തെന്നിന്ത്യൻ സിനിമയെ മാറ്റിയ എ.വി.എം. സ്റ്റുഡിയോയുടെ ഉടമ എം. ശരവണൻ ഇനി ഓർമ

Last Updated:

1950 കളുടെ അവസാനം മുതൽ ശരവണൻ ചലച്ചിത്രനിർമ്മാണ രംഗത്ത് സജീവമാണ്

എവിഎം ശരവണൻ
എവിഎം ശരവണൻ
തമിഴ്നാട്ടിലെ അതിപ്രശസ്തമായ എവിഎം സ്റ്റുഡിയോ ഉടമ എം. ശരവണൻ എന്ന ചലച്ചിത്ര നിർമാതാവ് എവിഎം ശരവണൻ (AVM Saravanan) അന്തരിച്ചു. വ്യാഴാഴ്ച രാവിലെ ചെന്നൈയിൽ വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു മരണം. 86 വയസായിരുന്നു. 1939 ൽ ജനിച്ച അദ്ദേഹം, സഹോദരൻ എം. ബാലസുബ്രഹ്മണ്യനൊപ്പം പിതാവ് എ.വി. മെയ്യപ്പന്റെ ചുമതല ഏറ്റെടുത്തു. 1950 കളുടെ അവസാനം മുതൽ ശരവണൻ ചലച്ചിത്രനിർമ്മാണ രംഗത്ത് സജീവമാണ്.
പിതാവിനെപ്പോലെ, 1980 മുതൽ 2000ങ്ങളുടെ അവസാനം വരെ തമിഴ് സിനിമയിലെ നിരവധി ശ്രദ്ധേയ ഹിറ്റുകളുടെ ഭാഗമായിരുന്നു എം. ശരവണൻ. നാനും ഒരു പെൺ (1963), സംസാരം അത് മിൻസാരം (1986), മിൻസാര കനവ് (1997), ശിവാജി: ദി ബോസ് (2007), വേട്ടൈക്കാരൻ (2009), അയൻ (2009) എന്നിവ അദ്ദേഹത്തിന്റെ നിർമാണങ്ങളിൽ ചിലതാണ്. അദ്ദേഹത്തിന്റെ ചിത്രങ്ങൾ പല തലമുറകളിലെ ചലച്ചിത്ര പ്രവർത്തകരെ സ്വാധീനിക്കുകയും ചലച്ചിത്ര ലോകമെമ്പാടും അദ്ദേഹത്തിന് വ്യാപകമായ ആദരവ് നേടിക്കൊടുക്കുകയും ചെയ്തു.
advertisement
മലയാളത്തിൽ പ്രേം നസീർ ചിത്രം 'തിലകം' നിർമ്മിച്ചത് ശരവണനാണ്. മലയാളത്തിൽ നാല് ടി.വി. പരമ്പരകളും അദ്ദേഹം നിർമിച്ചു.
അഞ്ച് പതിറ്റാണ്ടിലേറെയായി ചലച്ചിത്ര നിർമ്മാണ രംഗത്ത് സജീവമായിരുന്ന എവിഎം ഗ്രൂപ്പ്, ഫീച്ചർ ഫിലിം നിർമാണം ഗണ്യമായി കുറയ്ക്കുകയും, 2010ൽ അവസാനമായി ഒരു ചിത്രം നിർമിക്കുകയും ചെയ്തു. ഒടിടിയിലും (ഓവർ-ദി-ടോപ്പ്) പരസ്യ മേഖലകളിലും സ്റ്റുഡിയോ ഇപ്പോഴും സജീവമാണ്.
എം. ശരവണന്റെ മകൻ എം.എസ്. ഗുഹനും മറ്റൊരു നിർമ്മാതാവാണ്. ഗുഹന്റെ ഇരട്ടകുട്ടികളായ അരുണ ഗുഹനും അപർണ ഗുഹനും ഉണ്ട്. അരുണ ഗുഹൻ തന്റെ കുടുംബപാരമ്പര്യം തുടർന്ന് പോകുന്നുണ്ട്. എ.വി.എം. പ്രൊഡക്ഷൻസിന്റെ പങ്കാളിയും ക്രിയേറ്റീവ് ഡയറക്ടറുമാണ് അവർ.
advertisement
എം. ശരവണന്റെ മൃതദേഹം എ വി എം സ്റ്റുഡിയോയിൽ ഉച്ചകഴിഞ്ഞ് 3:30 വരെ പൊതുദർശനത്തിനായി വച്ചിട്ടുണ്ട്. അവിടെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കും അഭ്യുദയകാംക്ഷികൾക്കും അന്ത്യാഞ്ജലി അർപ്പിക്കാം.
Summary: Filmmaker AVM Saravanan, owner of Tamil Nadu's famous AVM Studios, passed away on Thursday morning in Chennai due to age-related ailments. He was 86 years old. Born in 1939, he took over from his father A.V. Meiyappan along with his brother M. Balasubramanian. Saravanan has been active in the film industry since the late 1950s
മലയാളം വാർത്തകൾ/ വാർത്ത/Film/
തെന്നിന്ത്യൻ സിനിമയെ മാറ്റിയ എ.വി.എം. സ്റ്റുഡിയോയുടെ ഉടമ എം. ശരവണൻ ഇനി ഓർമ
Next Article
advertisement
വിവാഹത്തിനായി രണ്ടുവർഷം കാത്തിരിക്കാൻ പറഞ്ഞതിന് 19കാരൻ  ജീവനൊടുക്കി
വിവാഹത്തിനായി രണ്ടുവർഷം കാത്തിരിക്കാൻ പറഞ്ഞതിന് 19കാരൻ ജീവനൊടുക്കി
  • 19-കാരൻ വിവാഹത്തിനായി 21 വയസ്സാകുന്നതുവരെ കാത്തിരിക്കണമെന്ന് പറഞ്ഞതിനെ തുടർന്ന് ജീവനൊടുക്കി.

  • മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ നവംബർ 30-ന് 19-കാരൻ തൂങ്ങിമരിച്ച സംഭവം.

  • പൊലീസ് അപകട മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

View All
advertisement