷ്മണും രംഗത്തെത്തി. കള്ളക്കേസുകളിൽ നേരിട്ട് ഉൾപ്പെടാത്ത അല്ലു അർജുനെ അറസ്റ്റ് ചെയ്തത് മനുഷ്യത്വരഹിതമാണ്. പോലീസിൻ്റെയും സർക്കാരിൻ്റെയും വീഴ്ചകൾ മറച്ചുവെക്കാനും ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുമുള്ള ശ്രമമാണ് നടക്കുന്നത്. അല്ലു അർജുൻ്റെ അറസ്റ്റിനെ താൻ ശക്തമായി അപലപിക്കുന്നു. സിനിമയുടെ റിലീസിനോടനുബന്ധിച്ച് നടന്ന സമ്മേളനത്തിൽ മരിച്ച സ്ത്രീയുടെ പേരിൽ അഗാധമായ ദു:ഖവും രേഖപ്പെടുത്തുന്നുവെന്ന് ലക്ഷ്മൺ പ്രസ്താവനയിൽ പറഞ്ഞു.
പുഷ്പ 2 റിലീസ് ദിനത്തില തിയറ്ററിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് സ്ത്രീ മരിച്ച സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്ത മനപൂര്‍വമല്ലാത്ത നരഹത്യാ കേസില്‍ ഇന്നലെയായിരുന്നു അല്ലുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നാലെ അല്ലുവിന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നുവെങ്കിലും കോടതി ഉത്തരവ് ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി അല്ലുവിനെ പുറത്തുവിടാൻ ജയിൽ അധികൃതർ തയ്യാറായില്ല. തുടർന്ന് ഇന്ന് രാവിലെയാണ് അല്ലു അർജുൻ ജയിൽ മോചിതനായത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
December 14, 2024 12:06 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Allu Arjun|അല്ലു അർജുന് പിന്തുണയുമായി ബിജെപി; കോൺഗ്രസിന് കലാകാരന്മാരെ ബഹുമാനമില്ല