ആസിഫ് അലി ചിത്രം 'ലെവൽ ക്രോസ്' തിരക്കഥ അക്കാഡമി ഓഫ് മോഷൻ പിക്ചേഴ്സ്ന്റെ ലൈബ്രറിയിൽ

Last Updated:

ആസിഫ് അലിയെ കൂടാതെ, അമല പോളും ഷറഫുദ്ദീനും മികച്ച വേഷങ്ങൾ ചെയ്ത ചിത്രത്തിന്റെ സംവിധായകൻ അർഫാസ് അയൂബാണ്

ലെവൽ ക്രോസ്
ലെവൽ ക്രോസ്
ആസിഫ് അലിയെ (Asif Ali) നായകനാക്കി അഭിഷേക് ഫിലിംസ് നിർമ്മിച്ച് നവാഗതനായ അർഫാസ് അയൂബ് സംവിധാനം ചെയ്ത 'ലെവൽ ക്രോസ്' (Level Cross) മറ്റൊരു തിളക്കമാർന്ന നേട്ടം കൂടി സ്വന്തമാക്കിയിരിക്കുന്നു. അക്കാഡമി ഓഫ് മോഷൻ പിക്ചേഴ്സ്ന്റെ ലൈബ്രറിയിലേക്ക് 'ലെവൽ ക്രോസ്' ചിത്രത്തിന്റെ തിരക്കഥയും തെരഞ്ഞെടുക്കപ്പെട്ടു. ആസിഫ് അലിയെ കൂടാതെ, അമല പോളും ഷറഫുദ്ദീനും മികച്ച വേഷങ്ങൾ ചെയ്ത ചിത്രത്തിന്റെ സംവിധായകൻ അർഫാസ് അയൂബാണ്.
സംവിധായകൻ ജീത്തു ജോസഫിന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടർ ആയി പ്രവർത്തന പരിചയമുള്ള അർഫാസ് അയൂബ് തന്നെയാണ് കഥയും തിരക്കഥയും ഒരുക്കിയത്. സംഭാഷണങ്ങൾ എഴുതിയത് അർഫാസിന്റെ പിതാവും അറിയപ്പെടുന്ന നടനും കൂടിയായ ആദം അയൂബാണ്. അഭിഷേക് ഫിലിംസിന്റെ ബാനറിൽ രമേശ് പി. പിള്ള നിർമ്മിച്ച് ജീത്തു ജോസഫ് അവതരിപ്പിച്ച 'ലെവൽ ക്രോസ്' സംവിധാന മികവുകൊണ്ടും തിരക്കഥയുടെ പ്രത്യേകത കൊണ്ടും ഏറെ പ്രശംസ നേടിയിരുന്നു. തിയെറ്ററുകളിലും നല്ല പ്രതികരണം സൃഷ്ടിച്ചിരുന്നു. ആമസോൺ പ്രൈമിൽ ഒ.ടി.ടി. റിലീസായി എത്തിയ ചിത്രത്തിനും ഗംഭീര വരവേൽപ്പാണ് പ്രേക്ഷകർ നൽകിയത്. ടുണീഷ്യയിൽ ചിത്രീകരിച്ച ആദ്യ ഇന്ത്യൻ സിനിമ എന്ന പ്രത്യേകതയും ലെവൽ ക്രോസിന് സ്വന്തമാണ്. സഹാറാ മരുഭൂമിയുടെ എല്ലാ വശ്യതയും ഗംഭീര ഷോട്ടുകൾ ആക്കി മാറ്റിയ ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ചത് അപ്പു പ്രഭാകർ.
advertisement
മലയാള സിനിമ കണ്ട എക്കാലത്തെയും ബിഗ് ബഡ്ജറ്റ് മുവിയായ മോഹൻലാൽ നായകനായ 'റാം' ചിത്രത്തിന്റെ നിർമ്മാതാവും അഭിഷേക് ഫിലിംസിന്റെ ഉടമയുമായ രമേഷ് പി. പിള്ളയുടെ റിലീസിന് എത്തിയ ആദ്യ മലയാള ചിത്രവുമാണിത്.
