Kasargold | കൊള്ളാം പൊളി സാധനം; ആസിഫ് അലി, സണ്ണി വെയ്ന്‍, വിനായകന്‍ ടീമിന്‍റെ 'കാസര്‍ഗോള്‍ഡ്' ടീസര്‍
- Published by:Arun krishna
- news18-malayalam
Last Updated:
സിദ്ദിഖ് , സമ്പത്ത് റാം, ദീപക് പറമ്പോൾ, ധ്രുവൻ,അഭിറാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, സാഗർ സൂര്യ, ജെയിംസ് ഏലിയ തുടങ്ങിയ വൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നു.
ആസിഫ് അലി, സണ്ണി വെയ്ൻ, വിനായകൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘കാസർഗോൾഡിന്റെ’ ടീസർ പുറത്തിറങ്ങി. മൃദുൽ നായരാണ് ചിത്രം കഥ എഴുതി സംവിധാനം ചെയ്യുന്നത്. മുഖരി എന്റർടൈൻമെൻറ്സിന്റെ ബാനറിൽ വിക്രം മെഹ്റ, സിദ്ധാർത്ഥ് ആനന്ദ് കുമാർ,സൂരജ് കുമാർ,റിന്നി ദിവാകർ എന്നിവർ ചേർന്ന് യൂഡ്‌ലി ഫിലിംസുമായി സഹകരിച്ച് സരിഗമ നിർമിക്കുന്ന ചിത്രമാണിത്. ബി ടെക്ക് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ആസിഫ് അലിയും മൃദുൽ നായരും ഒന്നിക്കുന്ന ചിത്രം കൂടിയാണ് കാസറഗോള്‍ഡ്.
‘കാസർഗോൾഡ് ഞങ്ങളുടെ മലയാളത്തിലെ മൂന്നാമത്തെ ചിത്രമാണ്. ചിത്രത്തിലെ അണിയറപ്രവർത്തകർ യുവാക്കളും പുതിയ ഒത്തിരി ഐഡിയാസുമുള്ള ടീമാണ്. സിനിമയുടെ മേക്കിങ്ങിൽ ഉണ്ടായിരുന്ന എനർജിയുടെ വളരെ ചെറിയ ശതമാനം മാത്രമാണ് ടീസറിൽ കാണുന്നത്. മികച്ച സിനിമ അനുഭവം തന്നെ എല്ലാ പ്രേക്ഷകർക്കും ഉണ്ടാകും’- സരിഗമ ഇന്ത്യയുടെ സീനിയർ വൈസ് പ്രസിഡന്റ് ഓഫ് ഫിലിംസ് ആൻഡ് ഇവന്റ്‌സ് , സിദ്ധാർഥ് ആനന്ദ് കപൂര്‍ പറഞ്ഞു.
‘ഞാനും ആസിഫും തമ്മിൽ വലിയ കണക്ഷൻ ഉണ്ട്. രണ്ടാമത്തെ കോവിഡ് ലോക്ഡൗൻ സമയത്താണ് കാസർഗോൾഡിന്റെ ഷൂട്ടിങ്ങ് പ്ലാൻ ചെയ്തിരുന്നത്. എന്നാൽ ഇത്രയും വലിയ പ്രോജക്ട് അങ്ങനെയൊരു സമയത്ത് ഷൂട്ട് ചെയ്യാൻ പാടായിരുന്നു. സരിഗമയുമായി സഹകരിക്കാൻ പറ്റിയതോടെ സിനിമയ്ക്ക് പുതിയ ജീവൻ വരുകയായിരുന്നു’- സംവിധായകന്‍ മൃദുല്‍ നായര്‍ പറഞ്ഞു.
advertisement
“മൃദുൽ കഥ പറഞ്ഞപ്പോൾ മുതൽ ഞാൻ എക്സൈറ്റഡ് ആയിരുന്നു. കേരളത്തിൽ യഥാർത്ഥത്തിൽ സംഭവിച്ച രണ്ട് മൂന്ന് കഥ പശ്ചാത്തലമാണ് സിനിമയിൽ ഉള്ളത്. സിനിമ കാണുമ്പോൾ എനിക്ക് തോന്നിയതുപോലെ തന്നെ പ്രേക്ഷകർക്കും ഇതിലെ സസ്പെൻസും ഡ്രാമയും അനുഭവിച്ചറിയാൻ കഴിയുമെന്ന് വിശ്വസിക്കുന്നു.”- ആസിഫ് അലി പറഞ്ഞു.
advertisement
ടീസറിൽ കാണുന്നതുപോലെ തന്നെ ആക്ഷൻ ത്രില്ലർ ചിത്രമാകും. ശ്വാസം അടക്കി പിടിച്ച് കാണേണ്ട വിശ്വൽസും ഗംഭീര ബാക്ക്ഗ്രൗണ്ട് സ്കോറും ഉൾപ്പെടെ തീയേറ്ററിൽ മികച്ച അനുഭവമാകും ചിത്രം സമ്മാനിക്കുക എന്നതായിരുന്നു സണ്ണി വെയ്ന്റെ വാക്കുകൾ.
തല്ലുമാലയിലൂടെ സെൻസേഷനായി മാറിയ സംഗീത സംവിധായകൻ വിഷ്ണു വിജയ് കാസർഗോൾഡിൽ സംഗീതം നൽകുന്നു. ലിറിക്കൽ ഗാനം തന്ന പ്രതീക്ഷകൾ ഇരട്ടിയാക്കിയിരിക്കുകയാണ് ടീസർ. യൂട്യൂബിൽ ഇതിനോടകം തന്നെ 1.5 മില്യൻ വ്യുസാണ് ഗാനം നേടിയത്. മൃദുൽ, സജിമോൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
advertisement
സിദ്ദിഖ് , സമ്പത്ത് റാം, ദീപക് പറമ്പോൾ, ധ്രുവൻ,അഭിറാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, സാഗർ സൂര്യ, ജെയിംസ് ഏലിയ തുടങ്ങിയ വൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നു. കോ-പ്രൊഡ്യൂസർ- സഹിൽ ശർമ്മ. ഛായാഗ്രഹണം – ജെബിൽ ജേക്കബ് , അഡീഷണൽ ക്യാമറ – പവി കെ പവൻ . തിരക്കഥ സംഭാഷണം – സജിമോൻ പ്രഭാകർ. സംഗീതം – വിഷ്ണു വിജയ്,നിരഞ്ജ് സുരേഷ്. ഗാനരചന- വൈശാഖ് സുഗുണൻ, എഡിറ്റർ-മനോജ് കണ്ണോത്ത്, കല-സജി ജോസഫ്, മേക്കപ്പ്-ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം-മസ്ഹർ ഹംസ,സ്റ്റിൽസ്- റിഷാദ് മുഹമ്മദ്,പ്രൊമോ സ്റ്റിൽസ്-രജീഷ് രാമചന്ദ്രൻ,പരസ്യകല-എസ് കെ ഡി ഡിസൈൻ ഫാക്ടറി, സൗണ്ട് ഡിസൈൻ -രംഗനാഥ് രവി,ബിജിഎം-വിഷ്ണു വിജയ്,ചീഫ് അസോസിയേറ്റ് ഡയറക്ടർ-സുനിൽ കാര്യാട്ടുക്കര, പ്രൊഡക്ഷൻ കൺട്രോളർ-വിനോഷ് കൈമൾ,പ്രണവ് മോഹൻ. ഡിസൈൻ – യെല്ലോടൂത്‌സ് . പി ആർ ഒ- എ എസ് ദിനേശ്, ശബരി.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
July 14, 2023 6:40 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Kasargold | കൊള്ളാം പൊളി സാധനം; ആസിഫ് അലി, സണ്ണി വെയ്ന്‍, വിനായകന്‍ ടീമിന്‍റെ 'കാസര്‍ഗോള്‍ഡ്' ടീസര്‍