advertisement

ഓക്കേ അല്ലേ എന്ന് ഭാവന; ഡബിൾ ഓക്കേ അടിച്ച് വിദ്യാർത്ഥികൾ; ഇനി ഭാവന 'തുടരും' പിന്തുണയുമായി മഞ്ജു വാര്യരും

Last Updated:

സർക്കാരിന്റെ ഭരണനേട്ടങ്ങൾ ബി.എം.ഡബ്ലിയു. ബൈക്കിൽ കേരളം മുഴുവൻ സഞ്ചരിച്ച് 'റൈഡർ ഭാവന' നേരിട്ട് കാണുന്ന വിധമാണ് പരസ്യം ഒരുക്കിയിരിക്കുന്നത്

News18
News18
മഞ്ജു വാര്യർ (Manju Warrier) തന്റെ സോഷ്യൽ മീഡിയ പേജിലൂടെ ലോക വനിതാ ദിനത്തിൽ റിലീസ് ചെയ്ത ഭാവന (Bhavana) അഭിനയിച്ച സർക്കാറിന്റെ 'തുടരും' പരസ്യത്തിന് വൻ സ്വീകാര്യത. പി.ആർ.ഡിയാണ് പരസ്യം നിർമ്മിച്ചിരിക്കുന്നത്. പി.ആർ.ഡിയുടെ സ്ഥിരം പരസ്യങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തത പുലർത്തുന്ന വിധത്തിലാണ് പരസ്യം നിർമ്മിച്ചിരിക്കുന്നത്. സർക്കാരിന്റെ ഭരണനേട്ടങ്ങൾ ബി.എം.ഡബ്ലിയു. ബൈക്കിൽ കേരളം മുഴുവൻ സഞ്ചരിച്ച് 'റൈഡർ ഭാവന' നേരിട്ട് കാണുന്ന വിധമാണ് പരസ്യം ഒരുക്കിയിരിക്കുന്നത്.
സൂര്യോദയം മുതൽ സൂര്യാസ്തമയം വരെയാണ് ഭാവന ബൈക്കിൽ കേരളത്തിലൂടെ ചീറിപ്പായുന്നത്. ആവേശോജ്ജ്വലമായ 'തുടരും' ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് യാത്ര. ദൃശ്യ ഭംഗിയും ചടുലതയും ഭാവനയുടെ സ്റ്റൈലിഷ് ഗെറ്റപ്പും ആകർഷകമായ അവതരണവും പരസ്യത്തെ മികവുറ്റതാക്കി മാറ്റിയിരിക്കുന്നു 'നമ്മളീ യാത്ര തുടരും' എന്ന് ഭാവന പറയുന്നിടത്ത് 3.0 എന്ന മൈൽക്കുറ്റി കടന്ന് ബൈക്ക് കുതിക്കുന്ന ഷോട്ടോടു കൂടിയാണ് പരസ്യം അവസാനിക്കുന്നത്.
advertisement
കേരള സർക്കാരിന്റെ ഏജൻസി ആയ ജി.ഐ.ടിആണ് പരസ്യം നിർമിച്ചത്. പരസ്യചിത്ര സംവിധായകനും ചലച്ചിത്ര സംവിധായകനുമായ സുധീർ അമ്പലപ്പാടാണ് സംവിധാനവും ഗാനരചനയും നിർവഹിച്ചിരിക്കുന്നത്. ക്യാമറാമാൻ സുജിത് വാസുദേവിന്റെ ഓരോ ഷോട്ടും അതിമനോഹരമാണ്. പ്രേംചന്ദ്, മിഥുൻ എന്നിവർ ചേർന്നാണ് നിർമ്മാണം നിർവഹിച്ചത്.
പ്രൊഡക്ഷൻ ഡിസൈനർ : ഷിജി പട്ടണം, കോസ്റ്റ്യൂം : ധന്യ ബാലകൃഷ്ണൻ, സംഗീതം: രാം ശങ്കർ, പ്രൊഡക്ഷൻ കൺട്രോളർ : സതീഷ് കാവിൽ കോട്ട, വി.എഫ്.എക്സ്.: വിജേഷ് സി.ആർ., എഡിറ്റ് : സജീഷ് രാജ്, ഡി.ഐ. : ഡ്വാൻ വി. ജോൺസ്, സൗണ്ട് ഡിസൈൻ : ജിതിൻ ജോസഫ്, അസിസ്റ്റന്റ് ഡയറക്ടേർസ് : ആദിത്യ, രാഹുൽ കൃഷ്ണ, ഹർഷ; പ്രൊഡക്ഷൻ മാനേജർ : സുനിൽ കുമാർ, ലൊക്കേഷൻ മാനേജർ : നിസ്സാർ എടത്തല.
advertisement
Summary: Manju Warrier released the government's 'Thudarum' advertisement starring Bhavana on her social media page on World Women's Day and received a huge response. The advertisement is made by PRD. The advertisement is completely different from PRD's regular advertisements. The government's administrative achievements are BMW. The advertisement is made in a way that 'Rider Bhavana' travels all over Kerala on a bike and sees it firsthand.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Film/
ഓക്കേ അല്ലേ എന്ന് ഭാവന; ഡബിൾ ഓക്കേ അടിച്ച് വിദ്യാർത്ഥികൾ; ഇനി ഭാവന 'തുടരും' പിന്തുണയുമായി മഞ്ജു വാര്യരും
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement