advertisement

ഹരീഷ് കണാരൻ്റെ ആരോപണം: ARM സിനിമയിൽ നിന്ന് പിന്മാറിയത് നടൻ തന്നെയെന്ന് ബാദുഷ

Last Updated:

പ്രതിഫലമായി അഞ്ചു ലക്ഷം രൂപയേ നൽകാനാകൂ എന്നറിയിച്ചിരുന്നു. 15 ലക്ഷം വേണമെന്ന് നടൻ ആവശ്യപ്പെടുന്ന സാഹചര്യം ഉണ്ടായി എന്ന് ബാദുഷ

ഹരീഷ് കണാരൻ, ബാദുഷ
ഹരീഷ് കണാരൻ, ബാദുഷ
നടൻ ഹരീഷ് കണാരന്റെ (Hareesh Kanaran) പക്കൽ നിന്നും കടം വാങ്ങിയ 20 ലക്ഷം രൂപ തിരികെ നൽകിയില്ല എന്നും അജയന്റെ രണ്ടാം മോഷണം (ARM) എന്ന സിനിമയിൽ നിന്നും ഒഴിവാക്കിയെന്നുമുള്ള ആരോപണത്തിൽ പ്രതികരണവുമായി നിർമ്മാതാവും പ്രൊഡക്ഷൻ കൺഡ്രോളറുമായ ബാദുഷ (Badusha). ARM വലിയ സാമ്പത്തികം ചിലവായ സിനിമയായിരുന്നു. ഹരീഷ് കണാരന് 50 ദിവസമാണ് നൽകിയത്. പ്രതിഫലമായി അഞ്ചു ലക്ഷം രൂപയേ നൽകാനാകൂ എന്നറിയിച്ചിരുന്നു. 15 ലക്ഷം വേണമെന്ന് നടൻ ആവശ്യപ്പെടുന്ന സാഹചര്യം ഉണ്ടായി. പിന്നീട് പ്രൊഡ്യൂസർ വിളിച്ചിട്ട് ഫോണെടുത്തിട്ടില്ല എന്ന് കൊച്ചിയിൽ വിളിച്ചുചേർത്ത മാധ്യമസമ്മേളനത്തിൽ ബാദുഷ പറഞ്ഞു.
ഹരീഷ് കണാരൻ ആണ് സിനിമയിൽ നിന്ന് പിന്മാറിയത്. 20 ലക്ഷം ചോദിച്ചിരുന്നു എങ്കിലും, ഹരീഷ് കണാരൻ തന്നത് 10 ലക്ഷം രൂപയാണ്. ഹരീഷ് കണാരന് വേണ്ടി ജോലി ചെയ്തിരുന്നു എങ്കിലും, അതിനുള്ള പ്രതിഫലം തന്നിട്ടില്ല. ഹരീഷ് കണാരന് അവസരം നഷ്ടമായത് അയാളുടെ പ്രശ്നങ്ങൾ കൊണ്ടാണ്.
നിഖില വിമലിന്റെ പ്രസ്താവന തന്നെ കുറിച്ചല്ല എന്നും താൻ നിർമിച്ച സിനിമയിൽ നിഖില അഭിനയിച്ചിട്ടില്ല എന്നും ഹരീഷ് കണാരൻ വ്യക്തമാക്കി.
നവംബർ മാസത്തിലാണ് താൻ കടം നൽകിയ പണം ചോദിച്ചിട്ടും ബാദുഷ തിരികെ നൽകിയില്ല എന്ന ആരോപണവുമായി ഹരീഷ് കണാരൻ മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്.
advertisement
"എനിക്ക് ഒന്നുരണ്ട് സിനിമകളുടെ ഡേറ്റ് തന്നിരുന്നു. 'അജയന്റെ രണ്ടാം മോഷണത്തിൽ' 40 ദിവസത്തെ ഡേറ്റ് കിട്ടിയിരുന്നു. ഈ ഡേറ്റ് തന്നതിനിടയിലാണ് ഞാൻ കൊടുത്ത 20 ലക്ഷം രൂപ തിരികെ ചോദിച്ചത്. മൂന്നു നാല് വർഷമായി ഞാൻ പണം തിരികെചോദിച്ചിരുന്നില്ല. വീടുപണി നടക്കുന്നുണ്ടായിരുന്നു. തരാമെന്ന്‌ പറയുന്നതല്ലാതെ, പണം കിട്ടാതെ മുന്നോട്ടു പോയി. ഒരു ദിവസം ഇടവേള ബാബു ചേട്ടനെ വിളിച്ച് ഇത്രയും പണം കിട്ടാനുണ്ട് എന്നും, ഒന്ന് സംസാരിക്കണം എന്നും പറഞ്ഞു. അദ്ദേഹം സംസാരിച്ചതും ഇത്രയും തുക ഹരീഷിന് തരാനുണ്ടെന്ന കാര്യം പണം വാങ്ങിയ ആൾ സമ്മതിച്ചു," എന്നുമായിരുന്നു ഹരീഷിന്റെ ആരോപണം.
advertisement
"ഞാൻ ഒരാളെ സഹായിക്കുകയായിരുന്നു, അയാൾക്ക് യാതൊരു ഉപദ്രവവും ചെയ്തിട്ടില്ല. ഒരാളുടെ അന്നം മുടക്കേണ്ട കാര്യമില്ലല്ലോ, അയാൾ ജീവിച്ചു പൊയ്ക്കോട്ടേ എന്ന് വിചാരിച്ചാൽ പോരെ. ഡേറ്റ് തരാമെന്ന്‌ പറഞ്ഞ് എന്നെ സമീപിക്കുകയായിരുന്നു. ഞാൻ അങ്ങോട്ട് പോയി ചോദിച്ചതല്ല. പലരും എന്നോട് പേര് പറയാൻ ആവശ്യപ്പെട്ടു. ബാദുഷയാണ് ആ വ്യക്തി. ഇനി ഇത് പറഞ്ഞതിന്റെ പേരിൽ എനിക്ക് സിനിമയൊന്നും കിട്ടാതെ വന്നേക്കാം, ഞാൻ പ്രോഗ്രാം ചെയ്തു ജീവിച്ചോളാം. നമ്മളൊരു ഉപകാരം ചെയ്ത ആളിൽ നിന്നും ഇങ്ങനെയൊരു അനുഭവമുണ്ടായതിലാണ് വിഷമം," ഹരീഷ് പറഞ്ഞു.
advertisement
Summary: Film producer and production controller Badusha has responded to the allegations that he did not return the Rs 20 lakh borrowed from actor Hareesh Kanaran and was excluded from the film Ajayante Randaam Moshanam (ARM)
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
ഹരീഷ് കണാരൻ്റെ ആരോപണം: ARM സിനിമയിൽ നിന്ന് പിന്മാറിയത് നടൻ തന്നെയെന്ന് ബാദുഷ
Next Article
advertisement
ദാമ്പത്യം തകരാൻ കാരണം അമ്മ സജിതയ്ക്ക് ഗ്രീമയോടുള്ള അമിത സ്‌നേഹമെന്ന് പ്രതിയുടെ സഹോദരൻ
ദാമ്പത്യം തകരാൻ കാരണം അമ്മ സജിതയ്ക്ക് ഗ്രീമയോടുള്ള അമിത സ്‌നേഹമെന്ന് പ്രതിയുടെ സഹോദരൻ
  • ദാമ്പത്യം തകരാൻ കാരണം അമ്മ സജിതയുടെ ഗ്രീമയോടുള്ള അമിത സ്‌നേഹവും സ്വാർത്ഥതയുമാണ്

  • സജിത ദമ്പതികൾക്ക് സ്വകാര്യത നൽകാൻ തയ്യാറായിരുന്നില്ല, ഗ്രീമയുടെ ജീവിതം അമ്മ നിയന്ത്രിച്ചു.

  • കുടുംബപ്രശ്നങ്ങൾ പുറത്തറിയുന്നത് അഭിമാനക്ഷതമായാണ് സജിത കണ്ടിരുന്നതെന്നും സഹോദരൻ ആരോപിച്ചു

View All
advertisement