സീതാരാമം, ചിത്ത, ഉറിയടി തുടങ്ങിയ ഹിറ്റ് സിനിമകളുടെ സംഗീത സംവിധായകനായ വിശാൽ ചന്ദ്രശേഖർ ആണ് സംഗീതം ഒരുക്കിയത്. ആസിഫ്, അമല പോൾ, ഷറഫുദ്ധീൻ കോമ്പിനേഷൻ ആദ്യമായി വരുന്ന ചിത്രം കൂടിയാണിത്.
ത്രില്ലർ മൂഡിൽ ഒരുക്കിയ ചിത്രത്തിൽ താരനിരയിൽ മാത്രമല്ല ടെക്നിക്കൽ ടീമിലും ഗംഭീര നിര തന്നെയാണ്. വിശാൽ ചന്ദ്രശേഖറിന്റെ സംഗീതത്തിന് വരികൾ എഴുതിയത് വിനായക് ശശികുമാർ.
advertisement
ജെല്ലിക്കെട്ട്, ചുരുളി, നൻപകൽ നേരത്തു മയക്കം തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്റർ ആയിരുന്ന ദീപു ജോസഫാണ് ഈ ചിത്രത്തിന്റെയും എഡിറ്റർ. സംഭാഷണം- ആദം അയൂബ്ബ്, സൗണ്ട് ഡിസൈനർ- ജയദേവ് ചക്കാടത്ത്, കോസ്റ്റ്യൂം- ലിന്റ്റ ജീത്തു, മേക്കപ്പ്- റോണക്സ് സേവ്യർ, പ്രൊഡക്ഷൻ ഡിസൈനർ- പ്രേം നവാസ്, പി.ആർ.ഒ.- മഞ്ജു ഗോപിനാഥ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. വെഫറർ ആണ് ചിത്രം ജൂലൈ 26 ന് തീയറ്ററുകളിലെത്തിച്ചത്.
Summary: Screenplay of Asif Ali, Amala Paul movie Level Cross chosen for Academy of Motion Picture Arts and Sciences
മലയാളം വാർത്തകൾ/ വാർത്ത/Film/
ആസിഫ് അലി ചിത്രം 'ലെവൽ ക്രോസ്' തിരക്കഥ അക്കാഡമി ഓഫ് മോഷൻ പിക്ചേഴ്സ്ന്റെ ലൈബ്രറിയിൽ
Next Article
advertisement
ബാങ്ക് അക്കൗണ്ട് വാടകയ്ക്ക് കൊടുത്ത് തട്ടിപ്പ്; രാജ്യവ്യാപക പണം തട്ടിപ്പിന് വയനാട്ടിലെ 500ലേറെ പേരുടെ സഹായമെന്ന് പൊലീസ്
മ്യൂൾ അക്കൗണ്ട് തട്ടിപ്പ്; രാജ്യവ്യാപക പണം തട്ടിപ്പിന് വയനാട്ടിലെ 500ലേറെ പേരുടെ സഹായമെന്ന് പൊലീസ്
  • 5000 മുതൽ 1000 വരെ രൂപ നൽകി അക്കൗണ്ട്‌ വാടകക്ക്‌ എടുക്കുന്ന സംഘം തട്ടിപ്പിന് ഉപയോഗിക്കുന്നു.

  • വയനാട്ടിൽ 500ഓളം യുവാക്കൾ സൈബർ തട്ടിപ്പുകാരുടെ കെണിയിൽ അകപ്പെട്ടതായി പൊലീസ് കണ്ടെത്തി.

  • മ്യൂൾ അക്കൗണ്ടുകൾ വഴി സംസ്ഥാനത്ത് 223 കോടി രൂപയുടെ ഇടപാടുകൾ നടന്നതായി കണ്ടെത്തി.

View All
advertisement