Bhavana | സാറ ഫിലിപ്പ് എന്ന കഥാപാത്രമായി ഭാവന; 'അനോമി - ദ ഇക്വേഷൻ ഓഫ് ഡെത്ത്' പ്രേക്ഷകരിലേക്ക്
- Published by:meera_57
- news18-malayalam
Last Updated:
വിഷ്ണു അഗസ്ത്യ, ബിനു പപ്പു, ഷെബിൻ ബെൻസൺ, അർജുൻ ലാൽ, ദൃശ്യ രഘുനാഥ് തുടങ്ങിയവരും ചിത്രത്തിൽ നിർണ്ണായക വേഷങ്ങൾ ചെയ്യുന്നു
ഭാവന, റഹ്മാൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന 'അനോമി' എന്ന ചിത്രത്തിലെ ഭാവനയുടെ കാരക്ടർ പോസ്റ്റർ പുറത്ത്. സാറ ഫിലിപ്പ് എന്ന കഥാപാത്രമായാണ് ഈ ചിത്രത്തിൽ ഭാവന അഭിനയിച്ചിരിക്കുന്നത്. റിയാസ് മാരാത്താണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.
ഭാവനയെ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത തരത്തിൽ, തീവ്രവും നിശ്ചയദാർഢ്യമുള്ളതുമായ ഒരു കഥാപാത്രമായാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. 'ഹെർ കോഡ് ഈസ് ട്രൂത്ത്' എന്ന അടിക്കുറിപ്പ് സാറയെന്ന കഥാപാത്രത്തിന്റെ ആത്മാവിനെ പൂർണ്ണമായും നിർവചിക്കുന്നു. വൈകാരിക ആഴവും ധീരമായ പ്രതിരോധവും സമന്വയിപ്പിക്കുന്ന ഒരു കഥാപാത്രമായാണ് സാറ ഫിലിപ്പിനെ ചിത്രത്തിൽ ഒരുക്കിയിരിക്കുന്നത്. ഭാവനയുടെ കരിയറിൽ നിരവധി തലങ്ങളുള്ള ഉള്ള ഒരു പ്രകടനമാണ് സാറ ഫിലിപ് ആയി താരം നടത്തിയിരിക്കുന്നത് എന്നാണ് സൂചന.
സയൻസ് ഫിക്ഷൻ മിസ്റ്ററി ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, സെക്കന്റ് ലുക്ക് പോസ്റ്ററുകൾ സമൂഹമാധ്യമങ്ങളിൽ എത്തിച്ചേർന്നിരുന്നു. ടി-സീരീസ്, പനോരമ സ്റ്റുഡിയോസ് എന്നിവർ ചേർന്ന് ആദ്യമായി മലയാളത്തിൽ എത്തിക്കുന്ന ചിത്രം കൂടിയാണിത്.
advertisement
വിഷ്ണു അഗസ്ത്യ, ബിനു പപ്പു, ഷെബിൻ ബെൻസൺ, അർജുൻ ലാൽ, ദൃശ്യ രഘുനാഥ് തുടങ്ങിയവരും ചിത്രത്തിൽ നിർണ്ണായക വേഷങ്ങൾ ചെയ്യുന്നുണ്ട്. സുജിത് സാരംഗ് ക്യാമറ ചലിപ്പിച്ച ചിത്രത്തിന് ഹർഷവർധൻ രാമേശ്വർ സംഗീതവും കിരൺ ദാസ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. ഏഴ് ഷെഡ്യൂളുകളിലായി നൂറിലധികം ദിവസം ചിത്രീകരിച്ച അനോമിയുടെ പ്രധാന ലൊക്കേഷൻസ് മുംബൈ, എറണാകുളം, പൊള്ളാച്ചി, കൊടൈക്കനാൽ, കോയമ്പത്തൂർ എന്നിവയാണ്.
ഭാവനയുടെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടുകൊണ്ട്, ഔദ്യോഗികമായി തന്നെ, 'വെൽക്കം ടു ദ വേൾഡ് ഓഫ് അനോമി' എന്ന ബാനറിന് കീഴിൽ അനോമിയുടെ പ്രമോഷണൽ കാമ്പയിൻ ആരംഭിക്കുകയാണ്.
advertisement
ഗ്യാങ്സ് ഓഫ് വസേപ്പൂർ, ഹൈദർ, എന്നീ പ്രശസ്ത ബോളിവുഡ് ചിത്രങ്ങളുടെ കളറിസ്റ്റ് ആയ, മുംബൈയിൽ നിന്നുള്ള ലീഡിങ് ടെക്നീഷ്യൻ ജെ ഡി ആണ് ഈ ചിത്രത്തിനും കളറിംഗ് നിർവഹിച്ചത്.
എഡിറ്റിംഗ് - കിരൺ ദാസ്, ആക്ഷൻ കോറിയോഗ്രഫി - ആക്ഷൻ സന്തോഷ്, തവസി രാജ് , ഓഡിയോഗ്രഫി- സിങ്ക് സിനിമ, സൗണ്ട് മിക്സ് - ഫസൽ എ ബക്കർ, കോസ്റ്റ്യൂം - സമീറ സനീഷ്, ആർട്ട് - അരുൺ ജോസ്, മേക്കപ്പ് - അമൽ ചന്ദ്രൻ, പി.ആർ.ഒ.- ശബരി, ഡിജിറ്റൽ മാർക്കറ്റിങ്- അനൂപ് സുന്ദരൻ.
advertisement
Summary: Bhavana's character poster from the film 'Anomi' starring Bhavana and Rahman is out. Bhavana plays the character of Sara Philip in this film. The film is written and directed by Riyaz Marath. The caption, 'Her Code is Truth', fully conveys the spirit of the character Sara to the audience
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
November 12, 2025 6:02 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Bhavana | സാറ ഫിലിപ്പ് എന്ന കഥാപാത്രമായി ഭാവന; 'അനോമി - ദ ഇക്വേഷൻ ഓഫ് ഡെത്ത്' പ്രേക്ഷകരിലേക്ക്


