കിഷ്ക്കിന്ധാ കാണ്ഡത്തിനു ശേഷം ആസിഫ് അലി, അപർണ്ണ ബാലമുരളി; ജീത്തു ജോസഫിന്റെ 'മിറാഷ്' കോഴിക്കോട് ആരംഭിച്ചു

Last Updated:

അപർണ ആർ. തരക്കാട് എഴുതിയ കഥയ്ക്ക് ശ്രീനിവാസ് അബ്രോൾ, ജീത്തു ജോസഫ് എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണവുമെഴുതുന്നു

മിറാഷ്
മിറാഷ്
ആസിഫ് അലി (Asif Ali), അപർണ്ണ ബാലമുരളി (Aparna Balamurali), ഹക്കീം ഷാജഹാൻ, ഹന്ന റെജി കോശി, സമ്പത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 'മിറാഷ്' (Mirage) എന്ന ചിത്രത്തിന്റെ ചിത്രീകരണം കോഴിക്കോട് ആരംഭിച്ചു. ഹക്കീം ഷാജഹാൻ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. അപർണ്ണ ബാലമുരളി ആദ്യ ക്ലാപ്പടിച്ചു. E4 എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ. മേത്ത, ജതിൻ എം. സെഥി, സി.വി. സാരഥി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സതീഷ് കുറുപ്പ് നിർവ്വഹിക്കുന്നു.
അപർണ ആർ. തരക്കാട് എഴുതിയ കഥയ്ക്ക് ശ്രീനിവാസ് അബ്രോൾ, ജീത്തു ജോസഫ് എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണവുമെഴുതുന്നു. എഡിറ്റർ- വി.എസ്. വിനായക്, സംഗീതം- വിഷ്ണു ശ്യാം, ലൈൻ പ്രൊഡ്യൂസർ- ബെഡ്‌ടൈം സ്റ്റോറീസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- കറ്റീന ജീത്തു, കൺട്രോളർ- പ്രണവ് മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ-പ്രശാന്ത് മാധവ്, കോസ്റ്റ്യൂം ഡിസൈനർ- ലിൻ്റ ജീത്തു, മേക്കപ്പ്- അമൽ ചന്ദ്രൻ,
സ്റ്റിൽസ്- നന്ദു ഗോപാലകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- സുധീഷ് രാമചന്ദ്രൻ; വിഎഫ്എക്സ്- ടോണി മാഗ്മിത്ത്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ഹസ്മീർ നേമം, രോഹിത് കിഷോർ, പ്രൊഡക്ഷൻ മാനേജർ-അനീഷ് ചന്ദ്രൻ, പ്രമോഷൻ കൺസൾട്ടൻ്റ്- വിപിൻ കുമാർ വി., മാർക്കറ്റിംഗ്- 10G മീഡിയ, പോസ്റ്റർ ഡിസൈൻ- യെല്ലോ ടൂത്ത്സ്, പി.ആർ.ഒ.- എ.എസ്. ദിനേശ്.
advertisement
Summary: Asif Ali and Aparna Balamurali are reuniting for a new movie after the Malayalam blockbuster 'Kishkkindha Kandam'. New film 'Mirage' is directed by Jeethu Joseph
മലയാളം വാർത്തകൾ/ വാർത്ത/Film/
കിഷ്ക്കിന്ധാ കാണ്ഡത്തിനു ശേഷം ആസിഫ് അലി, അപർണ്ണ ബാലമുരളി; ജീത്തു ജോസഫിന്റെ 'മിറാഷ്' കോഴിക്കോട് ആരംഭിച്ചു
Next Article
advertisement
‘സോണിയാ ഗാന്ധിയുടെയും ലാലു പ്രസാദിന്റെയും മക്കൾക്ക് പ്രധാനമന്ത്രി-മുഖ്യമന്ത്രി സ്ഥാനങ്ങളിലേക്ക് ഒഴിവില്ല’: അമിത് ഷാ
‘സോണിയാ ഗാന്ധിയുടെയും ലാലു പ്രസാദിന്റെയും മക്കൾക്ക് പ്രധാനമന്ത്രി-മുഖ്യമന്ത്രി സ്ഥാനങ്ങളിലേക്ക് ഒഴിവില്ല’: അമിത് ഷാ
  • അമിത് ഷാ, ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ മത്സരിക്കും.

  • ബിഹാറിൽ 11 വർഷത്തിനുള്ളിൽ 8.52 കോടി ആളുകൾക്ക് 5 കിലോ സൗജന്യ ഭക്ഷ്യധാന്യം ലഭിച്ചു.

  • ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് നവംബർ 6, 11 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായി നടക്കും.

View All
advertisement