ആസിഫിന്റെ ആദ്യ 50 കോടി! ഹിറ്റടിച്ച് കിഷ്‍കിന്ധാ കാണ്ഡം
- Published by:Sneha Reghu
- news18-malayalam
Last Updated:
ആദ്യ ദിനം മുതൽ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്
ബ്ലോക്ബസ്റ്റർ ഹിറ്റിലേക്ക് കുതിച്ച് ആസിഫ് അലി ചിത്രം കിഷ്കിന്ധാ കാണ്ഡം. ആദ്യ ദിനം മുതൽ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഒപ്പം മൗത്ത് പബ്ലിസിറ്റിയും ലഭിക്കുന്നുണ്ട്. ഇതേ രീതിയിൽ മുന്നോട്ട് പോകുകയാണെങ്കിൽ ചിത്രം വൈകാതെ 50 കോടി ക്ലബിൽ ഇടം നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നത്. അങ്ങനെയാണെങ്കിൽ ആസിഫ് അലിയുടെ ആദ്യ 50 കോടി ചിത്രം കൂടിയാകും കിഷ്കിന്ധാ കാണ്ഡം.
ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത ചിത്രം സെപ്റ്റംബർ 12-ന് ഓണം റിലീസായാണ് തിയേറ്ററിൽ എത്തിയത്. വിജയരാഘവൻ, ജഗദീഷ്, അശോകൻ, നിഷാൻ, വൈഷ്ണവി രാജ്, മേജർ രവി, നിഴൽകൾ രവി, ഷെബിൻ ബെൻസൺ, കോട്ടയം രമേഷ്, ബിലാസ് ചന്ദ്രഹാസൻ, മാസ്റ്റർ ആരവ്, ജിബിൻ ഗോപിനാഥ് എന്നിവരാണ് ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങൾ ചെയ്തത്.
ഗുഡ്‌വില്‍ എന്റർടെയ്ൻമെന്റ്സിനു രോമാഞ്ചത്തിനു ശേഷം മറ്റൊരു സൂപ്പർഹിറ്റ് കൂടി സംഭവിച്ചിരിക്കുന്നു. ബജറ്റ് വച്ച് നോക്കിയാലും ചിത്രം മുതൽ മുടക്ക് ഇതിനോടകം തന്നെ തിരിച്ചു പിടിച്ചെന്നാണ് റിപ്പോർട്ടുകൾ. ഒടിടി റൈറ്റ്സും മറ്റും ഇനിയും വിറ്റുപോകാനുണ്ട്. ഇന്ത്യയിൽ മാത്രമല്ല വിദേശത്തും സിനിമയ്ക്ക് മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
September 22, 2024 10:31 AM IST